Image

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്നതില്‍ മന്നനാണ്‌ ആ നടന്‍

Published on 23 February, 2017
ഇഷ്ടമില്ലാത്തവരെ ഒതുക്കുന്നതില്‍ മന്നനാണ്‌ ആ നടന്‍

ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയും ചെയ്യുന്നതില്‍ മന്നനാണ്‌ ഇപ്പോള്‍ ആരോപണം നേരിടുന്ന ആ പ്രമുഖ നടനെന്ന്‌ സംവിധായകന്‍ വിനയന്‍. സൂപ്പര്‍, മെഗാസ്റ്റാറുകളെ  പോലും കയ്യിലെടുത്തുകൊണ്ട്‌ വര്‍ഷങ്ങളായി ഇന്റസ്‌ട്രിയില്‍ ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിനയന്‍ ആരോപിച്ചു. മീഡിയാവണ്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതുകൊണ്ട്‌ മാത്രമാണ്‌ ഇത്തരം ആരോപണം അയാളുടെ തലയിലേക്ക്‌ പോയതെന്നാണ്‌ തോന്നുന്നത്‌.'   അല്ലാതെ ഇത്തരമൊരും കാര്യം അയാള്‍ ചെയ്യുമെന്ന്‌ തോന്നുന്നില്ല.  ഗൂഡാലോചന എന്ന ആരോപണം ആ നടനില്‍ എത്തിയതിന്‌ പിന്നിലെ കാരണത്തെ കുറിച്ചു വിനയന്‍ പറഞ്ഞു.

തനിക്കു ലഭിക്കുന്ന സിനിമകള്‍ ഇല്ലാതാക്കാന്‍ ഒരു നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ക്രൂരത അയാള്‍ ചെയ്യുമെന്ന്‌ കരുതുന്നില്ലെന്ന്‌ ആക്രമണത്തിന്‌ ഇരയായ നടി പറഞ്ഞതായി ഭാഗ്യലക്ഷ്‌മി വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു വിനയന്‍.

നടിയുടെ അതേ അഭിപ്രായമാണ്‌ തനിക്കുമെന്നു പറഞ്ഞ വിനയന്‍ വിവരമുള്ള ഒരാളും ഇത്തരമൊരു അതിക്രമത്തിന്‌ ക്വട്ടേഷന്‍ കൊടുക്കുമെന്നൊന്നും കരുതുന്നില്ലെന്നും പറഞ്ഞു.

`ഞാനും അക്കാര്യത്തില്‍ ആ അഭിപ്രായക്കാരനാണ്‌. ഈ നടന്‍ എന്നു പറയുന്നത്‌ എനിക്കു സുപരിചിതനായ ആദ്യകാലത്ത്‌ ഞാനുമൊത്ത്‌ ആറോ ഏഴോ സിനിമ ചെയ്‌ത ആളെക്കുറിച്ചാണല്ലോ നിങ്ങള്‍ പറയുന്നത്‌. വിവരമുള്ള ഒരാളും ഇത്തരമൊരു അതിക്രമത്തിന്‌ ക്വട്ടേഷന്‍ കൊടുക്കുമെന്നൊന്നും എനിക്കു തോന്നിയിട്ടില്ല.' അദ്ദേഹം പറഞ്ഞു.

`പക്ഷെ പറയാന്‍ കാര്യം അക്കാര്യത്തില്‍ അയാളൊരു മാനിപ്പുലേറ്റര്‍ തന്നെയാണ്‌. അയാള്‍ക്ക്‌ ദ്രോഹിക്കേണ്ടവരെ ദ്രോഹിക്കും. വിലക്കേണ്ടവരെ വിലക്കും. ഇന്റസ്‌ട്രിയില്‍ വര്‍ഷങ്ങളായിട്ട്‌ അയാള്‌ കാണിക്കുന്ന സ്വഭാവവിശേഷമാണിത്‌. അതുകൊണ്ടാണ്‌ ഈ ആരോപണം അയാളുടെ തലയിലോട്ട്‌ ചെന്നതെന്നാണ്‌ തോന്നുന്നത്‌. അല്ലാതെ ഇത്തരമൊരു കാര്യം അയാള്‍ ചെയ്‌തെന്ന്‌ എന്നെ സംബന്ധിച്ച്‌ ഒരാള്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റില്ല.'' വിനയന്‍ വ്യക്തമാക്കി.

പള്‍സര്‍ സുനിയുടെ അറസ്റ്റിലൂടെ പോലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കാനായെന്ന് സംവിധായകന്‍ വിനയന്‍. എന്തെല്ലാം നോക്കിയാലും ഇതിനെല്ലാം ഒരു മാനുഷിക വശമുണ്ട. സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ആണ് ഈ ഗതി വരുന്നതെങ്കില്‍ അഭിഭാഷകര്‍ ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

 ഇതുപോലുള്ള ഒരു കുറ്റവാളിക്ക് അനുകൂലമായി സംസാരിക്കുന്ന അഭിഭാഷകര്‍ മനുഷ്യാവകാശത്തോട് അങ്ങേയറ്റം തെറ്റുചെയ്യുകയാണ്. രാഷ്ട്രീയമായ വശങ്ങളിലേക്ക് കടക്കുന്നില്ല. ആദ്യത്തെ ദിവസം ചെറിയൊരു വീഴ്ച പോലീസിന് പറ്റിയിരുന്നു. സുനിയെ ശക്തമായി ചോദ്യം ചെയ്യണം. സിനിമാതാരങ്ങള്‍ ആരെങ്കിലും ഇയാളെ സംരക്ഷിച്ചിട്ടുണ്ടോ, ആറ് ദിവസം സംരക്ഷിച്ചതാര്, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നൊക്കെ തെളിയിക്കാനാവശ്യമായ ശക്തമായ ചോദ്യം ചെയ്യല്‍ ഈ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവണം.
Join WhatsApp News
vayanakkaran 2017-02-23 11:16:34
These type of M "Mannans" Super cine stars must be controlled, restricted or bring to the justice. This type of super stars are responsible to the destruction of filim industry. US Malaulees should not promote them or do not treat them like Gods.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക