Image

നമ്മുടെ ദേശീയപതാകയും പരസ്യവും

എബി ജെ. ജോസ് Published on 21 February, 2017
 നമ്മുടെ ദേശീയപതാകയും പരസ്യവും
ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ ഇന്‍ഡ്യയുടെ ദേശീയപതാകയ്ക്കു പകരം അശോക ചക്രം ഇല്ലാതെ ത്രിവര്‍ണ്ണ കളര്‍ നല്‍കിയതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നതാണ് ഈ കുറിപ്പിന് ആധാരം.

എല്ലാ രാജ്യങ്ങള്‍ക്കും ദേശീയപതാകയും ദേശീയഗാനവും ഉണ്ട്. അതതു രാജ്യത്തെ ജനങ്ങള്‍ ഇവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

നമ്മുടെ ദേശീയപതാക ത്രിവര്‍ണ്ണത്തിലുള്ളതും മധ്യഭാഗത്ത് അശോകചക്രം ആലേഖനം ചെയ്തതുമാണ്. നമ്മുടെ ദേശീയപതാക നമ്മുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങളെയും നമ്മെ ഓര്‍മ്മപ്പിക്കുന്നു.

ദേശീയപതാക കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഓരോ രാജ്യത്തും നിയമങ്ങള്‍ നിലവിലുണ്ട്. ഇന്‍ഡ്യയില്‍ ഇതു സംബന്ധിച്ച നിയമമാണ് ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002. എല്‍.കെ.അദ്വാനി കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെ 2002ല്‍  മുമ്പുണ്ടായിരുന്ന നിയമം പരിഷ്‌ക്കരിച്ചത്.

ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും മൗലിക കടമയാണ് ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക എന്നത്.

ഫ്‌ലാഗ് കോഡ് സെക്ഷന്‍ 5 മിസ്യൂസ് വകുപ്പ് 3.29 പ്രകാരം ഇന്‍ഡ്യന്‍ ദേശീയപതാക പരസ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നു നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ത്രിവര്‍ണ്ണവും അശോക ചക്രവും ചേര്‍ന്ന് 3:2 അളവില്‍ ഉള്ളതുമായ പതാകകള്‍ മാത്രമേ ഇന്‍ഡ്യന്‍ ദേശീയപതാക ആകുകയുള്ളൂ. അതിനാല്‍ നിയമപരമായും സാങ്കേതികമായും അശോകചക്രമില്ലാത്ത പതാക ദേശീയപതാകയല്ല.

അതുപോലെ തന്നെ ഗാന്ധിജിയുടെ ചിത്രവും പരസ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് 1950 ലെ ചിഹ്ന നാമ ആക്ട് പ്രകാരം വിലക്കിയിട്ടുണ്ട്.

എബി ജെ. ജോസ്
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
പാലാ  686575


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക