Image

വംശീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമോ? പൊതു സ്ഥലങ്ങളില്‍ ജാഗ്രത വേണം

(അനില്‍ പെണ്ണുക്കര ) Published on 26 February, 2017
വംശീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമോ? പൊതു സ്ഥലങ്ങളില്‍ ജാഗ്രത വേണം
'എന്റെ രാജ്യത്തുനിന്ന്പുറത്തു പാകൂ' എന്നൊരു സായിപ്പ് തലയ്ക്കു നേരെ തോക്കു ചൂണ്ടി ഒരു അമേരിക്കന്‍ മലയാളിയോട് ചോദിച്ചാല്‍ 'വെടി വയ്ക്കേണ്ട...നാളെത്തന്ന്സ്ഥലം വിട്ടോളാം എന്ന് മലയാളികള്‍ പറയുമെന്ന് ഒരു ട്രോള്‍വായിച്ചു..

ഈ പ്രത്യേക സാഹചര്യത്തില്‍ ചിരിക്കുന്നത് ഉചിതമല്ലെങ്കിലും ചിരിച്ചുപോയി .എങ്കിലും അമേരിക്കന്‍ മലയാളികള്‍ക്ക് നേരെയും ഇങ്ങനെ ഒരു ചോദ്യം ഉണ്ടാവില്ല എന്നാരുകണ്ടു ?. മുന്‍പെങ്ങും ഇല്ലാത്ത വിധം വംശീയാധിക്ഷേപം ലോകത്തിന്റെ എല്ലാ കോണിലും ഉയര്‍ന്നു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് .

അമേരിക്കയില്‍ ട്രമ്പ് അധികാരത്തില്‍ വന്ന ഉടന്‍ മുസ്ലിം സമുദായങ്ങള്‍ക്ക് നേരെ നടത്തിയ അധിക്ഷേപത്തില്‍ ലോകംഞെട്ടിപ്പോയിരുന്നു . ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം മിഷേല്‍ ഒബാമയ്ക്കെതിരേ നടന്ന അധിക്ഷേപത്തില്‍തുടങ്ങുന്നു ഈ വര്‍ഷത്തെ വംശീയാധിക്ഷേപങ്ങളുടെ തുടക്കം .ഫേസ്ബുക്കിലൂടെയാണ് അവര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നത്.് വെര്‍ജീനിയ ഡവലപ്മന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ് ലര്‍ എഴുതി:

'വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ഡ് ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി' എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.

പ്രശ്‌നത്തിന് എരിവ് പകര്‍ന്ന് പോസ്റ്റിനെ അനുകൂലിച്ച് ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ്ങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി.വാര്‍ത്ത നൂറുക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കില്‍ ഇവരുടെ അക്കൗണ്ടുകള്‍അപ്രത്യക്ഷമാകുകയും ചെയ്തു.

ഈ അടുത്തകാലത്തായി സമൂഹ മാധ്യമങ്ങളെ വംശീയാധിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു മറ്റൊരു ഉദാഹരണം കൂടി ഉണ്ടായി .
അറ്റ്‌ലാലാന്റയില്‍ ആയിരുന്നു ആ സംഭവം.അവിടെ മാര്‍ക്കറ്റിങ്ങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരെയാണ് വംശീയാധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
ആഫ്രിക്കന്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകന്റെ കുട്ടിയെക്കുറിച്ചുള്ള ജെരോഡ് റോത്ത് എന്നയാളുടെ പോസ്റ്റാണ് ലോകം ശ്രദ്ധിച്ചത്.. സെപറ്റംബര്‍ 16നാണ് ഈ കുട്ടീയോടൊപ്പമുള്ള ഫോട്ടോ ഇയാള്‍ ഫെയ്‌സബുക്കില്‍ ഇട്ടത്. വ്യാജപേരിലാണ് ഫോട്ടോ ഇട്ടത് . വംശീയ വിവാദാത്തിന്റെ പേരില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച എഫ് ബി പോസ്റ്റായിരുന്നു അത്.

അകറ്റിനിര്‍ത്തേണ്ടവന്‍അടിമയെന്നുമുള്ള കമന്റ് ലഭിച്ച പോസ്റ്റിന് മറുപടിയായി നീ അടിമകളുടെ രാജാവാണെന്ന കാര്യം ഞാനറിഞ്ഞില്ല എന്ന് എമിലി ഐറന്‍ റെഡ് എന്ന മറ്റൊരാളുടെ കമന്റുകളാണ് വിവാദത്തിലേയ്ക്ക് നയിച്ചത്. ഇതില്‍ പങ്കാളിയായ റോത്തും വിവാദാ അഭിപ്രായങ്ങള്‍ ഫെസ്ബൂക്കില്‍ ഇട്ടിരുന്നു .

കഴിഞ്ഞ ദിവസം മറ്റൊരു പ്രശനം കൂടി ഉണ്ടായി . യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം.പാകിസ്ഥാനി ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പൗരന്‍ സഹയാത്രികരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയ സംഭവം ലോകം ചര്‍ച്ച ചെയ്യവെയാണ് ഈ സംഭവം ഉണ്ടാകുന്നത്.

ചിക്കാഗോയില്‍ നിന്നും ഹൂസ്റ്റണിലേക്കു പോകുകയായിരുന്നു വിമാനം. വിമാനത്തിലേക്ക് പരമ്പരാഗത വേഷത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ കയറിയിരുന്നതോടെ യാത്രക്കാരിലൊരാളായ സായിപ്പ് അവരെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.

ദമ്പതികള്‍ ബാഗുകള്‍ മുകളില്‍ വെയ്ക്കാനൊരുങ്ങിയപ്പോള്‍ 'അതില്‍ ബോംബുണ്ടോ' എന്നു ചോദിച്ചാണ് അയാള്‍ തുടങ്ങിയത്. ദമ്പതികള്‍ ആ ചോദ്യം അവഗണിച്ചപ്പോള്‍ ' ബാഗിലുള്ളത് ബോംബൊന്നുമല്ലല്ലോ?' എന്ന ചോദ്യം ആവര്‍ത്തിച്ചു. ഇതോടെ യാത്രക്കാരിലൊരാള്‍ വിമാനത്തിലെ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ഇതുസംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തു. ഇതോടെ വാക്കേറ്റമായി.

ഇതോടെ ഒരു ഇന്ത്യന്‍ അമേരിക്കന്‍ യുവാവിനൊപ്പമിരുന്ന യുവതിയോട് നിങ്ങളുടെ കൂടെയിരിക്കുന്നയാള്‍ എവിടുത്തകാരനാണെന്ന് ചോദിച്ച് അയാള്‍ വീണ്ടും രംഗത്തുവന്നു. 'അതു താനറിയേണ്ട കാര്യമില്ല.' എന്നായിരുന്നു യുവതിയുടെ മറുപടി. 'നിയമ വിരുദ്ധരും, എല്ലാ വിദേശികളും എന്റെ രാജ്യം വിട്ടുപോകണം' എന്നായിരുന്നു വംശവെറിയനായ അയാളുടെ പ്രതികരണം.

രോഷാകുലരായ ഇയാളും കൂടെയുണ്ടായിരുന്ന യുവതിയും തങ്ങളുടെ ബാഗും മറ്റും എടുത്ത് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. 'സുഖയാത്ര' എന്ന് പറഞ്ഞ് ഇയാള്‍ രോഷത്തോടെ ഇറങ്ങിപ്പോകുമ്പോള്‍
'ഇറങ്ങിപ്പോയ്ക്കോ. വംശവെറിക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല. ഇത് ട്രംപിന്റെ അമേരിക്കയല്ല' എന്നായിരുന്നു മറ്റൊരു അമേരിക്കക്കാരിയായ യാത്രക്കാരിയുടെ പ്രതികരണം. ഈ
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഇന്ത്യക്കാര്‍ക്കുനേരെ വംശീയ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ഇന്ത്യന്‍ ഭാഷ ഉപയോഗിക്കരുതെന്ന് ഇതിനോടകം തന്നെ വ്യാപകമായനടക്കുന്നുണ്ട്.

ശ്രീനിവാസ് കുച്ചിബോട്‌ല വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ഇന്ത്യക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴിയാണ്പ്രചരിക്കുന്നത്. പൊതുസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്, ആരെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ തര്‍ക്കത്തിന് നില്‍ക്കാതെ അവിടെനിന്ന് മാറിപ്പോവുക, പൊതുസ്ഥലത്ത് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കാതിരിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ 911 വിളിക്കുക, സംശയകരമായി എന്തെങ്കിലും കണ്ടെത്ത്തിയാല്‍ അധികൃതരെ അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ അസോസിയേഷനുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അമേരിക്കന്‍ മലയാളികള്‍ ഇക്കാര്യത്തില്‍ അത്രമാത്രം ആശങ്കാകുലരല്ല. അമേരിക്കക്കാര്‍ സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഈ പ്രദേശങ്ങളില്‍ ആക്രമണത്തിന് സാധ്യത കുറവാണെന്നും ന്യൂ യോര്‍ക്കിലുള്ള മലയാളികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എങ്കില്‍ തന്നെയും ഈ കൊലപാതകത്തെ ഇന്ത്യന്‍ സമൂഹം ഒന്നായി അപലപിക്കേണ്ടതുണ്ട്, കൊല്ലപ്പെട്ടത് നമ്മുടെയൊക്കെ സഹോദരനാണ് .

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ വെളിപ്പെടുത്തുന്ന അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം . ഇനിയും ഇത്തരം കൊലപാതകങ്ങള്‍ വംശീയാധിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ സാംസകാരിക ഔന്നത്യം വരെ നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 
വംശീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമോ? പൊതു സ്ഥലങ്ങളില്‍ ജാഗ്രത വേണം
Join WhatsApp News
Observer 2017-02-26 06:32:13
അമേരിക്ക കുറഞ്ഞത് വെള്ളക്കാരുണ്ടാക്കിയ രാജ്യമാണു. അത് അവര്‍ക്കു വൈറ്റ് രാഷ്ട്രമായി കാക്കണമത്രെ. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം ഉണ്ടാക്കണമെന്നു പറയുന്നതു പോലെ തന്നെ. ദാദ്രിയിലും മറ്റും ഇന്ത്യാക്കാരെ കൊന്ന വീരന്മാരാണ് അമേരിക്കക്ക് ഉപദേശം നല്‍കുന്നത്.
കുറഞ്ഞ പക്ഷം ഇന്ത്യാക്കരനെ കൊന്ന പുര്‍ന്റണു കൊലക്കയര്‍ ഉറപ്പ് (അവിടെ വധ ശിക്ഷ ഉണ്ടെങ്കില്‍) ഇന്ത്യയില്‍ അക്രമികള്‍ക്ക് ഒന്നും പേടിക്കണ്ട 
Vayanakkaran 2017-02-26 13:00:47
Yes, Yes, America is thousnd times better than India in terms of justice. Here in USA there are racial killings one in a while and the culprits get deserving punishments also. Where as what is happening in India? In one Indian state person get prejudicial treatment or discrimination in another Indian state. In kerala they punish other stae people, especially poor north Indian laborers. There are more religious discriminations and killings in India. The BJP/Sngaparivar/RSS says India is for Hindus only. When they get chances they distroy other religious worship places, just like babari Masjits or si ome churches. There are so much monority tortures and killings in India than USA. Those who are money , muscile and power can manipulate any thing in India. Look at Gujarat, remeber the Gujarat Kalapam, the responsible amn can even become Prime Minister. Look at some other states, Who rule Kerala? Who rules Kerala. Waht about recent Tamilnadu atricitities. So here we kalites are 100 times better. Do not write too much and create problem. In another statement Venkiaha Naidu said some stupid i opinion. He is not supposed to say that. Here that said culprit is immediately arrested and he will be brought to justice. In India the ruling party whether in central or ruling party of pinaray or last Ommen were supporting the culprits and they are very often in the evil side. 
Joseph 2017-02-26 15:04:33
'വായനക്കാരൻ' ഇവിടെ പ്രതികരിച്ചത് ശരി തന്നെയാണ്. ഒരു കാര്യം ഓർക്കണം, 'അമേരിക്കാ' എന്ന കുടിയേറ്റ രാജ്യമില്ലായിരുന്നെങ്കിൽ ഈ രാജ്യത്തു ജീവിക്കുന്ന സമ്പൽ സമൃദ്ധരായ പ്രവാസികളിൽ ഭൂരിഭാഗം പേരും വല്ല മൂന്നാംകിട രാഷ്ട്രീയം കളിച്ചുകൊണ്ടു ഇന്ത്യയിൽ തന്നെ കഴിയുമായിരുന്നു. ഒരു പ്രൈമറി സ്‌കൂൾ അദ്ധ്യാപക ജോലി കിട്ടണണമെങ്കിലും അവിടെ ലക്ഷങ്ങൾ കോഴ കൊടുക്കണം. കയ്യിട്ടു വാരുന്ന രാഷ്ട്രീയക്കാരുടെ പുളിച്ച പ്രസംഗം കേട്ടുകൊണ്ട് ഏതെങ്കിലും ചന്തക്കവലകളിൽ നടക്കേണ്ട ഗതികേടും വരുമായിരുന്നു. അമേരിക്കയിലെ കുടിയേറ്റം കൊണ്ടു ഓരോരുത്തരുടെയും കുടുംബങ്ങളും അവരുടെ കുടുംബങ്ങളും രക്ഷപ്പെട്ടു. ആദ്യതലമുറയിൽ വന്നവരുടെ മക്കളിൽ ഭൂരിഭാഗവും നല്ല പ്രൊഫഷണൽ ജോലിക്കാരുമായി.   

മഹാരാഷ്ട്രയിൽ മണ്ണിന്റെ മക്കളെന്നു പറഞ്ഞു തമിഴരെയും മലയാളികളെയും തീവ്രവാദികളായ ശിവസേന പീഡിപ്പിച്ചിരുന്ന കാലങ്ങളിലാണ് അമേരിക്ക കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തത്. അവിടുത്തെ തൊഴിലവസരങ്ങൾ തെക്കേ ഇൻഡ്യക്കാർ തട്ടിയെടുക്കുന്നുവെന്നായിരുന്നു മണ്ണിന്റെ മക്കളുടെ പരാതി. അമേരിക്കൻ തൊഴിലുകൾ വിദേശികൾ തട്ടിക്കൊണ്ടു പോവുമ്പോൾ തലമുറകളായി ഇവിടെ താമസിക്കുന്നവർക്കും സ്വാഭാവികമായും പ്രയാസമുണ്ടാകില്ലേ? ഞാൻ ന്യായികരിക്കുകയല്ല. എങ്കിലും നമ്മുടെ നാടിനെ തുലനം ചെയ്യുമ്പോൾ ഈ രാജ്യം എത്രയോ മെച്ചമെന്നു ചിന്തിക്കൂ!

വംശീയ അധിക്ഷേപം ഇവിടെ പണ്ടുമുതൽ തന്നെയുണ്ട്. എൺപതുകളിൽ ന്യുയോർക്കിലുള്ള ക്യുയിൻസിൽ വലിയ മൈക്കും വെച്ചുകൊണ്ടായിരുന്നു അമ്പലത്തിൽ നിന്നും പ്രാർത്ഥനാ ഗീതങ്ങൾ പാടിക്കൊണ്ടിരുന്നത്. അന്ന് 'ഡോട്ട് ബസ്‌റ്റേഴ്‌സ്' എന്ന ക്രിമിനലുകളുടെ സംഘടനയുണ്ടായി.  ഇന്ത്യക്കാരുടെ നേരേ അതിക്രമങ്ങൾ സാധാരണമായിരുന്നു. പൊട്ടുതൊട്ടുകൊണ്ടു സ്ത്രീകൾക്ക് വഴിയേ സഞ്ചരിക്കുക ബുദ്ധിമുട്ടായിരുന്നു. വെടിവെപ്പും മരണങ്ങളും ഉണ്ടായി. 

ഈ രാജ്യത്തു വസിക്കുമ്പോൾ ചില സാമാന്യ നിയമങ്ങളും പാലിക്കണം. രാഷ്ട്രീയം പറയേണ്ടത് പൊതുസ്ഥലങ്ങളിൽ നിന്നും ബാറുകളിൽ നിന്നുമല്ല. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ബലഹീനരുടെ മുമ്പിൽ പ്രകടിപ്പിച്ചാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാവാം. 

മലയാളിയുടെ കാര്യം തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. ആദ്യം പേര് ചോദിക്കും. പിന്നെ അറിയേണ്ടത് ഏതു പള്ളിയിൽ പോകുന്നുവെന്നാണ്. ക്നാനായോ, സുറിയാനി കത്തോലിക്കൻ, ഓർത്തഡോൿസ്, വെന്തിക്കോസുകാരനോ ആരെന്നും അയാൾക്കറിയണം. അത്തരം മതചിന്തകളുമായി നടക്കുന്നവരാണ് നമ്മുടെ സമൂഹങ്ങളിൽ ഭൂരിഭാഗം പേരും. ഒരു സാമൂഹിക പാർട്ടിയിൽ ചെന്നാൽ സംസാരം തിരുമേനിമാരെപ്പറ്റി മാത്രം.

കെൻസാസിൽ വെടിവെപ്പ് നടത്തിയ മദ്ധ്യവയസ്ക്കൻ ഒരു മുഴുക്കുടിയനായ മനുഷ്യനായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അയാളുടെ അപ്പൻ മരിച്ചതുകൊണ്ട് മാനസികമായി തകർന്നിരുന്നു.  അയാളിൽ നിന്നും വംശീയ അധിക്ഷേപത്തോടെ ഒരു വെടിവെപ്പുണ്ടായാൽ 'അമേരിക്കാ' എന്ന ഈ മഹാരാജ്യത്തെ മുഴുവൻ അധിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ.? അതിനായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തിയാൽ ഇവിടെയുള്ള ഭൂരിഭാഗം ജനത ഇന്ത്യക്കാരെ ഒറ്റപ്പെടുത്താനെ നോക്കുള്ളൂ. ഇതിനായി ലേഖനങ്ങളുമെഴുതി ആവേശം പുറപ്പെടുവിക്കുന്നവർ ഒരു വംശീയ വിഭാഗീതയ്ക്കു വളം വെച്ചുകൊടുക്കുകയാണെന്നും ചിന്തിക്കണം.
Vanakkaran 2017-02-26 17:25:56
Thank you all my friends for agreeing and supporting all my recent opinions and observations., encluding  my Joseph above and the observer above. For the past one month I expressed some kind of impartial and independent opinions. 99% of my fellow readers agreed and supported me. I do not wanr to expose my name, I want to hide under Vankkaran, Observer or any other temporary name. If I express my real name some fundamental Gundas or quation groups will come and attack me here in USA or in India. As a helpless and very weak in body ble to withstand their attack. So, this emalayalee response column is great and I can use to write my opinion. But some times even if I write, even without any personal attack to any body, emalayalee also do not publish my opinion. I ahve no complaint. It is their site and it is their discreation or merly to support their special friends. But emalayalee is the best compared to other publications and I am the welwisher of emalaylee always for long time. Specially I make my writings with so many spell, and sentence mistakes and I like to write like a middle class student. Also I do not know the techniqiie of writings also.  Thank you all my repected sirs, madams and Gurus
വിദ്യാധരൻ 2017-02-27 08:15:52

വായനക്കാരന് അല്ലെങ്കിൽ വാനക്കാരന്   

അറിവുണ്ടെന്ന് നടിക്കുന്നു ചിലർ
പറയുന്നതോ മുഴുവുനും വങ്കത്തരങ്ങളും 
ചിലർക്കുണ്ട് വാലിൽ അലങ്കാരമായ്
പലബിരുദവും ബിരുദാനനന്തബിരുദവും
ഇളക്കുന്നതിട്ട് ഇടയ്ക്കിടെ ശുനകനെപ്പോൽ
ഇളകണ്ടത്കണ്ട് നിങ്ങൾ ചെത്തില പട്ടിയാ.
വാങ്ങുന്നു ചിലർ ഡോക്ട്രേറ്റ് കാശു നൽകി
താങ്ങൊന്നുകൊടുത്താൽ സത്യം പുറത്തുചാടും
പേരിന്റെ കാര്യത്തിൽ എന്തിരിപ്പൂ?
ആരായാലും ഞങ്ങൾക്കെന്തു കാര്യം?
പേടിക്കണ്ട നീ അമേരിക്കൻ മലയാളിയെയോട്ടും 
പേടിപ്പിച്ചു നോക്കുടനവർ  പമ്പ കടന്നുപോകും
ആടുന്നിവർ ചിലപ്പോൾ കംസന്റെ വേഷമിട്ട് 
ചാടുന്നലറി രാക്ഷസനെപ്പോലെയും ചിലപ്പോൾ
പോയിനോക്കെന്നാൽ ഇവരെ വീട്ടിലൊന്നു ചെന്ന്
വായിൽ നാക്കുണ്ടെന്നു ആരും പറഞ്ഞിടില്ല തെല്ലും
പാവങ്ങളാ വയറ്റിപ്പിഴപ്പാ ഈ വേഷമെല്ലാം
ചാവുന്നതിനു മുൻപ് എന്തെങ്കിലും ആയിടെണ്ടേ?
വ്യാജപേരു വച്ച് എഴുതുക ധാരാളമായി നീ
വ്യാജാരല്ലേ  ഇവിടുള്ള  മിക്ക എഴുത്തുകാരും
ആവും നീയുമൊടുവിലൊരു കഥാകൃത്തോ കവിയോ
നോവേണ്ട നീ അക്ഷര തെറ്റിനെ ഓർത്തൊരൽപ്പോം
എല്ലാം ഗൂഗിളിന്റെ പിശകാണെന്നു ശങ്ക-
തെല്ലും ഇല്ലാതെ അടിച്ചുവിട്ടിടുക വളർച്ച തീർച്ച


vayanakaran 2017-02-28 12:17:56

DOUGLASVILLE, GA.—A white man and a white woman who were among a large group of people waving Confederate flags and threatening violence at a black child’s birthday party in 2015 have been sentenced to lengthy prison terms.

Jose Ismael Torres, 26, and Kayla Rae Norton, 25, were part of a group of 15 people who disrupted the 8-year-old’s party in Douglasville in July 2015, less than a month after white supremacist Dylann Roof killed nine African-Americans at a historic black church in South Carolina.

Roof brandished Confederate flags in several photographs that came to light soon after his arrest and had said he intended to start a race war with the killings.

Torres and Norton were found guilty Monday of yelling racial slurs and threatening to kill partygoers, even the kids. At one point, Torres aimed a shotgun at the party, prosecutors said.

Torres was sentenced to 13 years in prison. Norton received six years, news outlets reported.

They were among four people in the group charged with felonies. The other two pleaded guilty and are serving shorter prison sentences.

christian 2017-02-28 12:32:50

PEYTON, Colo. (CBS4) – The FBI is investigating a possible hate crime in Southern Colorado.

A home in in the town of Peyton was trashed over the weekend. Hateful messages were sprawled all over the home. Most of them were racial slurs aimed at the Indian homeowner.

truth 2017-02-28 12:46:35
Again! “Anti-Semitism strikes at some kind of unraveling of the moral fiber of a country and its ability to be religiously pluralistic. It doesn’t stop with Jews ― it will often start with Jews, but it doesn’t stop with Jews.” Trump has brought this on. Who will be next?
true christian 2017-02-28 16:36:09
Congresswoman Nita Lowey Yesterday at 11:47am · A bomb threat was made today against the Jewish Community Center on the Hudson in Tarrytown. My office has been in contact with local police and the Federal Bureau of Investigation to offer all necessary support to the ongoing investigation and to bring the criminals responsible for this horrifying act of terrorism to justice. We will not allow hatred, bigotry, or anti-Semitic violence to terrorize our families or our community.
christian 2017-02-28 18:36:06
Jewish groups criticize Trump after he reportedly says bomb threats were made to "make others look bad"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക