Image

വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറെന്ന് ബ്രിട്ടന്‍

Published on 21 February, 2017
വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറെന്ന് ബ്രിട്ടന്‍
    ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറാന്‍ തയാറെന്ന് ബ്രിട്ടന്‍. ഇന്ത്യ ആവശ്യമായ രേഖകള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കാമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. 

9000 കോടി രൂപ വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് കഴിഞ്ഞ വര്‍ഷമാണ് മല്യ രാജ്യംവിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. യുകെ മ്യുച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയുടെ ഭാഗമായി മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് മുംബൈ പ്രത്യേക കോടതിയില്‍ അപേക്ഷയും സമര്‍പ്പിച്ചു. മല്യ ഇപ്പോള്‍ ബ്രിട്ടനിലുണ്ടെന്നാണ് അന്വേഷണ എജന്‍സികള്‍ കരുതുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരാസ മേയുടെ സന്ദര്‍ശന വേളയില്‍ മല്യയുള്‍പ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, 9000 കോടിരൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോഴേയ്ക്കും മല്യ രാജ്യംവിട്ടു. ഇന്ത്യയില്‍ മല്യക്കെതിരേ നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക