Image

തെയ്യം കലാകാരന്‌ തെങ്ങില്‍ നിന്ന്‌ വീണ്‌ ഗുരുതര പരിക്ക്‌!

Published on 22 February, 2017
തെയ്യം കലാകാരന്‌ തെങ്ങില്‍ നിന്ന്‌ വീണ്‌ ഗുരുതര പരിക്ക്‌!
 കണ്ണൂര്‍: തെയ്യം കെട്ടി ആടുന്നതിന്‌ ഇടേ തെങ്ങില്‍ നിന്ന്‌ വീണ തെയ്യം കലാകാരന്‍ ഗുരുതര പരിക്ക്‌. തളിപ്പറമ്പ്‌ തളിയില്‍ സ്വദേശി സുമേഷ്‌ പെരുവണ്ണാനാണ്‌ പരിക്കേറ്റത്‌. തെയ്യം കോലം കെട്ടിതെങ്ങില്‍ കയറുന്ന ചടങ്ങിനിടെ കാല്‍ വഴുതി താഴേക്ക്‌ വീഴുകയായിരുന്നു. 

സുമേഷിന്റെ കാലിന്‌ ആണ്‌ പരിക്ക്‌. 

 വടക്കന്‍ കേരളത്തില്‍ പ്രചാരത്തില്‍ ഉള്ള ബപ്പിരിയന്‍ തെയ്യ വേഷമാണ്‌ സുമേഷ്‌ കെട്ടിയിരുന്നത്‌ ഈ തെയ്യങ്ങള്‍ മരത്തില്‍ വലിഞ്ഞ്‌ കയറും അപകടം പുലര്‍ച്ചെ അഞ്ച്‌ മണിയ്‌ക്കാണ്‌ അപകടം. തെങ്ങിന്‌ മുകളില്‍ നിന്ന്‌ പിടിവിട്ട സുമേഷ്‌ പെരുവണ്ണന്‍ താഴേക്ക്‌ പതിയ്‌ക്കുകയായിരുന്നു. 

 സുമേഷിന്റെ കാലിനാണ്‌ പരിക്കേറ്റത്‌. ഇയാളെ ക്ഷേത്രം ഡ്യൂട്ടിയ്‌ക്ക്‌ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച്‌ സുമേഷിന്റെ കാലിന്‌ ശസ്‌ത്രക്രിയ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക