Image

വിക്രം ധ്രുവനച്ചത്തിരം ഉപേക്ഷിച്ചു?

Published on 20 February, 2017
വിക്രം ധ്രുവനച്ചത്തിരം ഉപേക്ഷിച്ചു?

മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ ധ്രുവനച്ചിത്തിരം എന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമ വാര്‍ത്തകളില്‍ നിറയുന്നു. സൂര്യയെ നായകനാക്കി ചിത്രമൊരുക്കാനായിരുന്നു ആദ്യം ഗൗതം പദ്ധതിയിട്ടത്. എന്നാല്‍ സൂര്യയുമായി വഴക്കായതോടെ സിനിമ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നു.

പിന്നീട് നായകനായി വിക്രം സിനിമയിലേക്ക് കടന്നുവന്നു. ചിത്രീകരണം പുരോഗമിയ്ക്കവെ നായികയായി പരിഗണിച്ചിരുന്ന അനു ഇമ്മാനുവല്‍ പിന്മാറി.  സംവിധായകന്‍ ഗൗതം മേനോനുമായി വിക്രം ഉടക്കി എന്നും സിനിമ ഉപേക്ഷിച്ചെന്നും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു. ഗൗതം ചിത്രം ഉപേക്ഷിച്ച വിക്രം ഇപ്പോള്‍ വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നൊക്കെയാണ് വാര്‍ത്തകള്‍.

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശംപോലുമില്ലെന്ന് ധ്രുവനച്ചിത്തിരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമയുടെ പുരോഗതിയില്‍ വിക്രമും ഗൗതമും സന്തുഷ്ടരാണെന്നും ഗൗതമിന്റെ കൂടെ തീരുമാനം അറിഞ്ഞ ശേഷമാണ് വിക്രം വിജയ് ചന്ദെര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതെന്നും സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക