Image

ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സിബിഎഫ്!സി പ്രദര്‍ശാനാനുമതി നിഷേധിച്ചു

Published on 24 February, 2017
ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സിബിഎഫ്!സി പ്രദര്‍ശാനാനുമതി നിഷേധിച്ചു


രത്‌ന പതക് ഷാ, കൊങ്കണ സെന്‍ ശര്‍മ, ആഹാന കുംറ, പ്ലബിത ബൊര്‍ഥാകുര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ. ചിത്രത്തിന്റെ പ്രദര്‍നത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. ലൈംഗിക ചുവയുള്ള സംഭാഷണളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാത്രമല്ല ഒരു പ്രത്യേക സമുദായത്തെ ചിത്രത്തില്‍ ആക്ഷേപിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി.

ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസൃതമായി ജീവിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ആലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സംവിധായിക പ്രതികരിച്ചു. ലിംഗസമത്വ സന്ദേശം നല്‍കുന്ന മികച്ച ചിത്രമായി ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒക്‌സ്ഫാം പുരസ്‌കാരം നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക