Image

ഗവര്‍ണര്‍ ശങ്കരനാരായണന് ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം

Published on 23 February, 2012
ഗവര്‍ണര്‍ ശങ്കരനാരായണന് ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം
പുണെ: പൊതുചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുണെ ചിഞ്ച്‌വാഡില്‍ മലയാളി സമാജം പണികഴിപ്പിച്ച കേരള ഭവന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ശങ്കരനാരായണന് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ടത്.

ഇപ്പോള്‍ ചിഞ്ച്‌വാഡ് ലോക്മാന്യ തിലക് ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. ഉദ്ഘാടന ചടങ്ങിനെത്തി കെട്ടിടം മുഴുവന്‍ നടന്നു കണ്ട് വേദിയിലെത്തിയ ശങ്കരനാരായണന് അര മണിക്കൂര്‍ പ്രസംഗിച്ച് തിരിച്ച് സീറ്റിലിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയി.


ഈ ചടങ്ങ് കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള വിമാനത്തില്‍ ഗോവയിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. ഗോവ ഗവര്‍ണറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. കഴുത്തിലെ രക്തധമനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശങ്കരനാരായണന്‍ ഒരു മാസത്തിനുശേഷമാണ് പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക