Image

മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുവോ? (ജി. പുത്തന്‍കുരിശ്)

Published on 24 February, 2017
മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുവോ? (ജി. പുത്തന്‍കുരിശ്)
മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കള്‍ എന്ന് ട്രംമ്പ് തന്റെ അണികള്‍ക്ക് ട്വീറ്റ് ചെയ്തപ്പോള്‍ മാധ്യമവുമായുള്ള അദ്ദേഹത്തിന്റെ യുദ്ധം ഒരു പുതിയ വഴിത്തിരിവെടുത്തു. ഏകദേശം രണ്ടു ഡസനോളം വരുന്ന അമേരിക്കയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരെ ട്രംമ്പ് ടവറിന്റെ ഇരുപത്തിയഞ്ചാം നിലയില്‍ വിളിച്ചു വരുത്തി തിരഞ്ഞെടുപ്പില്‍ തന്നെക്കുറിച്ച് അന്യായവും അവാമനകരവുമായി റിപ്പോര്‍ട്ട് ചെയ്തതിനെ ശകാരിച്ചു ട്രംമ്പ് സംസാരിച്ചപ്പോള്‍, അത് മാധ്യമങ്ങള്‍ക്കും അതിന്റെ നിര്‍വ്വഹണാധികാരികള്‍ക്കും പുതിയൊരുള്‍ക്കാഴ്ചയാണ് നല്‍കിയത്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും തെറ്റിച്ച ഒരു കൂട്ടം വഞ്ചകരും ചതിയന്മാരും ആത്മാര്‍ത്ഥതയുമില്ലാത്താരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവിടെ ഇരുന്നിരുന്നവരുടെ മുഖത്ത് നോക്കി പറഞ്ഞപ്പോള്‍, അമേരിക്കന്‍ രാഷ്ട്രീയത്തെ രുപാന്തരപ്പെടുത്തുന്നവര്‍ എന്ന് ധരിച്ചിരുന്ന മാധ്യമങ്ങള്‍ എവിടെയാണ് തെറ്റ് പറ്റിയെന്ന് ചിന്തിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല.

അനുദിനം നമ്മളുടെ ചുറ്റുപാടുകളില്‍ ഉരുതിരിയുന്ന സംഭവങ്ങള്‍, വിവാദവിഷയങ്ങള്‍, പ്രവണതകള്‍ തുടങ്ങിയവയെ അന്വേഷിച്ച ് ജനമദ്ധ്യത്തില്‍ സമയോചിതമായി എത്തിക്കുന്ന ഒരു പ്രക്രിയയാണ് വിവിധതരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം. ഏതെങ്കിലും ഒരു വിഷയത്തിനുവേണ്ടി വാദിച്ച് ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന വാദാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പ്രക്ഷേപണ പ്രവര്‍ത്തനം, ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തനം, ആവേശവും ആകാംക്ഷയും ഉണ്ടാക്കാന്‍ പോരുന്ന ടാബ്‌ളോയിഡ് പത്രപ്രവര്‍ത്തനം, കൂടാതെ അതിശയോക്തി കലര്‍ത്തി കിംവദന്തികള്‍ പരത്തുന്ന മഞ്ഞപ്പത്രങ്ങളും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

ബില്‍ കൊവാക്കും ടോം റസന്‍ഷ്യലും ചേര്‍ന്നെഴുതിയ, പത്രപ്രവര്‍ത്തനത്തിന്റെ ഘടകങ്ങള്‍ എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട പത്തു സുവര്‍ണ്ണ നിയമങ്ങളെ കുറിച്ച് ്രപ്രതിപാദിക്കന്നു. പത്രത്തിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങ്, ദേശത്തിലെ പൗരന്മാരോടുള്ള കൂറ്, നിജസ്ഥിതിയോ കൃത്യതയോ പരിശോധിച്ചതിന് ശേഷമുള്ള റിപ്പോര്‍ട്ടിങ്ങ്, പത്രപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യം നിലനിറുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങ്, ഏതൊരു ശക്തി കേന്ദ്രങ്ങളേയും പ്രവര്‍ത്തനങ്ങളേയും നിരീക്ഷിക്കുന്ന ഉപദേഷ്ടാവ്, പൊതുജനങ്ങള്‍ക്ക് വിമര്‍ശിക്കുന്നതിനും പൊരുത്തപ്പെടുന്നതിനും പറ്റിയ ഒരു പൊതുസ്ഥലം, അര്‍ത്ഥവത്തും രസകരവും വിശ്വസനീയവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള കഠിന യത്‌നം, സമഗ്രവും ആനുപാതികവുമായ റിപ്പോര്‍ട്ടിങ്ങ്, സ്വന്തം മനസ്സാക്ഷിയെ വാര്‍ത്താപ്രചരണത്തില്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം, പൗരന്മാരുടെ കര്‍ത്തവ്യവും ചുമതലയും എന്നിവയാണ് ആ പത്ത് സുവര്‍ണ്ണ നിയമങ്ങള്‍.

ഒരു ജനായത്ത ഭരണവ്യവസ്ഥിതിയില്‍ ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മ്മത്തെക്കുറിച്ച് പല വാഗ്വാദങ്ങളും പത്രപ്രവര്‍ത്തകരുടെ ഇടയില്‍ നടന്നിട്ടുണ്ട്. അതില്‍ പ്രത്യേകം ശ്രദ്ധേയമായത് വാള്‍ട്ടര്‍ ലിപ്പ്മാനും അമേരിക്കന്‍ ദര്‍ശനജ്ഞനുമായ ജോ ഡൂയിയും തമ്മിലുള്ള വാഗ്വാദമാണ്. ലിപ്പ്മാന്‍ പത്രപ്രവര്‍ത്തനത്തെ കണ്ടത്, സാധാരണ ജനങ്ങളുടേയും, രാജ്യത്തെ ഭരണക്രമങ്ങളെ നിയന്ത്രിക്കുന്ന പ്രമാണിക വിഭാഗത്തിന്റേയും മദ്ധ്യവര്‍ത്തിയായിട്ടാണ്. സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിന്റേയും, അതിന്റെ പിന്നില്‍ നടക്കുന്ന സങ്കീര്‍ണ്ണങ്ങളായ ചര്‍ച്ചകളുടേയും പൊരുള്‍ തിരിക്കാന്‍ കഴിവില്ലാത്തതുക്കൊണ്ട്, പത്രങ്ങള്‍ അതിനെ, അരിച്ച് ലഘൂകരിച്ച്, ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്ന വിശദീകരണമാണ് ലിപ്പ്മാന്‍ നല്‍കിയിരിക്കുത്. അദ്ദേഹം പറയുന്നത്, തിരക്കു പിടിച്ച ദൈനംദിന ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ക്ക് രാജ്യഭരണ നയങ്ങളെക്കുറിച്ചോ അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചോ മനസ്സിലാക്കാനുള്ള സമയക്കുറവും അത് അത്ര എളുപ്പവും അല്ലാത്തതു കൊണ്ട് , അത്തരം ഉത്തരവാദിത്വങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ മാധ്യമങ്ങളുടെ അപഗ്രഥനത്തിലും വിശകലനത്തിലും വിശ്വാസം അര്‍പ്പിച്ച് തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ ജോ ഡൂയി വിശ്വസിക്കുന്നത് , ഒരു ജനായത്ത ഭരണവ്യവസ്ഥക്കാവശ്യമായ നിയമങ്ങളും ആവശ്യങ്ങളും ജനങ്ങളുടെ ഇടയില്‍, ചര്‍ച്ചയ്ക്കും വാഗ്വാദത്തിനും കൂലങ്കക്ഷമായ പരിശോധനക്കും ശേഷം നിയമ നിര്‍മ്മാണത്തിന് വരുന്നതുകൊണ്ട്, ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളെ കൂടുതല്‍ മനസ്സിലാക്കാനും അതിന് അനുസരണം പ്രതികരിക്കാനുമുള്ള അവസരം ഉണ്ടെന്നാണ്. പത്രപ്രവര്‍ത്തകര്‍ വെറും വാര്‍ത്ത പരത്തുന്നവരിലുപരി, ഒരു നിയമനിര്‍മ്മാണത്തിന്റേയും സമൂഹത്തെ ബാധിക്കുന്ന മറ്റു സംഭവങ്ങളുടേയും വ്യത്യസ്ത വശങ്ങളെ മനസ്സിലാക്കി അതില്‍ നിന്നും ഉണ്ടാകുന്ന പരിണതഫലങ്ങളെ ക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുന്ന ഒരു തലത്തിലേക്ക് ഉയരണമെന്നാണ്. ഇതിനെ അദ്ദേഹം മനുഷ്യ സ്പര്‍ശമുള്ള കമ്മ്യൂണിറ്റി ജേര്‍ണലിസം എന്നാണ് വിളിച്ചത്.

എന്നാല്‍ ഇതില്‍ നിന്ന് അല്പം കൂടി മുന്നോട്ട് പോയി, ദി വീക്കിന്റെ മാനേജിങ്ങ് എഡിറ്ററായ ശ്രീ. ഫിലിപ്പ് മാത്യുവിന്റെവിന്റ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുമ്പോള്‍ മനുഷ്യ സ്പര്‍ശമുള്ള മാധ്യമ പ്രവര്‍ത്തനം എന്നു പറയുന്നത്, കഥ എഴുതിയവരെക്കാളും കഥക്ക് വിഷയീഭവിച്ചവരെക്കാളും ഉപരിയാണ്. ആര്‍ദ്രതയെ സൂചിപ്പിക്കുന്ന, ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചും ആഴമായ അവബോധമുണ്ടാക്കുന്ന, മനുഷ്യ ജന്മത്തിന്റെ അന്തസ്സിനെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന ഒരു കുരിശുയുദ്ധ മനോഭാവം ഉള്‍ക്കൊള്ളേണ്ടതാണ്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഭാവനയെന്ന നടിയെ തട്ടിക്കൊണ്ടുപോയതുള്‍പ്പടെ ഭാരതത്തിലാകമാനവും ലോകത്തിലും സ്ത്രീകള്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന പീഡനവും, പണവും അധികാര പ്രമത്തതകൊണ്ടും നീതി ലഭിക്കാതെ ചവിട്ടി മെതിക്കപ്പെടുന്നവരും ലോകത്ത് നടമാടുന്ന അനീതികളും ട്രമ്പിന് റഷ്യയുമായുള്ള ബന്ധത്തേയും മനുഷ്യസ്പര്‍ശമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന് അല്ലെങ്കില്‍ എഴുത്ത് കാരന് കണ്ടില്ലെന്ന് നടിക്കാനാവില്ല. മനുഷ്യ ഹൃദയങ്ങളെ സ്പര്‍ശിച്ച് സാമൂഹ്യമാറ്റങ്ങള്‍ക്ക വഴിയൊരുക്കത്തക്ക വിധത്തില്‍ വര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കേണ്ട ചുമതല മാധ്യമ പ്രവര്‍ത്തകരിലും എഴുത്തുകാരിലും നിഷിപ്തമായിരിക്കുന്നു.

പത്രപ്രവര്‍ത്തനവും വര്‍ത്തവിതരണവും ഒരിക്കലും നിശബ്ദമായിക്കൂടാ. അതാണതിന്റെ മഹത്തായ ധര്‍മ്മവും അതിന്റെ ഏറ്റവും വലിയ ധര്‍മ്മവും. ആശ്ചര്യ സംഭവങ്ങളുടെ മാറ്റൊലി മുഴങ്ങുമ്പോഴും വിജയത്തിന്റെ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും ഭീകരതയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴും പത്രങ്ങള്‍ സംസാരിച്ചിരിക്കണം. ഉടനടി സംസാരിച്ചിരിക്കണം. (ഹെന്‍ട്രി അനടോള്‍ ഗ്രണ്‍വാള്‍ഡ്)
Join WhatsApp News
Observer 2017-02-25 07:29:14
A well written article 
andrew 2017-02-25 18:39:29

ശൂന്യമായ മ്ലെച്ചത ശുദ്ധ സ്ഥലത്ത് …..

some more points to add to Sri.Puthenkurish great thoughts:

these are few highlights of what is happening around you. You might have voted for the trumputin in the dreams of making money in stock, some of you might have invested money in his hotel franchise, but you ignored the evil in him.

We are on the threshold of ethnic clenching by KKK. Open your eyes and ears.

Germans could have prevented the rise of Hitler. But in the beginning Germans too said 'give him a chance'. Those who voted for trump is saying the same, but we are facing fascism, just be aware.


Pres. Trump says he will not be attending the White House Correspondents' Dinner in April http://cbsn.ws/2kXEcIz

Russia runs on lies. What happens when the U.S. begins to be infected with Russian disease?" (NYT Opinion Section)

Donald J. TrumpVerified account@realDonaldTrump 19h19 hours ago

FAKE NEWS media knowingly doesn't tell the truth. A great danger to our country. The failing @nytimes has become a joke. Likewise @CNN. Sad!

The media is responsible for the rise of trump.

Longest-serving U.S. diplomat shreds Donald Trump's “America first” policies in retirement speech http://hill.cm/kQILcG5

The White House denies wrongdoing in conversations with the FBI http://cnn.it

Pence mistakes Nicaraguan flag for Israeli flag in tweets http://hill.cm/7R2Xh0r

Hitler’s "weapon of mass destruction" was hidden for decades. Last weekend somebody bought it.

"President" Bannon and his Alt-Right followers are given a proper introduction at CPAC pic.twitter.com/5wT6MGfIZG

GOP congressman says special prosecutor needed to investigate Russia election meddling: http://abcn.ws/2kWX0I9 


This is not Trump’s America!": Passengers rejoice when man accused of racism kicked off flight

Anthappan 2017-02-25 20:44:11

This is an excellent article and the writer deserves kudos for throwing light into one of the major signs of dictatorship. Shutting down media is one of the characteristics of the dictators. Historical data proves it.

 

Trump

Several major news outlets found themselves blocked from attending a Friday White House press briefing with Sean Spicer, the Press Secretary, the latest sign of worsening relations between the Trump administration and the media attempting to cover it. The New York Times, CNN, the Los Angeles Times, Huffington Post, Buzz feed and Politico were among the news organizations prevented from attending, according to posts by reporters from those outlets on Twitter, as were several foreign news organizations. The Associated Press and Time declined to take part.

 

Nixon

Trump’s Nixonian echo is hard to miss. Both men relished vendettas against the media and political establishments: Nixon viewed the press as “the enemy”; Trump calls it “scum.” And both professed to champion America’s silent majority,” invoking an angry faux-populism to blame racial minorities for legitimate economic grievances. Like Trump, Nixon’s battles with the press began long before his march to the White House. He, too, obsessively sought to manipulate the news coverage he desperately craved and wasn’t afraid to use intimidation if he thought it would help. Nixon’s conduct in office presents a chilling example of what a President Trump could do.

 

Vladimir Putin

 

In a move to tighten his control over Russian media, President Vladimir Putin has dissolved the country’s main state news agency and replaced it with a propaganda arm tasked with promoting the country’s image.

 

Nazis 

Once they succeeded in ending democracy and turning Germany into a one-party dictatorship, the Nazis orchestrated a massive propaganda campaign to win the loyalty and cooperation of Germans. The Nazi Propaganda Ministry, directed by Dr. Joseph Goebbels, took control of all forms of communication in Germany: newspapers, magazines, books, public meetings, and rallies, art, music, movies, and radio. Viewpoints in any way threatening to Nazi beliefs or to the regime were censored or eliminated from all media.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക