Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-14 ബി.ജോണ്‍ കുന്തറ)

Published on 21 February, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-14 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 14

പതിനൊന്ന് മണിയായപ്പോള്‍ ഫ്‌ലൈറ്റ് ഡല്‍ഹിയില്‍ ഇറങ്ങി. പ്ലെയിനില്‍ നിന്നും അവര്‍ പുറത്തിറങ്ങുമ്പോള്‍ റോയ് പറഞ്ഞു, “നമുക്ക് വേഗത്തില്‍ നീങ്ങണം. കേരള എക്‌സ്പ്രസ്സ് സമയത്തിനോടുന്നുണ്ടെങ്കില്‍ ഒന്നേ മുക്കാലിന് ഡല്‍ഹിയിലെത്തും. അത് നമുക്ക് കണ്ടുപിടിക്കാം.” ആന്‍ഡ്രൂവിനോട് കൂടുതല്‍ കരുതിയിരിക്കാന്‍ റോയ് പറഞ്ഞു. ചിലപ്പോള്‍ മറ്റുള്ളവരുമായി താന്‍ ഹിന്ദിയിലായിരിക്കും സംസാരിക്കുക എന്നും.

“തീര്‍ച്ചയായും, എനിക്കറിയാം.” ആന്‍ഡ്രൂ പറഞ്ഞു.

ഡല്‍ഹിയില്‍ കാര്യങ്ങള്‍ എങ്ങിനെയൊക്കെ ആയിരിക്കുമെന്ന് ആന്‍ഡ്രൂവിന് യാതൊരു ധാരണയുമില്ലായിരുന്നു. ആ നഗരത്തില്‍ അയാള്‍ ഒരു അപരിചിതനായിരിക്കും, റോയിയെ മാത്രം ആശ്രയിക്കുന്നയാള്‍.

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളം ആധുനിക സജ്ജീകരണങ്ങള്‍ ഉള്ളതായിരുന്നു. റോയിയ്ക്ക് ആ എയര്‍പോര്‍ട്ട് സുപരിചിതമാണ്. ആന്‍ഡ്രൂ അയാളെ പിന്തുടര്‍ന്ന് പുറത്തെത്തി.

എയര്‍പോര്‍ട്ടില്‍ പ്രീപേയ്ഡ് ടാക്‌സി ഉണ്ട്, പക്ഷേ അത് സമയമെടുക്കും. നമുക്ക് ടെര്‍മിനലിന് പുറത്തേയ്ക്ക് പോകാം,“ റോയ് പറഞ്ഞു.

ടെര്‍മിനലിന് പുറത്തെത്തി അവര്‍ ഒരു ടാക്‌സി പിടിച്ചു. എങ്ങോട്ടാണ് പോകേണ്ടതെന്ന് െ്രെഡവറോട് റോയ് ഹിന്ദിയില്‍ പറഞ്ഞു.

അവര്‍ പിന്നിലെ സീറ്റില്‍ ഇരുന്നു. തരക്കേടില്ലാത്ത ട്രാഫിക് ഉണ്ടായിരുന്നു. റോയ് സ്വരം താഴ്ത്തി സംസാരിച്ചു, ആന്‍ഡ്രൂവിന്റെ ചെവിയില്‍ മന്ത്രിക്കുന്നത് പോലെ. “ആന്‍ഡ്രൂ, ആദ്യം നമ്മള്‍ സി ബി ഐ ഓഫീസിലേയ്ക്ക് പോകുന്നു. എനിക്കവിടെ റിപ്പോര്‍ട്ട് ചെയ്യണം. തോമസിനെ തിരയാന്‍ വേണ്ടി ഞാന്‍ വണ്ടികള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. നിങ്ങള്‍ കേരളത്തിലെ പോലീസ് ഓഫീസര്‍ ആയിട്ടാണ് എന്റെ കൂടെ വരുന്നത്. എന്റെ കൂടെയാകുമ്പോള്‍ ആരും ഒന്നും നിങ്ങളൊട് ചോദിക്കില്ല.”

ആന്‍ഡ്രൂവിന് ഭയമൊന്നുമില്ലായിരുന്നു. എന്ത് പ്രതിസന്ധിയേയും നേരിടാനുള്ള മനക്കരുത്ത് അയാള്‍ നേടിയിരുന്നു. തനിക്ക് നേവല്‍ ഓഫീസര്‍ ട്രെയിനിങ് ക്യാമ്പില്‍ വച്ച് കിട്ടിയ പരിശീലനത്തിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു അയാള്‍. “യുദ്ധത്തിനിടയില്‍ ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് എത്തുമ്പോള്‍, ഒരു ഓഫീസറുടെ ആദ്യത്തെ കര്‍ത്തവ്യം ഒപ്പമുള്ളവരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കുന്നതാണ്. അതിന് ശേഷമേ യുദ്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ പാടുള്ളൂ,“ അയാള്‍ ഓര്‍ത്തു.

“ഞാനിപ്പോള്‍ ചെയ്യുന്നത് ഞങ്ങളുടെ നിയമാവലിയിലുള്ളതല്ല. അല്ലെങ്കില്‍ എന്റെ മേലധികാരികളുടെ അനുവാദമില്ലാതെ ഒരു വിദേശപൌരനെ കൈയ്യാമം വയ്ക്കാതെ സിബിഐയുടെ വാഹനത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല.”

ആന്‍ഡ്രൂവിന് അല്‍പം ആശങ്ക തോന്നി. സ്വന്തം കാര്യം ഓര്‍ത്തല്ല, റോയിയെക്കുറിച്ച് ഓര്‍ത്തിട്ടായിരുന്നു. അയാള്‍ തന്റെ പ്രശ്‌നം അറിയിച്ചു.

“പേടിക്കണ്ട. ഈ കേസില്‍ നമ്മള്‍ ഒരു ഇന്ത്യാക്കാരനെയല്ല പിന്തുടരുന്നത്. നിയമത്തില്‍ നിന്നും ഒരു പരിധി വരെ എനിക്ക് വഴി തിരിയാം. മി. തോമസിനെ ഇന്ത്യയില്‍ വിചാരണ ചെയ്യില്ല.” റോയ് പറഞ്ഞു. അയാള്‍ സംസാരിച്ചത് ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതിന്റെ നിയമത്തിനെക്കുറിച്ചായിരുന്നു. “ദൈവത്തിന് നന്ദി, നിങ്ങള്‍ എന്നേക്കാള്‍ ഇരുണ്ട നിറമായതിനാല്‍ നിങ്ങളൊരു വിദേശിയാണെന്ന് ആരും കരുതില്ല. റോയ് പറഞ്ഞപ്പോള്‍ ആന്‍ഡ്രൂ വിന് ചിരി വന്നു.

പിന്നെ റോയ് ആര്‍ക്കോ ഫോണ്‍ ചെയ്തു. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. കൂടുതലും അയാള്‍ അപ്പുറത്തെയാള്‍ പറയുന്നത് കേള്‍ക്കുകയായിരുന്നു. സംഭാഷണം അവസാനിച്ചപ്പോള്‍ റോയ് പറഞ്ഞു, “ന്യൂഡല്‍ഹിയില്‍ തോമസ് വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓള്‍ഡ് ഡെല്‍ഹിയ്ക്കടുത്ത് താമസിക്കുന്ന ഒരു ഇന്ത്യാക്കാരനാണയാള്‍. മലയാളിയല്ല. അയാളുമായി തോമസിന് പ്രൊഫഷണല്‍ ബന്ധമാണുള്ളത്. ഏത് തരത്തിലുള്ള പ്രൊഫഷണല്‍ ബന്ധമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ന്യൂഡല്‍ഹിയിലെ മിക്കവാറും എല്ലാ എംബസ്സികളിലും പല ജോലികളിലായി ഇന്ത്യാക്കാര്‍ ഉണ്ട്. മിക്കവാറും അവര്‍ വീട്ടു വേലക്കാര്‍, അല്ലെങ്കില്‍ െ്രെഡവര്‍മാര്‍ ആയിരിക്കും, ഗ്രൌണ്ട് കീപ്പര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. അവരില്‍ പലരും ഇന്റലിജന്‍സ് ജോലികളില്‍ എംബസ്സികളെ സഹായിക്കുന്നതില്‍ പരിശീലനം നേടിയവരായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യയില്‍ നമ്മളുമായി ബന്ധമില്ലാത്ത എന്താണ് റഷ്യാക്കാര്‍ ചെയ്യുന്നതെന്ന് അമേരിക്കയ്ക്ക് അറിയണമെന്നുണ്ടെങ്കില്‍ എന്ത് ചെയ്യും? അതുപോലെ ഇന്ത്യയ്ക്കും അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ എംബസ്സികളില്‍ ഏജന്റുമാര്‍ ഉണ്ട്. ഇതും രാജ്യങ്ങള്‍ തമ്മിലുള്ള അലിഖിത നിയമമാണ്. നിങ്ങള്‍ ഒരു മറൈന്‍ ആയതുകൊണ്ട്, ഞാന്‍ ഒരു എക്‌സ്മറൈന്‍ ആയത് കൊണ്ട്, നമുക്ക് പരസ്പരം വിശ്വസിക്കാം. അതുകൊണ്ടാണ് ഞാന്‍ ഈ രഹസ്യങ്ങളെല്ലാം നിങ്ങളോട് പറയുന്നത്.”

ആന്‍ഡ്രൂവിന് വളരെ നന്ദി തോന്നി. റോയ് ഒരു സഹോദരനെപ്പോലെ, അടുത്ത സുഹൃത്തിനെപ്പോലെ ആണെന്ന് അയാള്‍ക്ക് തോന്നി. പതിഞ്ഞ ശബ്ദത്തില്‍ റോയ് പറഞ്ഞു, “ആ സി ഐ ഏ സബ്ഏജന്റുമാരുമായി ഞങ്ങള്‍ ബന്ധപ്പെട്ട് കഴിഞ്ഞു. തോമസിനെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞിട്ടുണ്ട്.”

അപ്പോഴേയ്ക്കും, െ്രെഡവര്‍ ഹിന്ദിയില്‍ എന്തോ പറയുകയും റോയ് ഹിന്ദിയില്‍ തന്നെ മറുപടി കൊടുക്കുകയും ചെയ്തു. ഒരു കെട്ടിടത്തിന്റെ ഗേറ്റിന് മുന്നില്‍ കാര്‍ നിന്നു. സി ബി ഐ ഓഫീസ് ആയിരുന്നു അത്. റോയ് തന്റെ ഐഡി കാര്‍ഡ് ഗേറ്റിലെ ഗാര്‍ഡിന് കാണിച്ചു, ഗേറ്റ് തുറക്കപ്പെട്ടു. അവര്‍ അകത്തേയ്ക്ക് കടന്നു.

െ്രെഡവര്‍ക്ക് പണം കൊടുത്ത് അവര്‍ പുറത്തിറങ്ങി. ടാക്‌സി െ്രെഡവര്‍ എത്ര മാന്യമായിട്ടാണ് റോയിയോട് പെരുമാറിയതെന്ന് ആന്‍ഡ്രൂ കണ്ടു. ഇന്ത്യയില്‍ അങ്ങിനെയാണ്, നിങ്ങള്‍ നിയമപാലകരാണെങ്കില്‍ എല്ലാവര്‍ക്കും നിങ്ങളുമായി ഇടപെടാന്‍ ഭയമായിരിക്കും. റോയ് പണം കൊടുത്തില്ലെങ്കിലും അയാള്‍ ചോദ്യം ചെയ്യില്ല. റോയ് അങ്ങിനത്തെ ആളല്ല. മീറ്റര്‍ പണവും ടിപ്പും അയാള്‍ െ്രെഡവര്‍ക്ക് കൊടുത്തു.

ആന്‍ഡ്രൂ റോയിയെ പിന്തുടര്‍ന്ന് ബില്‍ഡിങ്ങിനകത്ത് കയറി. ഒരു കസേര ചൂണ്ടിക്കാണിച്ച് അവിടെയിരിക്കാന്‍ റോയ് പറഞ്ഞു. എന്നിട്ടയാള്‍ തന്റെ ബാഡ്ജ് സ്കാന്‍ ചെയ്ത് സെക്യൂരിറ്റി ഡോര്‍ വഴി അകത്ത് പോയി പതിനഞ്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റോയ് മറ്റൊരാള്‍ക്കൊപ്പം തിരിച്ചെത്തി.

അവര്‍ ആന്‍ഡ്രൂവിന്റെ അടുത്തേയ്ക്ക് ചെന്നു. അവര്‍ സംസാരിക്കുന്ന മട്ടും ഭാവവും കണ്ടപ്പോള്‍ മറ്റേയാള്‍ റോയിയുടെ കീഴുദ്യോഗസ്ഥനായിരിക്കുമെന്ന് ആന്‍ഡ്രൂ അനുമാനിച്ചു. റോയ് അയാളെ പരിചയപ്പെടുത്തി. ശങ്കര്‍ എന്നായിരുന്നു അയാളുടെ പേര്.

അവര്‍ ഹസ്തദാനം ചെയ്തു. അവര്‍ ബില്‍ഡിങ്ങിന് പുറത്ത് പോയപ്പോള്‍ ഒരു വലിയ വെള്ള ടഡഢ അവരെക്കാത്ത് കിടക്കുന്നുണ്ടായിരുന്നു.

ടഡഢ യുടെ ഇരുവശങ്ങളിലും സാധാരണയില്‍ ചെറിയ ഗ്ലാസ്സ് ജനാലകളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ കറുപ്പ് ഫിലിം ഒട്ടിച്ചിരുന്നത് കൊണ്ട് പുറത്ത് നിന്നും ഒന്നും കാണാന്‍ പറ്റില്ലായിരുന്നു. അവര്‍ അതില്‍ കയറിയപ്പോള്‍ നാല് ചെറിയ സീറ്റുകളും ബാക്കി സ്ഥലം കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ആശയവിനിമയത്തിനും ദിശകാണിക്കാനും ഉപയോഗിക്കുന്ന അത്തരം ഉപകരണങ്ങള്‍ ആന്‍ഡ്രൂ നേവി കപ്പലുകളില്‍ കണ്ടിട്ടുണ്ടായിരുന്നു.

ആദ്യം റോയ് െ്രെഡവറെ പരിചയപ്പെടുത്തി. “ഹായ്, അശോക്. ഇത് ആന്‍ഡ്രൂ . കേരളത്തില്‍ നിന്നാണ് വരുന്നത്.”

അവര്‍ ഇരിക്കുന്നയിടത്തു നിന്നും ഹസ്തദാനം ചെയ്യാന്‍ പറ്റില്ലായിരുന്നു. ഇരുന്നിടത്ത് ഇരുന്നു “ഹായ്” പറഞ്ഞ് പുഞ്ചിരിച്ചു. െ്രെഡവറും തിരികെ അഭിവാദ്യം ചെയ്തു. റോയ് “അശോക്, ഇദ്ദേഹത്തോട് ഹിന്ദിയില്‍ സംസാരിക്കരുത്” എന്ന് പറഞ്ഞു കൊണ്ട് പരിചയപ്പെടുത്തല്‍ അവസാനിപ്പിച്ചു.

റോയ് അശോകിനോട് ഹിന്ദിയില്‍ ആണ് സംസാരിച്ചത്. കൂടെയുള്ള ഓഫീസര്‍ ശങ്കര്‍ ഒരു ചെറിയ കമ്പ്യൂട്ടറില്‍ എന്തോ ഇന്‍ഫര്‍മേഷന്‍ കൊടുത്തു. ജിപിഎസ് വഴികാട്ടി പോലെ മാപ് തെളിഞ്ഞു വന്നു.

ശങ്കര്‍ അശോകിനോട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. അവര്‍ തോമസിന്റെ കൂട്ടാളികള്‍ ഉള്ളിടത്തേയ്ക്ക് പോകുകയാണെന്ന് റോയ് വിവര്‍ത്തനം ചെയ്തു. അവരേയും തോമസുമായുള്ള അവരുടെ ഫോണ്‍ സംഭാഷണങ്ങളെയും നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആ ആള്‍ തോമസിനും ഇറാനികള്‍ക്കും ഇടയിലെ ഇടനിലക്കാരനാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അവര്‍ 20 മിനിറ്റുകള്‍ക്കുള്ളില്‍ ഓള്‍ഡ് ഡല്‍ഹിയിലെത്തും. മോശമില്ലാത്ത ട്രാഫിക്കായിരുന്നു. ആ സമയത്ത് ഓഫീസ് ട്രാഫിക് കൂടുതലായിരിക്കും.

രണ്ട് ഡല്‍ഹികളുണ്ടെന്ന് ആന്‍ഡ്രൂവിന് അറിയില്ലായിരുന്നു. അത് തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വച്ച് അയാള്‍ മിണ്ടാതിരുന്നു. ഏതാനും മൈലുകള്‍ കഴിഞ്ഞപ്പോള്‍, പരിസരങ്ങള്‍ക്ക് വ്യത്യാസം വരുന്നത് ആന്‍ഡ്രൂ ശ്രദ്ധിച്ചു.

ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച പഴയ കെട്ടിടങ്ങള്‍ കണ്ടു. അത് രാഷ്ട്രപരമായി എന്തോ പ്രാധാന്യമുള്ളതായിരിക്കുമെന്ന് ഉറപ്പായിരുന്നു. ചില കെട്ടിടങ്ങളുടെ താഴികക്കുടങ്ങള്‍ കണ്ടപ്പോള്‍ അവര്‍ പള്ളികളായിരിക്കുമെന്ന് ആന്‍ഡ്രൂ ഊഹിച്ചു. ഒരു വലിയ ചര്‍ച്ചും കണ്ടു. റോയ് കമ്പ്യൂട്ടറിലെ സന്ദേശങ്ങളില്‍ ശ്രദ്ധിച്ചിരിക്കുകയാണ്. ഒരു ടൂറിസ്റ്റിനെ പോലെ ചോദ്യങ്ങള്‍ ചോദിച്ച് അയാളെ ബുദ്ധിമുട്ടിക്കരുതെന്ന് ആന്‍ഡ്രൂ കരുതി.

വീടുകളും കടകളും ഇട തിങ്ങിയ ഒരു സ്ഥലത്ത് അവരെത്തി. താഴത്തെ നിലയില്‍ കടകളും മുകളില്‍ വീടുകളും കാണാം. തെരുവുകള്‍ കൂടിച്ചേരുന്നിടത്ത് വൈദ്യുതിക്കമ്പികള്‍ ജട പിടിച്ചിരിക്കുന്നു. ചിലന്തിവല പോലെയുള്ള അത്തരം വൈദ്യുതിക്കമ്പികള്‍ അയാള്‍ ആദ്യമായിട്ട് കാണുകയായിരുന്നു.

പതിനഞ്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ടഡഢ ഒരു ഇടുങ്ങിയ വഴിയില്‍ നിര്‍ത്തി. ചെറിയ കാറുകള്‍ക്ക് പോകാന്‍ കഴിയും, പക്ഷേ ട്രക്കുകള്‍ക്കും ടഡഢ കള്‍ക്കും പോകാനുള്ള ഇടമില്ല. അവര്‍ മുന്നോട്ട് നീങ്ങി. ഒരു അഴുക്കുചാലിനും ടഡഢ യ്ക്കുമിടയില്‍ ഒരു ഓട്ടോറിക്ഷ കുടുങ്ങിപ്പോയി. ആളുകളും മോട്ടോര്‍ ബൈക്കുകളും ഇടതടവില്ലാതെ നീങ്ങിക്കൊണ്ടിരുന്നു.

“കൊള്ളാം, മി. റാം അതാണ് ഡല്‍ഹിയിലെ തോമസിന്റെ ആളുടെ പേര്. രണ്ട് ബില്‍ഡിങ്ങുകള്‍ക്കപ്പുറമാണ് അയാളുടെ താമസം. അയാള്‍ ഇപ്പോള്‍ അവിടെയുണ്ടോയെന്ന് നമുക്കറിയില്ല. അത് എത്രയും വേഗം കണ്ടുപിടിക്കാം,“ ഹെഡ്‌ഫോണ്‍ ധരിച്ചു കൊണ്ട് ശങ്കര്‍ പറഞ്ഞു.

റോയ് തന്റെ വാച്ചില്‍ നോക്കിയിട്ട് പറഞ്ഞു, “ഇപ്പോള്‍ 12 മണി ആയി; കേരള എക്‌സ്പ്രസ്സ് രണ്ട് മണിക്കൂറിനുള്ളില്‍ എത്തും.”

“റാമിന് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ അര മണിക്കൂര്‍ വേണം.” ശങ്കര്‍ അറിയിച്ചു.

“അങ്ങോട്ടായിരിക്കും അയാള്‍ പോകുകയെന്ന് തോന്നുന്നു.”റോയ് പറഞ്ഞു.

അപ്പോള്‍, എന്തോ ശ്രദ്ധിക്കാനെന്ന പോലെ ശങ്കര്‍ ഇയര്‍ ഫോണ്‍ കാതോട് ചേര്‍ത്തു.

“സര്‍, ഞാന്‍ റാമിന്റെ ഫോണ്‍ കാള്‍ ട്രേസ് ചെയ്യുകയാണ്.” ശങ്കര്‍ പറഞ്ഞു.

റോയിയും ആന്‍ഡ്രൂവും ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദരായി. മറ്റേ ഓഫീസര്‍ പറഞ്ഞു, “നമുക്ക് ഇപ്പോള്‍ത്തന്നെ പോകണം.”

ശങ്കര്‍ പറഞ്ഞത് കേട്ട് അവര്‍ ഞെട്ടിപ്പോയി. “എന്താ പറയൂ ശങ്കര്‍.”

“തോമസ് തന്റെ പദ്ധതി മാറ്റിയിരിക്കുന്നു. മി. റാം ഫരീദാബാദിലേയ്ക്ക് പോകുകയാണ്. തോമസ് ആ സ്‌റ്റേഷനിലാണ് ഇറങ്ങുക.” ശങ്കര്‍ പറഞ്ഞു.

റോയ് മുഷ്ടി ചുരുട്ടി പറഞ്ഞു, “ഫരീദാബാദ്, അത് ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ടല്ലോ. ട്രെയിന്‍ നിസാമുദ്ദീന്‍ എത്തുന്നതിന് അര മണിക്കൂര്‍ മുമ്പ് അവിടെയെത്തും.”

റോയ് അശോകിനോട് പറഞ്ഞു, “നമുക്ക് ഫരീദാബാദിലേയ്ക്ക് പോകാം, സൈറനും സ്‌ട്രോബ് ലൈറ്റും ഉപയോഗിച്ച് ട്രാഫിക് മറികടക്കാം. വേഗം പോകണം നമുക്ക്. അശോക് ഒരു ഡോം ലൈറ്റ് എടുത്ത് ടഡഢ യുടെ മുകളില്‍ പ്രതിഷ്ഠിച്ചു.

സമയം പാഴാക്കാതെ അശോക് ടഡഢ പിന്നോട്ടെടുത്ത് മെയിന്‍ റോഡിലേയ്ക്ക് കയറി. അവര്‍ ഫരീദാബാദ് ലക്ഷ്യമാക്കി കുതിച്ചു. പോകുന്ന വഴി, അശോക് ചിലയിടങ്ങളില്‍ ലൈറ്റും സൈറനും മുഴക്കി. റോയ് പറഞ്ഞു, “ട്രെയിന്‍ എത്തുന്നതിന് മുമ്പ് നമുക്ക് ഫരീദാബാദില്‍ എത്തണം. താന്‍ എത്തിച്ചേര്‍ന്നത് അറിയിക്കാന്‍ തോമസ് റാമിനെ വിളിക്കാതിരിക്കില്ല. എവിടെയാണ് കാത്ത് നില്‍ക്കുന്നതെന്ന് റാം പറയുകയും ചെയ്യും.”

കുതിയ്ക്കുന്ന ടഡഢ ല്‍ പിരിമുറുക്കം നിറഞ്ഞ സമയമായിരുന്നു. അശോക് വളരെ പരിചയസമ്പന്നനായിരുന്നു. െ്രെഡവിങ്ങിലെ അയാളുടെ ശ്രദ്ധ കണിശം. സുരക്ഷിതമായ െ്രെഡവിങ്ങില്‍ അയാള്‍ക്ക് ഒന്നാന്തരം വിദ്യകളറിയാം. ചിലയിടങ്ങളില്‍, തിരക്ക് പിടിച്ച ട്രാഫിക്കിലും അയാള്‍ ടഡഢ കാറുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും, മോട്ടോര്‍ ബൈക്കുകള്‍ക്കും, ട്രക്കുകള്‍ക്കും, കാല്‍നടക്കാര്‍ക്കും ഇടയിലൂടെ വെട്ടിച്ചെടുത്ത് കുതിച്ചു.

അയാള്‍ ട്രാഫിക് കുരുക്കില്‍ പെടുമ്പോള്‍, ലൈറ്റും സൈറനും പ്രവര്‍ത്തിപ്പിക്കും. സൈറന്‍ ഓണ്‍ ചെയ്താല്‍ മുന്നിലുള്ള വാഹനങ്ങള്‍ വേഗത കുറയ്ക്കും. “അമേരിക്കയിലെപ്പോലെ അധികം ആളുകളൊന്നും വഴിമാറിത്തരില്ല ഇവിടെ. അവരെ കുറ്റം പറയാനും പറ്റില്ല, റോഡില്‍ വശങ്ങളിലേയ്ക്ക് നീങ്ങാനുള്ള വീതിയില്ല,“ ആന്‍ഡ്രൂ ചിന്തിച്ചു.

ഓഫീസര്‍ ശങ്കര്‍ ഒരു കമ്പ്യൂട്ടറില്‍ ട്രെയിനിനെ നിരീക്ഷിക്കുകയായിരുന്നു, മറ്റൊരു കമ്പ്യൂട്ടറില്‍ സ്ട്രീറ്റ് മാപ്പും. ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും എത്ര അകലെയാണെന്ന് പറഞ്ഞു കൊണ്ടിരുന്നു അയാള്‍. “സര്‍, ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും 15 മിനിറ്റുകള്‍ അകലെയാണ്. നമ്മള്‍ ഏതാനും മിനിറ്റുകള്‍ക്കകം സ്‌റ്റേഷനിലെത്തും,“ അയാള്‍ പറഞ്ഞു.

റോയ് സമാധാനത്തോടെ ഒന്ന്! നിശ്വസിച്ചു.

ആദ്യം, റോയ് അശോകിന് നന്ദി പറഞ്ഞ് പരിസരം നിരീക്ഷിച്ചു. “ഒരു കണക്കിന്, തോമസ് സിറ്റി സ്‌റ്റേഷനില്‍ ഇറങ്ങാതെ പ്ലാന്‍ മാറ്റിയത് നന്നായി. ഈ സ്‌റ്റേഷനില്‍ തിരക്ക് കുറവായത് കൊണ്ട് നമുക്കയാളെ സ്‌പോട്ട് ചെയ്യാന്‍ എളുപ്പമായിരിക്കും,“ റോയ് അഭിപ്രായപ്പെട്ടു.

അശോക് മുകളില്‍ നിന്നും സിഗ്‌നല്‍ ലൈറ്റ് എടുത്ത് മാറ്റി ടഡഢ സ്‌റ്റേഷനരികില്‍ പാര്‍ക്ക് ചെയ്തു. റോയ് ഫോണില്‍ ആരേയോ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ചു. സി ഐ ഏ കരാറുകാരെ വിളിച്ച് തങ്ങളുടെ നീക്കങ്ങള്‍ അറിയിക്കാനും ചരക്ക് കൈയ്യിലെത്തിയെന്ന വാര്‍ത്തയ്ക്കായി അര മണിക്കൂര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കാനും ഏര്‍പ്പാടാക്കി എന്ന് റോയ് പറഞ്ഞു.

“സര്‍, ട്രെയിന്‍ എത്തിക്കഴിഞ്ഞു. ഈ സ്‌റ്റേഷനില്‍ ഒന്നോ രണ്ടോ മിനിറ്റേ നില്‍ക്കുകയുള്ളൂ,“ ശങ്കര്‍ പറഞ്ഞു.

അവരെല്ലാവരും നിശ്ശബ്ദരായി. ഓഫീസര്‍ ശങ്കര്‍ പറഞ്ഞു, “സര്‍, തോമസില്‍ നിന്നും റാമിലേയ്ക്ക് ഒരു കാള്‍ പോകുന്നുണ്ട്.”

റാം കാള്‍ എടുത്തു. ശങ്കര്‍ ആ കാള്‍ സ്പീക്കര്‍ ഫോണില്‍ വച്ചു. താന്‍ എത്തിച്ചേര്‍ന്നെന്ന് തോമസ് അറിയിക്കുകയായിരുന്നു. റാം എവിടെയാണെന്ന് ചോദിച്ചു. സ്‌റ്റേഷന് പുറത്ത് ഒരു ബ്രൌണ്‍ ഹ്യൂണ്ടായ് കാറില്‍ കാത്തിരിക്കുകയാണെന്ന് റാം മറുപടി പറഞ്ഞു.

റോയിയും അശോകും ഞാനും ബ്രൌണ്‍ ഹ്യൂണ്ടായ് കാറിനായി നോക്കി. അശോക് കാര്‍ കണ്ടുപിടിച്ച് റോയിയോട് ഹിന്ദിയില്‍ അറിയിച്ചു. റോയ് എത്തി നോക്കിയിട്ട് പറഞ്ഞു, “അതെ, ബ്രൌണ്‍ കാര്‍ അവിടെയുണ്ട്, റാം കാറില്‍ നിന്നും പുറത്തിറങ്ങുകയാണ്.”

അമ്പത് വയസ്സുള്ള മീശ വച്ച ഒരു പരുക്കന്‍ മനുഷ്യനായിരുന്നു റാം. ഇടതുകൈ തന്റെ കാറിന്റെ മുകളില്‍ വച്ച് അയാള്‍ നിന്നു. റെയില്‍ വേ സ്‌റ്റേഷന്റെ പ്രവേശനഭാഗത്തേയ്ക്ക് നോക്കുകയായിരുന്നു അയാള്‍.

തോമസ് കാറില്‍ കയറിയ ഉടന്‍ ടഡഢ മുന്നോട്ടെടുത്ത് ഹ്യൂണ്ടായുടെ പാസഞ്ചര്‍ സൈഡിലേയ്ക്ക് നീക്കി അവരെ തടയണമെന്ന് റോയ് അശോകിന് നിര്‍ദ്ദേശം കൊടുത്തു. അതിനായി അശോക് ടഡഢ ഹ്യൂണ്ടായുടെ പിന്നിലേയ്ക്ക് നീക്കി നിര്‍ത്തി.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, തോമസ് സ്‌റ്റേഷന് പുറത്ത് വന്ന് ചുറ്റും നോക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ ബ്രൌണ്‍ ഹ്യൂണ്ടായ് കണ്ട് അതിന് നേരെ നടന്നു. അയാളുടെ കൈയ്യില്‍ ചക്രമുള്ള ഒരു സ്യൂട്ട്‌കേസും ഇടത്തേ കൈയ്യില്‍ ലാപ്പ് ടോപ്പ് ബാഗും ഉണ്ടായിരുന്നു. ഷര്‍ട്ടിന് മുകളിലൂടെ ഒരു ഇളം ബ്രൌണ്‍ നിറമുള്ള ജാക്കറ്റ് ധരിച്ചിരുന്നു. തോമസിനെ കണ്ടതും റാം അയാള്‍ക്കു നേരെ കൈ വീശിക്കാണിച്ച് എന്തോ പറഞ്ഞു.

ടഡഢ യുടെ ലോക്ക് ചെയ്തിട്ടുള്ള ഡ്രായറില്‍ നിന്നും റിവോള്‍വര്‍ എടുക്കാന്‍ റോയ് ശങ്കറിനോട് പറഞ്ഞു. റോയ് റിവോള്‍വര്‍ കിട്ടിയതും ഓടിച്ചൊന്ന് പരിശോധിച്ച് മാഗസിന്‍ ഫുള്‍ ആണെന്ന് ഉറപ്പാക്കി. “ഒരു സുരക്ഷയ്ക്ക്, അത്രേയുള്ളൂ.” റോയ് റിവോള്‍വര്‍ എടുത്തതിന്റെ കാരണം വിശദീകരിച്ചു.

താന്‍ എന്തെങ്കിലും സഹായം ചെയ്യണോയെന്ന മട്ടില്‍ ആന്‍ഡ്രൂ റോയിയെ നോക്കി. റോയിയ്ക്ക് അത് മനസ്സിലായി, “ശങ്കര്‍, നിങ്ങള്‍ ഇവിടെയിരുന്ന് നിരീക്ഷിക്കൂ, ഞങ്ങളുടെ മേല്‍ ഒരു കണ്ണ് വേണം.” റോയ് പറഞ്ഞു. “ആന്‍ഡ്രൂ, നിങ്ങള്‍ എന്റെ കൂടെ വരൂ. നമ്മള്‍ രണ്ടുപേരും പോലീസുകാരാണെന്ന് തോമസിനറിയാം. നിങ്ങള്‍ പുറകില്‍ നിന്നാല്‍ മതി, ഞാന്‍ സംസാരിക്കാം.”

തോമസ് ട്രങ്ക് തുറന്ന് ബാഗ് അതില്‍ നിക്ഷേപിക്കുന്നത് ഞങ്ങള്‍ കണ്ടു. എന്നിട്ടയാള്‍ റാമിന് ഹസ്തദാനം ചെയ്തു. അവരുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഏതാനും സെക്കന്റുകള്‍ നേരം അവര്‍ സംസാരിച്ചു. പിന്നെ തോമസ് പാസഞ്ചര്‍ വശത്തേയ്ക്ക് പോയി ഡോര്‍ തുറന്നു.

അയാള്‍ അകത്ത് കയറിയതും റോയ് പറഞ്ഞത് പോലെ അശോക് ടഡഢ മുന്നോട്ടെടുത്ത് ഹ്യൂണ്ടായുടെ മുന്നില്‍ നിര്‍ത്തി.ഇപ്പോള്‍ ഹ്യൂണ്ടായുടെ മുന്നിലും പിന്നിലും കാറുകള്‍ ഉണ്ട്. ടഡഢ നീക്കാതെ റാമിന് കാര്‍ പുറത്തെടുക്കാന്‍ കഴിയില്ല. റോയ് ആദ്യം പുറത്തിറങ്ങി, ആന്‍ഡ്രൂ പിന്തുടര്‍ന്നു. റോയിയുടെ ഇടത്തേ കൈയ്യില്‍ ബാഡ്ജും വലത്തേക്കൈയ്യില്‍ റിവോള്‍വറും ഉണ്ടായിരുന്നു. റാമിന് തന്റെ ബാഡ്ജ് കാണിച്ച് റോയ് പറഞ്ഞു, “സിബിഐ, രണ്ടാളും കാറിനകത്ത് തന്നെയിരുന്ന് ഞാന്‍ പറയുന്നത് അനുസരിക്കണം.”

തോമസിന്റെ ഭീതി പൂണ്ട മുഖവും റാമിന്റെ പരിഭ്രമിച്ച മുഖവും ആന്‍ഡ്രൂ കണ്ടു.

“ഞങ്ങളെന്ത് തെറ്റ് ചെയ്തു?” റാം ചോദിച്ചു.

“മി. റാം ലാല്‍, തോമസ് എബ്രഹാമിനോട് ചോദിക്കൂ. എന്താണ് നടക്കുന്നതെന്ന് അയാള്‍ക്ക് നന്നായറിയാം,“ റോയ് പറഞ്ഞു.

ഒരു നിയമപാലകന്റെയടുത്ത് നിന്നും അവരുടെ മുഴുവന്‍ പേരും ഉറച്ച ശബ്ദത്തില്‍ കേട്ടപ്പോള്‍ അവര്‍ ശരിക്കും പേടിച്ചു.

“മി. റാം, നിങ്ങളുടെ മുതലാളി ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ ഇറാനിയന്‍ എംബസ്സിയുടെ വെറും െ്രെഡവര്‍ അല്ല,“ റോയ് പറഞ്ഞു.

അപ്പോള്‍ തോമസിന് പ്രശ്‌നത്തിന്റെ ആഴം മനസിലായിട്ടുണ്ടെന്ന് ആന്‍ഡ്രൂ തിരിച്ചറിഞ്ഞു. റാം തന്റെ ബോസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമായിരിക്കണം. റോയ് വെറുതേ കഥ പറയുകയല്ലെന്ന് തോമസ് മനസ്സിലാക്കിയിരിക്കും. തോമസ് തല കുലുക്കിക്കൊണ്ട് റാമിനോട് പറയുന്നത് റോയും ആന്‍ഡ്രൂവും കേട്ടു, “അവര്‍ പറയുന്നത് അനുസരിക്കാം നമുക്ക്.”

റോയ് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. “നിങ്ങള്‍ രണ്ടാളും ചെയ്യേണ്ടത് – കാറില്‍ നിന്നിറങ്ങി ഞങ്ങളുടെ ടഡഢ ല്‍ കയറുക.”

റാമിന് പുറത്തിറങ്ങാനായി റോയ് വഴിമാറിക്കൊടുത്തു, എന്നിട്ട് തോമസിന് ഇറങ്ങാന്‍ വേണ്ടി വണ്ടി അല്പം പുറകോട്ടെടുക്കാന്‍ അശോകിന് ആംഗ്യം കാണിച്ചു.

ഇറങ്ങാന്‍ പറയുന്നത് വരെ കാറില്‍ത്തന്നെ ഇരിക്കാന്‍ റോയ് തോമസിനോട് പറഞ്ഞു. റാമിനെ ടഡഢ ലേയ്ക്ക് കൊണ്ടുപോകാന്‍ ആന്‍ഡ്രൂ റോയിനോടൊപ്പം ചെന്നു. മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞു.

റോയ് വീണ്ടും ഹ്യൂണ്ടായുടെ പാസഞ്ചര്‍ സീറ്റിലേയ്ക്ക് പോയി തോമസിനോട് ഇറങ്ങാന്‍ പറഞ്ഞ്, അയാളെ ടഡഢ യിലേയ്ക്ക് കയറ്റി ഒരു മൂലയ്ക്കുള്ള സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.

“അപ്പോള്‍ എന്റെ കാര്‍?” റാം ചോദിച്ചു.

“നിങ്ങളുടെ കാറിന് ഒന്നും പറ്റില്ല. ഞാനതില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിക്കും, ആരും കാറില്‍ തൊടില്ല. ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഒരിടത്തേയ്ക്ക് കൊണ്ടുപോകും, തിരിച്ച് വന്നശേഷം നിങ്ങള്‍ സ്വതന്ത്രനായിരിക്കും.” റോയ് പറഞ്ഞു.

റോയ് ആര്‍ക്കോ ഫോണ്‍ ചെയ്തു. “ചരക്ക് കൈയ്യിലെത്തിക്കഴിഞ്ഞു, ഡെലിവറി ലൊക്കേഷന്‍ അറിയണം, അപ്പോള്‍ത്തന്നെ എന്റെ ചരക്ക് തിരിച്ച് കിട്ടുകയും വേണം.” റോയ് പറഞ്ഞു.

അയാള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആന്‍ഡ്രൂവിന് അറിയാമായിരുന്നു. തനിക്ക് തോമസിനോടും റാമിനോടും കുറച്ച് നേരം സംസാരിക്കണമെന്നും അതുവരെ വണ്ടി വെറുതേ ഓടിച്ചു കൊണ്ടിരിക്കണമെന്നും റോയ് അശോകിനോട് പറഞ്ഞു.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക