Image

എംജിആര്‍ അമ്മ ദീപ പേരാവൈ; ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Published on 24 February, 2017
എംജിആര്‍ അമ്മ ദീപ പേരാവൈ; ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

   ചെന്നൈ: ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരാവൈ എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പതാക പുറത്തിറക്കിക്കൊണ്ട് ദീപ തന്നെയാണ് രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജയലളിത മരിച്ചതോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു ജനവിധി തേടുമെന്നും ദീപ വ്യക്തമാക്കി. പാര്‍ട്ടിയോട് കൂറുള്ള എഡിഎംകെ പ്രവര്‍ത്തകര്‍ തനിക്കു പിന്നിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഒ.പനീര്‍ശെല്‍വവുമായി കൂട്ടുചേരാനില്ലെന്ന് ദീപ വ്യക്തമാക്കി. നേരത്തെ ദീപ പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കൂട്ടുകെട്ട് സംബന്ധിച്ച് തീരുമാനമായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക