Image

പുലിമുരുകന് ശേഷം വീണ്ടും ഉദയകൃഷ്ണ, ഇക്കുറി നായകന്‍ മമ്മൂട്ടി

Published on 24 February, 2017
പുലിമുരുകന് ശേഷം വീണ്ടും ഉദയകൃഷ്ണ, ഇക്കുറി നായകന്‍ മമ്മൂട്ടി


പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയ കൃഷ്ണയുടെ രചനയില്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതായി വിവരം. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാംപസില്‍ നടക്കുന്ന ഒരു കൊലപാതകത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പ്രമേയം.

മമ്മൂട്ടി കോളജ് പ്രഫസറായ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സലീം കുമാര്‍, ഷാജോണ്‍, കൈലാഷ്, മഖ്ബൂല്‍ സല്‍മാന്‍, ജോണ്‍, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നായികയെ നിശ്ചയിച്ചിട്ടില്ല.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. കമ്പനിയുടെ ഉദ്ഘാടനവും ചിത്രത്തിന്റെ പ്രഖ്യാപനവും ദുബായില്‍ നടന്നു. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഓണത്തിന് റീലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഷാജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം: ദീപക് ദേവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക