Image

ഇന്ത്യയില്‍ വിതരണത്തിനു പാകിസ്താന്‍ 1000 കോടിയുടെ കള്ളനോട്ടുകള്‍ ഒരുക്കി

Published on 20 February, 2017
ഇന്ത്യയില്‍ വിതരണത്തിനു പാകിസ്താന്‍ 1000 കോടിയുടെ കള്ളനോട്ടുകള്‍ ഒരുക്കി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചുവച്ചിരിക്കുന്നത് 1000 കോടിയുടെ കള്ളനോട്ടുകള്‍. റാവല്‍പണ്ടിയിലാണ് ഇത്രയും നോട്ടുകള്‍ അച്ചടിച്ചിട്ടുള്ളത്. വിവിധ ഏജന്റുകള്‍ വഴി ഇവ ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റാക്കറ്റുകളെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കള്ള നോട്ടുകളുമായെത്തിയ അമാനുള്ള, ഖാലിഖ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഐബിക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.

കള്ള നോട്ടുകള്‍ റാവല്‍പിണ്ടിയില്‍ നിന്നും ഏജന്റുമാര്‍ക്ക് പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടുകള്‍ നല്‍കി ദുബായിയില്‍ എത്തിക്കുന്നു. അവിടെ നിന്ന് ബംഗ്ലാദേശിലേക്കും പിന്നീട് ഇന്ത്യയിലേക്കും കടത്തുകയാണ് ഇവരുടെ പതിവ്. ഇതുകൂടാതെ ശ്രീലങ്ക- നേപ്പാള്‍, തായ്ലന്‍ഡ്- മലേഷ്യ എന്നീ സ്ഥലങ്ങള്‍ വഴിയും വ്യാജ നോട്ടുകള്‍ ഇന്ത്യയിലേക്ക് കടന്നുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിസംബന്ധിച്ച് പശ്ചിമ ബംഗാള്‍ പ്രാദേശിക പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടും ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് ഐബി കുറ്റപ്പെടുത്തി.

ആറു വര്‍ഷമായി വ്യാജ നോട്ടുകളുടെ കേന്ദ്രമാണ് മാള്‍ഡ. ഇവിടുത്തെ വ്യാജ നോട്ട് റാക്കറ്റുകള്‍ ദിനം പ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക