Image

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 24 February, 2017
ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍
ചിക്കാഗോ: ഫോമായുട (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ) ഈ പ്രാവിശ്യത്ത കേരളാ കണ്‍വന്‍ഷന്‍ 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരത്തുള്ള മാസ്ക്കറ്റ് ഹോട്ടലില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ നയിക്കുവാനും പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യുവാനുമായി, ഫോമായുടെ മുന്‍ പ്രസിഡന്റും, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ ജോണ്‍ ടൈറ്റസ് (ബാബു) തിരഞ്ഞെടുക്കപ്പെട്ടു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജോണ്‍ ടൈറ്റസ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തില്‍, 25 വീടുകള്‍ നാട്ടില്‍ വച്ചു നല്‍കുവാന്‍ ആരംഭിച്ച പ്രോജക്റ്റ്, പൂര്‍ത്തിയാക്കിയപ്പോള്‍ 39 വീടുകള്‍ പണിതു നല്‍കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കി അന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി സുഹൃദ് ബന്ധങ്ങളുള്ള അദ്ദേഹം ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനായി വരുന്നുത് സംഘടനയ്ക്ക് ഗുണകരമാകുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. അഭിവിഭക്ത ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, അഭിവിഭക്ത ഫൊക്കാനാ ജീവകാരുണ്യ പ്രവര്‍ത്തന ശാഖയായിരുന്ന ഫൊക്കാനാ ഫൗണ്ടേഷന്റെ ആദ്യത്തെ ചെയര്‍മാര്‍, ജയ്ഹിന്ദ് ടി.വി.യുടെ ബോര്‍ഡ് മെമ്പര്‍, അതോടൊപ്പം ഫോമായുടെ സംപൂര്‍ണ്ണ കണ്‍വെന്‍ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന ലാസ് വേഗസ് കണ്‍വന്‍ഷന്റെ സമയത്ത് സംഘടനയെ നയിച്ചു, തുടങ്ങി വിവിധ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോണ്‍ ടൈറ്റസ്. സിയാറ്റിലിലും ഫ്‌ലോറിഡയിലുമായി ഏകദേശം നാനൂറോളം ജോലിക്കാരുള്ള ബിസ്സിനസിന്റെ ഉടമ കൂടിയാണ് അദ്ദേഹം. കുസുമം ടൈറ്റസാണ് ഭാര്യ. മക്കള്‍ ജോബി, ജീനാ, ജൂഡി എന്നിവരാണ് മക്കള്‍. ഫോമാ കേരള കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ എല്ലാ പിന്‍തുണയും ഉണ്ടാകണമെന്ന് ജോണ്‍ ടൈറ്റസ് അഭ്യര്‍ഥിച്ചു.
ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക