Image

കോളജ് കാലത്തെ സ്ത്രീവിരുദ്ധതക്ക് ആഷിഖ് മാപ്പ് പറയണം; പ്രതാപ് ജോസഫ്

Published on 21 February, 2017
കോളജ് കാലത്തെ സ്ത്രീവിരുദ്ധതക്ക് ആഷിഖ് മാപ്പ് പറയണം; പ്രതാപ് ജോസഫ്
സ്ത്രീവിരുദ്ധതക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി സംവിധായകന്‍ പ്രതാപ് ജോസഫ്. ആഷിഖ് അബു മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന കാലത്ത് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ആളാണ് താനെന്നും ആ കാലത്തെ കുറിച്ചോര്‍ത്ത് ആഷിഖ് മാപ്പ് പറയാന്‍ തയ്യാറാണോയെന്നും പ്രതാപ് ചോദിക്കുന്നു.

പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആഷിക് ആബു കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്സ്.എഫ്.ഐ. നേതാവുമായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലും ഹോസ്റ്റലിലും രണ്ടുവര്‍ഷക്കാലം ജീവിക്കുകയും എസ്സ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാന്‍. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റ് എവിടെയും ഞാന്‍ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക് ആബു മാപ്പുപറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പറഞ്ഞതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.

അമവെശൂ അയൗ ംൃശലേ:െചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക്
ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക