Image

ദിലീപിനെ വേട്ടയാടാനുള്ള നീക്കം ചെറുക്കുമെന്ന് നിര്‍മ്മാതാക്കള്‍

Published on 23 February, 2017
ദിലീപിനെ വേട്ടയാടാനുള്ള നീക്കം ചെറുക്കുമെന്ന് നിര്‍മ്മാതാക്കള്‍


നടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും സംഭവത്തില്‍ ഒരാളെ വേട്ടായാടാനുള്ള നീക്കം ചെറുക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ഫിലിം ചേംബറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാക്കള്‍. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.

തിയേറ്റര്‍ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് ദിലീപിനെതിരെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

സിനിമയില്‍ ഇനി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നു. െ്രെഡവര്‍ സ്ഥാനത്തേക്കടക്കമുള്ള നിയമനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

നയന്‍താരയുടെ െ്രെഡവര്‍ അവരുടെ സ്വകാര്യ കാര്യമാണെന്നും പേഴ്‌സണല്‍ െ്രെഡവറെ മാറ്റാന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ പള്‍സര്‍ സുനി നേരത്തെ മറ്റു കേസുകളില്‍ പ്രതിയാണെന്ന് അറുയന്നത് നാല് ദിവസങ്ങള്‍ക്കുമുമ്ബാണെന്നും അയാളുടെ പേര് പള്‍സര്‍ സുനിയെന്ന് അറിയുന്നതു പോലും അപ്പോഴാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത്, സിയാദ് കോക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക