Image

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ നിര്‍ത്തുന്നു, സൗജന്യ വോയിസ്‌ കോള്‍ തുടരും

Published on 21 February, 2017
ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍  നിര്‍ത്തുന്നു, സൗജന്യ വോയിസ്‌ കോള്‍ തുടരും


ജിയോ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്ക്‌ കൂടെ നീട്ടി.
2017 മാര്‍ച്ച്‌ 31 വരെ കാലാവധി ഉണ്ടായിരുന്ന ഓഫറാണ്‌ 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയിരിക്കുന്നത്‌.

 ജിയോ പ്രൈം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ്‌ സര്‍വ്വീസ്‌ ലഭിക്കും. എന്നാല്‍ ഇതിനായി മാസം 303 രൂപ പാക്ക്‌ ആക്ടിവേറ്റ്‌ ചെയ്യേണ്ടതുണ്ട്‌. അതായത്‌ കേവലം 10 രൂപക്ക്‌ അണ്‍ലിമിറ്റഡ്‌ സേവനം ഉപയോഗിക്കാം. 

കൂടാതെ നിലവിലെ ഉപഭോക്താക്കള്‍ക്ക്‌ 99 രൂപ നല്‍കി ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക്‌ നീട്ടാവുന്നതാണ്‌. പുതിയ ഉപഭോക്താക്കള്‍ക്കും ഇപ്രകാരം ഇതിന്റെ ഭാഗമാകാം. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയാണ്‌ ഉപോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത പ്രഖ്യാപിച്ചത്‌.


സെപ്‌റ്റംബര്‍ അഞ്ചിനാണ്‌ ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്‌. സേവനമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജിയോ അവതരിപ്പിച്ച പ്രമോഷണല്‍ ഓഫര്‍ ഡിസംബര്‍ അവസാനിച്ചതോടെ ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവതരിപ്പിക്കുകയായിരുന്നു. 

എന്നാല്‍ ഈ ഓഫറിന്‍റെ കാലാവധി മാര്‍ച്ച്‌ 31ന്‌ അവസാനിക്കാനിരിക്കെയാണ്‌ പുതിയ പ്രഖ്യാപനം.

ഏപ്രില്‍ ഒന്നുമുതല്‍ റോമിംഗില്‍ ആണെങ്കിലും സൗജന്യ വോയിസ്‌ കോളുകള്‍ തുടരും. ബ്ലാക്ക്‌ ഔട്ട്‌ ദിവസങ്ങളിലും സൗജന്യമായിരിക്കും. പ്രൈം അംഗങ്ങള്‍ക്ക്‌ 2018 മാര്‍ച്ച വരെ പ്രതിമാനം 303 രൂപയുടെ ഓഫറിലായിരിക്കും ഹാപ്പി ന്യൂ ഓഫര്‍ ലഭിക്കുക. 

ഇന്ത്യയിലെ മറ്റു സേവന ദാതാക്കളുടെ പ്ലാനുകളേക്കാള്‍ 20 ശതമാനം അധിക ഓഫറായിരിക്കും ജിയോ നല്‍കുകയെന്നും കന്‌പനി വ്യക്തമാക്കി.

ജിയോ പ്രവര്‍ത്തനമാരംഭിച്ച്‌ 170 ദിവസങ്ങള്‍ക്കുള്ളില്‍ വരിക്കാരുടെ എണ്ണം 100 ദശലക്ഷം കടന്നുവെന്നും മൊബൈല്‍ ഇന്‍റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയെന്നും അംബാനി വ്യക്തമാക്കി. പ്രതിദിനം 200 കോടി മിനിറ്റിലധികം വോയിസ്‌ കോളുകളാണ്‌ ജിയോയില്‍ ഉപയോഗിക്കപ്പെടുന്നതെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക