Image

പള്‍സര്‍ സുനിനേയും വിജീഷിനേയും പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു

Published on 25 February, 2017
പള്‍സര്‍ സുനിനേയും വിജീഷിനേയും പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു


കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി, കൂട്ടാളി വിജീഷ്‌ എന്നിവരെ എട്ടുദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ആലുവ ഒന്നാംക്‌ളാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്‌ പൊലീസിന്റെ കസ്റ്റഡി അപേക്ഷ അനുവദിച്ചിരിക്കുന്നത്‌.

 മാര്‍ച്ച്‌ അഞ്ച്‌ വരെയാണ്‌ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്‌.പത്ത്‌ ദിവസത്തെ കസ്റ്റഡിയാണ്‌ പൊലീസ്‌ ആവശ്യപ്പെട്ടിരുന്നത്‌്‌.അതേസമയം ഇവരുടെ തിരിച്ചറിയല്‍ പരേഡ്‌ ഇന്ന്‌ നടക്കില്ല.

കാക്കനാട്‌ ജില്ലാ ജയിലില്‍ നിന്നാണ്‌ പ്രതികളെ കോടതിയില്‍ എത്തിച്ചത്‌. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികള്‍ക്ക്‌ വേണ്ടി ബിഎ ആളൂര്‍ ഹാജരാകുമെന്ന്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. പ്രതികളെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ പൊലീസ്‌ കോടതിയില്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക