Image

ജിഷ്‌ണുവിന്‍റെ മരണം: ഒന്നാം പ്രതി കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 20 February, 2017
ജിഷ്‌ണുവിന്‍റെ മരണം: ഒന്നാം പ്രതി കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്‌ച ഹര്‍ജി പരിഗണിക്കുന്‌പോള്‍ സര്‍ക്കാരിന്‍റെ വാദം കൂടി കേള്‍ക്കണമെന്നും കഴിഞ്ഞ ദിവസം കൃഷ്‌ണദാസ്‌ മുന്‍കൂര്‍ ജാമ്യം നേടിയത്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ പറഞ്ഞാണ്‌ കൃഷ്‌ണദാസ്‌ അറസ്റ്റ്‌ ഒഴിവാക്കിയുള്ള മുന്‍കൂര്‍ ജാമ്യം നേടിയത്‌. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിന്‌ മുന്‍പ്‌ തന്നെ യോഗം കഴിഞ്ഞിരുന്നതാണെന്നും കോടതിയെ ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം സര്‍ക്കാര്‍ അഭിഭാഷകനും കൃഷ്‌ണദാസും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ്‌ മുന്‍കൂര്‍ ജാമ്യം നേടിയതെന്ന്‌ ജിഷ്‌ണുവിന്‍റെ ബന്ധുക്കളും ആരോപിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക