പള്‍സര്‍ സുനിയെ അറസ്റ്റ്
ചെയ്തുവെന്നറിഞ്ഞതില് സന്തോഷമുണ്ടെന്ന് നടി കെപിഎസി ലളിത. അറസ്റ്റ്
ചെയ്തതില്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണ്.
ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതികേടുണ്ടാവരുത്. എല്ലാ സത്യങ്ങളും
പുറത്ത് വരണമെന്നും ഇത് പള്‍സര്‍ സുനിയുടെ അറസ്റ്റിലൂടെ പുറത്ത്
വരുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
പള്‍സര്‍ സുനിയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ല. ആ
പരനാറിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ നമുക്ക് എല്ലാവര്ക്കും
അറിയൂ. പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന്
പ്രതീക്ഷിക്കാം.അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നത് ഭാഗ്യലക്ഷ്മി.
കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ
പോലീസുകാരോട് ബഹുമാനം തോന്നുന്നു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത്
തനിക്ക് അഭിമാനം തോന്നി തുടങ്ങിയിരിക്കുന്നു.
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമാണ് അരങ്ങേറിയത്.
പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം.
മാതൃകാപരമായി ശിക്ഷ ലഭിച്ചാല്‍ ഇത്തരം അക്രമങ്ങള്‍ ഭാവിയില്‍ കുറയും
ഭാഗ്യലക്ഷ്മി പ്രതികരിച്ചു.