Image

നടിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി

Published on 20 February, 2017
നടിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌  മുഖ്യമന്ത്രി


തിരുവനന്തപുരം: നടിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ ക്രിമിനലുകളുടെ അക്രമത്തിനിരയായ നടിയെ ഫോണില്‍ ബന്ധപ്പെട്ടാണ്‌ മുഖ്യമന്ത്രി അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയത്‌.


കേസുമായി ബന്ധപ്പെട്ട്‌ ഡി.ജി.പിയോട്‌ നേരിട്ട്‌ ഹാജരാകാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്‌. പരാതിയിന്മേലുള്ള നടപടികള്‍ കമ്മീഷനു മുമ്പാകെ നേരിട്ട്‌ അറിയിക്കാനാണ്‌ ഡി.ജി.പിയോട്‌ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

നടി അക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ കേരള പൊലീസിനെതിരെയും ഭരണ സംവിധാനത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ്‌ ഉയരുന്നത്‌. കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായും രംഗത്തെത്തിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക