Image

രണ്ടുലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍

Published on 21 February, 2017
രണ്ടുലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍

ഷൊര്‍ണൂര്‍: 226,000 രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട്കുളപ്പുള്ളി സംസ്ഥാന പാതയില്‍ കൂനത്തറയ്ക്കു സമീപമുള്ള വയലിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകള്‍ കീറിമുറിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കിയാണ് കറന്‍സികള്‍ ഉപേക്ഷിച്ചത്. തെരുവുനായ്ക്കള്‍ കവര്‍ കടിച്ച് കീറിയപ്പോഴാണ് കറന്‍സി നോട്ടുകളാണ് കവറിലുള്ളതെന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നോട്ടുകള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഒന്നരമാസം മുന്പ് ആര്യന്‍കാവ് മൈതാനിക്കു സമീപം ഒന്നരലക്ഷം രൂപയുടെ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് പോലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക