Image

മണിയുടെ മരണം: ദുരൂഹത തീരുന്നില്ല, അന്വേഷണം അവസാനിപ്പിക്കുന്നു

Published on 20 February, 2017
മണിയുടെ മരണം: ദുരൂഹത തീരുന്നില്ല, അന്വേഷണം അവസാനിപ്പിക്കുന്നു
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികഞ്ഞിട്ടും ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. കേസ് ഏതെങ്കിലും ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന നിലപാടും അന്വേഷണ സംഘത്തിനുണ്ട്. മണിയുടെ ആന്തരിക അവയവ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ മണിയുടെ സഹോദരനായ ആര്‍.എല്‍.വി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

മണിയുടെ മരണത്തിനു കാരണം വിഷാംശം അകത്തു ചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. തെളിവില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മണിയുടെ സഹോദരനായ ആര്‍ എല്‍വി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ജ്യേഷ്ഠന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംതൃപ്തല്ലെന്ന് മണിയുടെ സഹോദരന്‍ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയിലൊന്നും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മരണത്തിനു പിന്നിലെ ദുരൂഹത ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. അഭിനയത്തിനുമപ്പുറത്ത് നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്ന കലാകാരനാണ് കലാഭവന്‍ മണി.

മണിയുടെ മരണത്തിനു കാരണം വിഷാംശം അകത്തുചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കേസില്‍ വേണ്ടത്ര തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക