Image

ഭാവനക്ക് അമേരിക്കന്‍ മലയാളികളുടെ സല്യൂട്ട് (അനിയന്‍ ജോര്‍ജ്ജ്)

അനിയന്‍ ജോര്‍ജ്ജ് Published on 21 February, 2017
ഭാവനക്ക് അമേരിക്കന്‍ മലയാളികളുടെ സല്യൂട്ട് (അനിയന്‍ ജോര്‍ജ്ജ്)
മകളേ നീ ഒറ്റക്കല്ല. നിന്റെ കൂടെ പ്രവാസി മലയാളികളുണ്ട്... ഏതറ്റം വരേയും... നൂറ് മേനി സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍, നൂറ്റാണ്ടുകളുടെ പൈതൃകവും സംസ്‌കാരത്തിന്റെയും ഉറവിടമായ കേരളത്തില്‍, സ്ത്രീകളെ ഏറ്റവുമധികം ബഹുമാനി്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കേരളത്തില്‍, മലയാളത്തിന്റെയും തെന്നിന്ത്യന്‍ സിനിമയുടെയും താരറാണിയ്ക്ക് എതിരെ ഉണ്ടായ 'കിരാത സംഭവം' ഒട്ടേറെ അമേരിക്കന്‍ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുകയാണ്. വടക്കേ അമേരിക്കയില്‍ ജനിച്ചതും കുടിയേറി പാര്‍ത്തവരുമായ ഒട്ടറെ മലയാളി പെണ്‍കുട്ടികള്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുകയും വിവിധ നഗരങ്ങളില്‍ ജോലി അനുഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സെലിബ്രറ്റിയ്്ക്കും ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടാകാമെങ്കില്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ സംഭവിച്ചു കൂടാ. ഈ ചിന്തയാണ് അമേരിക്കയിലെ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. രാത്രികാലങ്ങളില്‍ പലപ്പോഴും ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുന്നു. പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് ഭാവനയ്ക്കുണ്ടായ അനുങവം ഉണ്ടായിക്കൂടാ...?

മലയാളത്തിന്റെ ഇഷ്ട നായികയായ, ഒട്ടേറെ സിനിമകളില്‍ ജീവനുറ്റ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച, ഈ തൃശ്ശൂര്‍ കാരി വിവിധ ഷോകളിലൂടെയും ഫിലിം ഷൂട്ടിങ്ങിനുമായി ഒട്ടേറെ പ്രാവശ്യം അമേരിക്കയിലെത്തിയിട്ടുണ്ട്. 2015 ലാണ് ഡോ. ശ്യാമ പ്രസാദിന്റെ 'ഇവിടെ' എന്ന സിനിമയുടെ ടിത്രീകരണത്തിനായി ഒരു മാസക്കാലത്തോളം ഭാവന അറ്റ്‌ലാന്റായിലുണ്ടായിലുണ്ടായിരുന്നു. അജയന്‍ വേണുഗോപാലന്‍ തിരക്കഥ എഴുതിയ സിനിമയില്‍ മലയാളത്തിന്റെ ഇഷ്ട താരങ്ങളായ പ്രത്വിരാജ്, നിവിന്‍ പോളി എന്നിവരോടൊപ്പം നായികയായി അഭിനയിച്ചു. ഭാവന എല്ലാ മലയാളി പെണ്‍കുട്ടികള്‍ക്കും ഒരു റോള്‍ മോഡലാണ്. സിനിമയുടെ ചിത്രീകരണവേളയില്‍ ആദ്യാവസാനം ഉണ്ടായിരുന്ന എനിയ്ക്ക് ഭാവനയോടുള്ള സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്. മലയാള സിനിമയില്‍ ഇന്ന് നമ്മള്‍ ആരാധിക്കുന്ന ബഹുമാനിക്കുന്ന 'മഞ്ചു വാര്യറിനും' മേലെയാണ് ഭാവനയുടെ സ്ഥാനം. എല്ലാവരോടും സ്‌നേഹമായും അതിലുപരി എളിമയോടും ഇഷ്ടപ്പെടുന്ന ഭാവന ഒരു പ്രത്യേക വ്യക്തിത്വത്തിനടിമയാണ്. ഭാവനയ്‌ക്കെതിരെയുള്ള അതിക്രമം വടക്കേ അമേരിക്കയിലെ സിനിമാ പ്രവര്‍ത്തകരേയും പ്രകോപിപ്പിച്ചിരിക്കുകയാണ്. നടനും നിര്‍മ്മാതാവുമായ തസി ആന്റണി മറ്റു സിനിമാ പ്രവര്‍ത്തകരായ ജോയ് ചെമ്മച്ചല്‍, സുരേഷ് രാജ്, റാഗി തോമസ്, മന്യ, ജയന്‍ മുളങ്ങല്‍, ഡോ. ഫ്രീമു വര്‍ഗ്ഗീസ്, ഡോ. ഷൈജു, തോമസ് ഉമ്മന്‍, സുവര്‍ണ വര്‍ഗ്ഗീസ് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് പ്രധിഷേധം പ്രകടിപ്പിച്ചത്. ഏതായാലും കേസന്വേഷണത്തിലെ ടീം ലെ പ്രമുഖരായ മദ്ധ്യമേഖലാ ഐ ജി വിജയന്‍ ഐ പി എസിനേയും, മുഖ്യ മന്ത്രിയേയും അമേരിക്കന്‍ മലയാളികളുടെ ഫോണിലൂടെ പ്രമുഖരെ അറിയിച്ചു കഴിഞ്ഞു.


അനിയന്‍ ജോര്‍ജ്ജ്, KCCNA President

Join WhatsApp News
വിദ്യാധരൻ 2017-02-21 07:56:50

എവിടെയാണ് കേരളത്തിൽ സ്ത്രീകൾ ആദരിക്കപ്പെടുന്നത്?  സൗകര്യം ഒത്തുകിട്ടിയാൽ മലയാളി പുരുഷന്മാരുടെ അധമവികാരം പുറത്തു വരും.  വികാരം കൊണ്ടിട്ടു കാര്യമില്ല. ഉറക്കം പോയിട്ട് കാര്യമില്ല. ശരിക്ക് ഉറങ്ങി എഴുന്നേറ്റിട്ടു ചിന്തിക്കുക.   സൂര്യ നെല്ലികാരി പെൺകുട്ടിയെ ബലാൽസംഗം ചെയ്തിട്ട് എംപിക്ക്  എന്തുപറ്റി? പ്ലെയിനിൽ സ്ത്രീയുടെ ചന്തിക്ക് കുത്തിയിട്ട് മന്ത്രിക്ക് എന്ത് പറ്റി? ഐസ്‌ക്രീമിൽ മയക്കുമരുന്ന് ചേർത്ത് പെണ്ണിനെ പങ്കപ്പാട് വരുത്തിയിട്ട് മന്ത്രിക്ക് എന്തുപറ്റി? നൂറുകണക്കിന് കുട്ടികളെ ബലാൽസംഗം ചെയ്യത പാതിരിമാർക്കും സന്യസിമാർക്കും തന്ത്രിമാർക്കും എന്ത്പറ്റി? അവരെ നിങ്ങളെപ്പോലുള്ളവർ മാലയിട്ട് സ്വീകരിച്ച് ആനയും അമ്പാരിയുമായി അമേരിക്കയിൽ എഴുന്നെള്ളിക്കും. അതൊത്തില്ലെങ്കിൽ അങ്ങ് കേരളത്തിൽപോയി അവരെ ചെന്ന് കണ്ട അവരുടെ കൂടെ നിന്ന് ഒരു പടം എടുത്ത് മാധ്യമങ്ങളിൽകൂടി പ്രസരിപ്പിക്കും.

'എമ്പ്രാൻ ഇത്തിരി കട്ട് ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും'   എന്ന് കേട്ടിട്ടില്ലേ. 

സ്ത്രീകൾ ആദ്യമായി ബഹുമാനിക്കപ്പെടേണ്ടത് സ്വന്തം ഭവനത്തിലാണ്. ഒരു പിതാവ് അല്ലെങ്കിൽ അച്ഛൻ മാതാവിനെ അല്ലെങ്കിൽ അമ്മയെ എങ്ങനെ കരുതുന്നു എന്നനുസരിച്ചിരിക്കും അതുകണ്ടു വളരുന്ന അടുത്ത തലമുറ അവരുടെ വ്യക്തിത്തെ രൂപാന്തരപെടുത്തുന്നത്. നിരന്തരം ശണ്ഠ ഉണ്ടാക്കുന്ന ഭവനം, മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നവർ, എപ്പോഴും ക്ഷോഭിച്ചു സംസാരിക്കുന്നവർ, വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ പങ്കാളിയാവാതെ സ്ഥിരം സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി ഇരിക്കുന്നവർ ഇവരുടെ  കുട്ടികൾ വളർന്നു വലുതായി എംപിയായലും മന്ത്രിയായലും ഭാവന എന്ന സ്ത്രീയോട് പെരുമാറിയതുപോലെ പെരുമാറുന്നതിൽ അത്ഭൂതം ഇല്ല.  രണ്ടായിരത്തി പന്ത്രണ്ടിൽ ഇന്ത്യയിൽ 25000 ത്തോളം ബലാൽസംഗമാണ് നടന്നത്.  അതിൽ എത്ര കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു? സ്ത്രീയുടെ വസ്ത്രധാരണം അവളിടുന്ന ജീൻസ്, കൂടാതെ സ്ത്രീ ശബരിമലയിൽ പോയാൽ അല്ലെങ്കിൽ മാരാമൺ കൺവെൻഷനിൽ പങ്കുകൊണ്ടാൽ ഇവയെല്ലാം പുരുഷന്റെ കാമത്തെ ഉണർത്താനുള്ള  കാരണമാണ്.
ശബരിമലയിൽ സ്ത്രീകൾക്ക് പോകാനും മാരാമൺ കൺവെൻഷനിൽ രാത്രിയിൽ സ്ത്രീകൾക്കു പോകാനും സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, സ്ത്രീകളെ അവിടെ പോകുന്നതിൽ നിന്ന് വിലക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. അങ്ങനെയെങ്കിൽ നോയമ്പ് നോക്കി ശബരിമലയിൽ പോയിട്ടെന്തുകാര്യം? മാരാമൺ കൺവെൻഷൻകൊണ്ട് എന്ത് പ്രയൊജനം? നമ്മളുടെ ഭക്തി പ്രസ്ഥാനങ്ങൾക് എന്തോ സാരമായ തകരാറുണ്ട്

ഭാവനക്കെന്നല്ല കേരളത്തിലെ ഓരോ പെൺകുട്ടിയുടെ മേലും അവളുടെ അനുവാദം ഇല്ലാതെ തൊടുന്നത് കുറ്റകരമാണ്. പ്കഷെ എന്ത് ചെയ്യാം ' കട്ട് ഭുജിക്കുന്ന എമ്പ്രാന്മാരാണ് നമ്മൾക്കുള്ളത്. 
വികാരം കൊണ്ടിട്ടോ സല്യൂട്ട് ചെയ്യ്തിട്ടോ കാര്യമില്ല. നമ്മെൾക്കെല്ലാം ഒരു ആത്മശോധനക്ക് സമയമായിരിക്കുന്നു. സ്വന്തം വീടിന്റെ മുറ്റം വൃത്തിയാൽ നാടും നന്നാവും.എന്ന്  ഗാന്ധിജി പറഞ്ഞത് പോലെ, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കേണ്ടത് ഓരോ വ്യക്തികളിലും ആരംഭിക്കണം അന്ന് മാത്രമേ സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്യം ഉണ്ടാകുകയുള്ളൂ 


show watcher 2017-02-21 09:54:10
Hmm. What a joke. തിരിഞ്ഞു നിന്ന് ഇതിന്റെയൊക്കെ പുറകിൽ ഉണ്ടെന്നു സംശയിക്കുന്നവരെയും നിങ്ങളെല്ലാം സല്യൂട്ട് ചെയ്‌തും   .  വായനക്കാരെ വിഡ്ഢികൾ ആക്കല്ലേ...

Vayanakkaran 2017-02-21 09:56:37

Vidhadharan Sir, I appalaud your opinion and it is fitting reply for those who are taking advanatge or pouring crocodile tears for this incident. Because she is a movie star, that is why so much protest and tears. What about so many poor coolie worker ladies, who suffered such attacks are not protested or no tears Aniyan George. Think about poor Suryanelli girl? The big clouted political fellow escaped and some big US Malayalee Organizations and leaders are carrying that politcal leader on their head and no tears to that poor Suryanelli. Also you people are worshipping only political heavy weights, movie stars and religious heads. Please stand for the poor and down trodden. Americn Malayalee should support the poor and stand for justice. I support Vidhyadharan Master and your reply is appropriate.
മുതലചേട്ടൻ 2017-02-21 11:34:15
ഇദ്ദേഹം കരഞ്ഞു  കണ്ണീരൊപ്പിയ തൂവാലയും ഈ മലയാളിയിൽ എഴുതിയ ലേഖനത്തിന്റെ കോപ്പിയും അടുത്ത തവണ ഭാവനയെ കാണുമ്പൊൾ സമർപ്പിച്ചാൽപോരെ വായനക്കാരാ? ആരെങ്കിലും ഇദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചാലും. ഞാൻ പോലും ഇത്രേം കരഞ്ഞിട്ടില്ല. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
Dr.Sasi 2017-02-21 12:18:28
യുണൈറ്റഡ് നേഷൻസ് നാല്പത്തിയാറു പ്രാചിന സംസ്കാരങ്ങളെ രേഖപെടുത്തിയിട്ടുണ്ട് .അതിൽ നാല്പത്തിയഞ്ചും നശിച്ചുപോയി .ഇന്നും നശിക്കാതെ നില നിൽക്കുന്ന നാല്പത്തിയറാമത്തെ ആ സംസ്ക്കാരം ഭാരതീയ സംസ്‌കാരമാണ് !! നമ്മുടെ കുടുംബ സങ്കൽപ്പമാണ് ഈ സംസ്ക്കാരം  നില നിർത്തിപോരുന്നത് !! ഈ കുടുംബ സങ്കല്പത്തിന്റെ കേന്ദ്ര ബിന്ദു മാതാവാണ് !! സ്ത്രീയാണ് !! പെണ്ണാണ് !!!അമ്മയാണ് !ലോകം മുഴുവൻ  സമകാലിക അസ്വസ്തതപൂർണമായാ  ജീവിത ക്രമത്തിൽനിന്നുമുള്ള പരിവർത്തനം അനേഷിച്ചു കൊണ്ടിരിക്കുകയാണ് . ലോകത്തിലെ പ്രസിദ്ധരായ ചിന്തകന്മാരെല്ലാം  അവസാനം എത്തിപ്പെടുന്നത് ഭാരതീയ കുടുംബ സങ്കല്പത്തിന്റെ മഹത്വം എന്ന സവിശേഷതയിലിക്കാണ്!ഒരു ഭാര്യാ.ബാക്കിയെല്ലാം അമ്മമാർ!! പക്ഷെ ചില കള്ളന്മാരായ ബഹുമാന്യന്മാർ , എ- ക്ലാസ് തെണ്ടികൾക്കു ( മറ്റൊരു പദം?) ഒരു 'അമ്മ(?) ബാക്കിയെല്ലാം ഭാര്യമാർ !!ഒരിക്കലും പിടിക്കപെടാത്ത , സമൂഹത്തിനു പിടികൊടുക്കാതെ  ഇവർ പല മേഖലകളിലും  ബഹുമാന്യന്മാരായി  പല പ്രകാരത്തിൽ വിലസുകയാണ് !!
(Dr.Sasi)
vayanakaaran 2017-02-21 13:47:25
അമേരിക്കൻ  മലയാളികളുടെ എന്ന് മൊത്തത്തിൽ പറയാതെ അനിയൻ കുഞ്ഞേ. അനിയൻ കുഞ്ഞിനെപോലുള്ളവരുടെ
താരാരാധനയുടെ പ്രതിഫലനമാണീ ലേഖനം.  മുതല
പോലും കരയില്ല. എവിടായിരുന്നു സൗമ്യ മരിച്ചപ്പോൾ, ജിഷ മരിച്ചപ്പോൾ, എന്തിനു പാവം പ്രവീൺ വർഗീസ് ചിക്കാഗോയിൽ
ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോൾ. കഷ്ടം!!

Sound off 2017-02-21 14:28:59
ഫൊക്കാന ഫോമ നേതാക്കന്മാർ എവിടെപ്പോയി?. ഞെട്ടിക്കൊണ്ടുള്ള പത്രക്കുറിപ്പൊന്നും കണ്ടില്ലല്ലോ? എവിടെങ്കിലും ബോധം കെട്ടു കിടക്കുകയായിരിക്കും

ഒരു സാധു സ്ത്രീക്കാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ.


kfc 2017-02-21 14:56:08
എന്തിനാ അനിയ  കരയുന്നത് ?
Thomaskutty 2017-02-21 15:05:33
വിദ്യാധരന്  ഒരു കൂപ്പുകൈ . രണ്ടാം ഭാഗത്തിനോട്  പൂർണമായും യോജിക്കുന്നു. സ്വന്തം വീട്ടിൽ തുടങ്ങട്ടെ. സ്രീകളെ ഒരു ഉപഭോഗ വസ്തു ആക്കാതെ ബഹുമാനിക്കുക, കരുതുക.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക