ബ്രിസ്ബേന്‍: വിദേശത്ത് ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടി മലയാള ഭാഷാ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഫെബ്രുവരി 26ന് (ഞായര്‍) രാവിലെ 10.30ന് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നോര്‍ത്ത് ഗേറ്റ് കൗണ്‍സിലര്‍ ആദം അലന് നിര്‍വഹിക്കും.
സെന്റ് അല്‍ഫോന്‍സ ഇടവക വികാരി ഫാ. ഏബ്രഹാം കഴുന്നടിയില്‍ ഭാഷാ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയാണ് പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
റിപ്പോര്‍ട്ട്: ജോളി കരുമത്തി