Image

പാവം ഭാവനയും ഇപ്പോള്‍ ഒരു ഇര

(അനില്‍ പെണ്ണുക്കര) Published on 20 February, 2017
പാവം ഭാവനയും ഇപ്പോള്‍ ഒരു ഇര
ഭാവന എന്ന പെണ്‍കുട്ടിയുടെ ദുരനുഭവം കേരളത്തെ ഞെട്ടിച്ചു. വല്ലവരുടേയും അദ്ധ്വാനവും വിയര്‍പ്പും കത്തിയും തോക്കും കൈകരുത്തും കാട്ടി കട്ടുതിന്നു ജീവിക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത നികൃഷ്ടജീവികള്‍ ആപെണ്‍കുട്ടിയെ അപമാനിച്ചു. 

മലയാളസിനിമയിലെ നിഷ്‌കളങ്കമായ മുഖമായിരുന്നു അത്. അഭിനയത്തിന്റെ മികവോ ഗ്ലാമറോ ഇവിടെ ചര്‍ച്ചയ്ക്കു വയ്ക്കുന്നില്ല. ഒരു പെണ്‍കുട്ടി കൂടി ഇവിടെ അപമാനിക്കപ്പെട്ടിരിക്കുന്നു. സൗമ്യയെ കൊന്ന പ്രതി സുഖമായി ജീവിക്കാന്‍ പണവും വാക്കും ഇസ്സവും മതവും ഇറക്കിയവര്‍ ഈ ക്ഷുദ്രജീവികള്‍ക്കു വളം വച്ചുകൊടുക്കുമെന്ന് പള്‍സറിനുംഹോണ്ടായ്ക്കും ഒക്കെ അറിയാം.

ഗോവിന്ദചാമിയ്ക്കു തൂക്കുമരം വിധിക്കാത്ത ജഡ്ജിയെ മനുഷ്യസ്‌നേഹിയായി ഇസ്സക്കാര്‍ വാഴ്ത്തി. ചന്ദ്രശഖരനെ വെട്ടിനുറുക്കിയപ്പോഴും അങ്ങ് നന്ദിഗ്രാമില്‍ പിഞ്ചുകുഞ്ഞുങ്ങളെ തീയിലിട്ടു കത്തിച്ചപ്പോഴും മനുഷ്യാവകാശത്തെക്കുറിച്ചും ഭരണകൂടഭീകരതയേയും പറ്റി മിണ്ടിയില്ല. കൊല്ലാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമുള്ളതാണെന്നു വിശ്വസിക്കുന്നവരുടെ നാട്ടില്‍ ചാമിമാരും സൗമ്യയും ജിഷയും ഭാവനയും ഒക്കെ ഉണ്ടാകും.

എന്താണ് ഭാവനയ്ക്കു സംഭവിച്ചത്? അതൊരു ഒറ്റപ്പെട്ട സംഭവം മത്രമാണോ? തങ്കമണിയിലും കിളിരൂരല്‍ ശാരിയും സൗമ്യയും ജിഷയും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ തന്നെയാണ്.
ഭാഗ്യലക്ഷ്മി പുറത്തുകൊണ്ടുവന്ന കേസ്സ് എന്തായി?
നേതാവും പാര്‍ട്ടിയും എന്തു ചെയ്യുന്നു?
അതും ഒറ്റപ്പെട്ടതായിരുന്നു.
ഭീഷണിപ്പെടുത്തിയ എറണാകുളത്തെ ലോക്കല്‍ സെക്രട്ടിറിയെ എന്തു ചെയ്തു?

അതുമൊരുതരം ബ്ലാക്ക് മെയിലിംങ്ങ് ആയിരുന്നില്ലേ?
ഭാവനയെന്ന പെണ്‍കുട്ടി തനിക്കുവന്ന ദുരിതം തുറന്നു പറയുമെന്നോ പരാതി കൊടുക്കുമെന്നോ ക്രിമിനലുകള്‍ കരുതി കാണില്ല. 
അല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ അവരുടെ ജീവനുതന്നെ അപായം സംഭവിച്ചേനേം. മുമ്പ് ഇതുപോലെ ഈ പോക്രികള്‍ ആരെയോ കവര്‍ന്നു തിന്നിട്ടുണ്ട്. അവര്‍ മാനം ഭയന്നു ഒന്നു പറഞ്ഞില്ല. അതു ഒരു ലാക്കാക്കി വീണ്ടും ഈ വെറുക്കപ്പെട്ട പേപ്പട്ടികള്‍ പ്രവര്‍ത്തിച്ചു.

രാഷ്ട്രീയത്തിനും പോലീസിനും ഗുണ്ടകളും മാഫിയാകളും ഒരു അഭിഭാജ്യ ഘടകമായിരിക്കുകയാണ്. അവര്‍ക്കു ഭരണത്തിലും പാര്‍ട്ടികളിലും പോലീസ്സിലും നല്ല പരിചയവുമുണ്ട്. അവരുള്ളതുകൊണ്ടാണല്ലോ പാര്‍ട്ടികള്‍ക്കു എതിരാളികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നതും.
ഭാവനയുടെ വിഷയം അറിഞ്ഞിട്ടു കേരളത്തിലെ എന്തിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ എന്തേ നിശബ്ദരായി ഇരിക്കുന്നു.

സഹപ്രവര്‍ത്തകയായ സിനിമാക്കാരിക്കു വന്ന ദുരിതം അറിഞ്ഞിട്ടു പ്രതികാരിക്കാനും ഒന്നു പ്രതിക്ഷേധിക്കാനോ അമ്മയും അമ്മയുടെ നായന്മാരും ഉണര്‍ന്നു വരുവാന്‍ ഏന്തേ അമാന്തിച്ചു?
അച്ഛന്‍ മരിച്ചുപോയ ഒരു പെണ്‍കുട്ടി...
ജീവിതമാര്‍ഗ്ഗമായി ഉള്ളത്സിനിമാ അഭിനായവും പ്രതീക്ഷയും മാത്രം. 

മഹിളാപ്രസ്ഥാനങ്ങള്‍ എവിടെയാണ്. ഭീകരവാദിക്കും വിടന്മാര്‍ക്കും ആഭാസന്മാര്‍ക്കും ക്രിമനലുകള്‍ക്കും മനുഷ്യാവകാശത്തിനായി വാദിക്കുന്ന പക്ഷക്കാര്‍ എവിടെ?

പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍ തീവ്രവാദികളുടെ കണ്ണില്‍പ്പെടാതെ മേശക്കീഴില്‍ ഒളിച്ചിരുന്ന് അപ്പിയിട്ട വിദ്വാന്മാരാണ് അവര്‍ക്കു വേണ്ടിചാനലുകളില്‍ കയറിയിരുന്നു മനുഷ്യ സ്‌നേഹത്തെപ്പറ്റി പറയുന്നത്. ജീവിതത്തിനുള്ളവക തേടിപോയി അറിയാതെ ബോംബുപൊട്ടിയും വെടിയേറ്റും മരിക്കുന്ന പാവങ്ങള്‍ക്കു മനുഷ്യാവകാശമില്ല. 
ബലാല്‍സംഗത്തിനു ഇരയായി ക്രൂരമായി കൊല്ലപ്പെടുന്ന പാവങ്ങള്‍ക്കു മനുഷ്യാവകാശമില്ല. പിച്ചിച്ചിന്തപ്പെടുന്നവര്‍ക്കുഒരു പേര് കിട്ടും -ഇര!
പാവം ഭാവനയും ഇപ്പോള്‍ ഒരു ഇരയായാണ്. പണക്കൊതിയുടേയും വൈകതൃത്തിന്റെയും ഇര!
ഗുണ്ടകളെയും ആഭാസന്മാരേയും പീഡനവീരന്മാരെയും ജയിലടച്ചു രാജ്യത്തിന്റെ പണം ചെലവാക്കി തീറ്റിപ്പോറ്റുകയല്ല വേണ്ടത്. കല്ലെറിഞ്ഞും അംഗങ്ങള്‍ ഛേദിച്ചും കൊല്ലണം.

സര്‍ക്കാറിന്റെ അറിവോടെ നടന്ന പീഡനവും മാനഭംഗവുമായിരുന്ന പാഞ്ചാലിയുടെ വസ്ത്രാഷേപം. അതിനു നേതൃത്വം കൊടുത്ത ഭരണാധികാരിയുടെ മാരു പിളര്‍ന്നാണുഅതിനു ശിക്ഷനല്‍കിയത്. ഇതൊക്കെ കാണുമ്പോള്‍ അതൊക്കെ പ്രയോഗിച്ചുകൂടെ എന്ന് ആലോചിച്ചു പോകുന്നു. 
പാവം ഭാവനയും ഇപ്പോള്‍ ഒരു ഇര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക