Image

ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി നിര്‍മാതാക്കള്‍

Published on 22 February, 2017
ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി  നിര്‍മാതാക്കള്‍
നടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും സംഭവത്തില്‍ ഒരാളെ വേട്ടായാടാനുള്ള നീക്കം ചെറുക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ഫിലിം ചേംബറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാക്കള്‍. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
തിയേറ്റര്‍ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് ദിലീപിനെതിരെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 നിര്‍മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത്, സിയാദ് കോക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക