Image

നടി വീണ്ടും അഭിനയ രംഗത്തേയ്‌ക്ക്‌, മാധ്യമങ്ങള്‍ സഹകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന്‌ പൃഥ്വിരാജ്‌

Published on 25 February, 2017
നടി വീണ്ടും അഭിനയ രംഗത്തേയ്‌ക്ക്‌, മാധ്യമങ്ങള്‍ സഹകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന്‌ പൃഥ്വിരാജ്‌

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി വീണ്ടും അഭിനയ രംഗത്തേയ്‌ക്ക്‌. പൃഥ്വിരാജ്‌ നായകനാകുന്ന ആദം എന്ന ചിത്രത്തിലാണ്‌ നടി അഭിനയിക്കുന്നത്‌. 

ഫോര്‍ട്ട്‌ കൊച്ചിയിലാണ്‌ ചിത്രീകരണം നടക്കുന്നത്‌. ലൊക്കേഷനില്‍ വച്ച്‌ മാധ്യമങ്ങളെ കാണുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഇത്‌ മാറ്റിവച്ചു.

നടിക്ക്‌ നേരെയുണ്ടായ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ നടന്‍ പൃഥ്വിരാജ്‌, നടി ഊര്‍ജ്ജസ്വലയായി തിരികെ വന്നത്‌ സ്വാഗതാര്‍ഹമാണെന്ന്‌ പറഞ്ഞു. അഭിനയലോകത്തേക്ക്‌ തിരിച്ചെത്തുന്ന സഹപ്രവര്‍ത്തകയെ ക്യാമറകള്‍ കൊണ്ട്‌ വളഞ്ഞിട്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കരുതെന്നും പൃഥ്വിരാജ്‌ അഭ്യര്‍ത്ഥിച്ചു. എനിക്ക്‌ വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന്‌ വേണ്ടിയും മാധ്യമങ്ങള്‍ സഹായം ചെയ്യണം.

ചിത്രീകരത്തിനായി നടി എത്തുമ്പോള്‍ ക്യാമറയും മൈക്കുമായി അവരെ വളയരുത്‌. അത്‌ സിനിമയ്‌ക്ക വേണ്ടിയും നന്മയ്‌ക്കു വേണ്ടിയുമുള്ള സഹായമാകും. മാധ്യമങ്ങള്‍ അതിന്‌ സഹകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.  പൃഥ്വി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക