Image

നടിയെ ആക്രമിച്ച സംഭവം: പോലീസ്‌ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി

Published on 22 February, 2017
നടിയെ ആക്രമിച്ച സംഭവം: പോലീസ്‌  കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്‌. സംഭവമുണ്ടായപ്പോള്‍ തന്നെ പോലീസ്‌ കാര്യക്ഷമമായി ഇടപെട്ടിരുന്നു.

 കേസുമായി ബന്ധപ്പെട്ട ആളുകളില്‍ പ്രധാന പ്രതികള്‍ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്‌. പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന്‌ തന്നെയാണ്‌ പോലീസ്‌ വ്യക്തമാക്കുന്നത്‌. അവരെ അറസ്റ്റ്‌ ചെയ്‌ത ശേഷം കൂടുതല്‍ നടപികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരി ബാലകൃഷ്‌ണന്‍റെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി നമ്മുടെ നാട്ടില്‍ എന്തും വിളിച്ചുപറയാന്‍ ലൈസന്‍സുള്ള ചിലരുണ്ടെന്ന്‌ പരിഹസിച്ചു.

 സംസ്ഥാനത്ത്‌ വിജിലന്‍സ്‌ രാജാണോ എന്ന ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക