Image

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന്‌ വെടിയേറ്റു

Published on 22 February, 2017
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന്‌ വെടിയേറ്റു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി(എസ്‌പി) സ്ഥാനാര്‍ഥിയുടെ മകന്‌ അജ്ഞാതരുടെ വെടിയേറ്റു ഗുരുതര പരിക്ക്‌. മഹോഡ ജില്ലയില്‍ വ്യാഴാഴ്‌ച രാവിലെയാണ്‌ സംഭവം. എസ്‌പി സ്ഥാനാര്‍ഥി സിദ്ധ ഗോപാല്‍ സഹുവിന്‍റെ മകനാണ്‌ വെടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

സംഭവത്തിന്‌ പിന്നില്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി(ബിഎസ്‌പി) സ്ഥാനാര്‍ഥി അരിദര്‍മന്‍ സിംഗിന്‍റെ മകന്‍ ആണെന്നാണ്‌ എസ്‌പിയുടെ ആരോപണം. - 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക