Image

ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നു

Published on 20 February, 2017
ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നു


ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും ഷാഫിയും വീണ്ടും ഒരുമിക്കുന്നതായി വിവരം. പുതിയ ചിത്രത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് സൂചന. അടുത്ത വര്‍ഷമാകും ചിത്രം എത്തുക. ഷാഫിക്കൊപ്പം സഹോദരന്‍ റാഫി കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുക എന്നാണ് വിവരം. ചിത്രത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ സെറ്റിലാണ് ഇപ്പോഴുള്ളത്. അതിനു ശേഷം കുമാര സംഭവത്തിന്റെ അവസാന ഷെഡ്യൂളില്‍ ജോയില്‍ ചെയ്യും. ബിജു മേനോന്‍ ചിത്രമാണ് ഷാഫി ഉടന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക