Image

ഇന്ത്യയിലേക്ക്‌ ഇല്ല, ബ്രിട്ടനില്‍ത്തന്നെ തുടരുമെന്നും വിജയ്‌മല്യ

Published on 22 February, 2017
ഇന്ത്യയിലേക്ക്‌ ഇല്ല,  ബ്രിട്ടനില്‍ത്തന്നെ തുടരുമെന്നും വിജയ്‌മല്യ



ന്യൂഡല്‍ഹി: ഇന്ത്യ തനിക്ക്‌ സുരക്ഷിതമല്ലെന്നും താന്‍ ബ്രിട്ടനില്‍ത്തന്നെ തുടരുമെന്നും വ്യവസായി വിജയ്‌ മല്യ. 9000 കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട വിജയ്‌ മല്യയെ കൈമാറാന്‍ തയ്യാറാണെന്ന്‌ ബ്രിട്ടന്‍ അറിയിച്ചതിന്‌ പിന്നാലെയാണ്‌ വിജയ്‌ മല്യയുടെ പ്രതികരണം.

വായ്‌പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച്‌ 2016 മാര്‍ച്ച്‌ രണ്ടിനാണ്‌ രാജ്യസഭാ എംപി കൂടിയായ മല്യ ഇന്ത്യ വിട്ടത്‌. കുറ്റവാളികളെ കൈമാറുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍ കരാറുണ്ട്‌. അതനുസരിച്ചാണ്‌ മല്യയെ കൈമാറമെന്ന്‌ ബ്രിട്ടന്‍ അറിയിച്ചത്‌.

മല്യയെ മടക്കികൊണ്ടുവരാനുള്ള ഉത്തരവ്‌ ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിന്‌ കൈമാറിയിന്നു. 2016ല്‍ ആണ്‌ മല്യ ഇന്ത്യവിട്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക