Image

ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ് നേടി ; മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍

Published on 27 February, 2017
ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ്  നേടി ; മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍

ലോസ് ആഞ്ചലസ്: 89ാം ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം 
കെയ്‌സി അഫ്‌ലെക്  സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിനെ പിന്തള്ളി മൂണ്‍ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്‌കാരം ലാ ലാ ലാന്‍ഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂണ്‍ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. 

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി.

ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്. 14 നോമിനേഷനുകളാണ് ലാ ലാ ലാന്‍ഡിനു ലഭിച്ചത്.

ലാ ലാ ലാന്‍ഡ് ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള ഓസ്‌കറിലൂടെ ആദ്യ പുരസ്‌കാരം സ്വന്തമാക്കി.

ജാക്കി ജാനൊപ്പം എഡിറ്റര്‍ അനെ വി കോറ്റെസ്, കാസ്റ്റിംഗ് ഡയറക്ടര്‍ ലയെന്‍ സ്റ്റാള്‍മാസ്റ്റര്‍, ഫ്രെഡെറിക് വൈസ്മാന്‍ എന്നിവര്‍ക്കും ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.

ബെസ്റ്റ് ആനിമേഷന്‍ ഷോര്‍ട്ടില്‍ പൈപ്പറിനാണ് ഓസ്‌കര്‍. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ഇറാനില്‍നിന്നുള്ള ദ സെയില്‍സ്മാന്‍ സ്വന്തമാക്കി. അസ്ഗര്‍ ഫര്‍ഹാദിയാണ് ദ സെയില്‍സ്മാന്റെ സംവിധായകന്‍.

ഫെന്‍സസിലെ അഭിനയത്തിന് വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മൂണ്‍ ലൈറ്റിലെ പ്രകടനത്തിലൂടെ മഹര്‍ഷല അലി മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. മികച്ച സഹനടനുള്ള പുരസ്‌കാര പ്രഖ്യാപനത്തോടെയാണ് 89ാമത് ഓസ്‌കര്‍ ചടങ്ങ് ആരംഭിച്ചത്.

പുരസ്‌കാരദാന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിനാണ് ഡോള്‍ബി തീയറ്റര്‍ സാക്ഷ്യംവഹിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാന്‍ എത്തിയത് എഴുപത്തിയൊമ്പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയും.

ക്ലാസിക് ചിത്രമായ ബോണി ആന്‍ഡ് ക്ലെഡെയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇരുവരും ഒന്നിച്ച് വേദിയില്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇരുവരും ഒന്നിച്ച് പ്രഖ്യാപിക്കാനാണ് വേദിയിലെത്തിയതെങ്കിലും ബീറ്റിയുടെ പക്കല്‍നിന്ന് ലിസ്റ്റ് വാങ്ങി ഡോണാവെ പേര് വായിച്ചു, ലാ ലാ ലാന്‍ഡ്. ഇതോടെ ലാ ലാ ലാന്‍ഡിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഘോഷമായി വേദിയിലേക്ക്.

എന്നാല്‍, സംഗതി പാളിയെന്നു മനസിലാക്കിയ അവതാരകന്‍ ജിമ്മി കിമ്മല്‍ വേഗമെത്തി തിരുത്തി. തുടര്‍ന്ന് ലാ ലാ ലാന്‍ഡ് അല്ല മികച്ച ചിത്രം മൂണ്‍ ലൈറ്റാണെന്ന് വാറന്‍ ബീറ്റി പ്രഖ്യാപിച്ചു. ഒപ്പം ചിത്രത്തിന്റെ പേര് എഴുതിയ കുറിപ്പ് കാണിക്കുകയും ചെയ്തു

അന്തരിച്ച ബോളിവുഡ് നടന്‍ ഓം പുരിയെ അനുസ്മരിച്ച് 89ാമത് ഓസ്‌കര്‍ പുരസ്‌കാരദാന വേദി.

സമീപ നാളില്‍ അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനിടെയാണ് വിഖ്യാത ഇന്ത്യന്‍ നടനായ ഓം പുരിയും ഓസ്‌കര്‍ സ്‌ക്രീനില്‍ തെളിഞ്ഞത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ പരിഹാസവുമായി അവതാരകന്‍ ജിമ്മി കിമ്മല്‍. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി പ്രതിഷേധ കത്ത് നല്കി ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

അമേരിക്കയുടെ കുടിയേറ്റ നയത്തിനും ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനും എതിരായാണ് ഫര്‍ഹാദി ചടങ്ങ് ബഹിഷ്‌കരിച്ചത്. ഫര്‍ഹാദിക്കു പകരം അനൗഷെഹ് അന്‍സാരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

14 നോമിനേഷനുകളായിരുന്നു ലാ ലാ ലാന്‍ഡിനുണ്ടായിരുന്നത്. എട്ട് നോമിനേഷനുമായി എത്തിയ മൂണ്‍ ലൈറ്റ് മൂന്ന് പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രം, സഹനടന്‍, അവലംബക തിരക്കഥ എന്നീ ഓസ്‌കറുകളാണ് മൂണ്‍ ലൈറ്റിനു ലഭിച്ചത്. മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല 89ാം ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെയ്‌സി അഫ്‌ലെക്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി.


BEST PICTURE

"Moonlight" (WINNER)

ACTOR IN A LEADING ROLE

Casey Affleck in "Manchester by the Sea" (WINNER)


ACTOR IN A SUPPORTING ROLE

Mahershala Ali in "Moonlight" (WINNER)


ACTRESS IN A LEADING ROLE

Emma Stone in "La La Land" (WINNER)

ACTRESS IN A SUPPORTING ROLE

Viola Davis in "Fences"

ANIMATED FEATURE FILM

"Zootopia" (WINNER)

CINEMATOGRAPHY

"La La Land" (WINNER)

COSTUME DESIGN

"Fantastic Beasts and Where to Find Them" (WINNER)

DIRECTING

"La La Land" - Damien Chazelle (WINNER)

DOCUMENTARY (FEATURE)

"O.J.: Made in America" (WINNER)

DOCUMENTARY (SHORT SUBJECT)

"The White Helmets" (WINNER)

FILM EDITING

"Hacksaw Ridge" (WINNER)

FOREIGN LANGUAGE FILM

"The Salesman" (WINNER)

MAKEUP AND HAIRSTYLING

"Suicide Squad" (WINNER)

MUSIC (ORIGINAL SCORE)

"La La Land" (WINNER)

MUSIC (ORIGINAL SONG)

"City Of Stars" from "La La Land" (WINNER)

PRODUCTION DESIGN

"La La Land" (WINNER)

ANIMATED SHORT FILM

"Piper" (WINNER)

LIVE ACTION SHORT FILM

"Sing" (WINNER)

SOUND EDITING

"Arrival" (WINNER)

SOUND MIXING

"Hacksaw Ridge" (WINNER)

VISUAL EFFECTS

"The Jungle Book" (WINNER)

WRITING (ADAPTED SCREENPLAY)

"Moonlight" (WINNER)

WRITING (ORIGINAL SCREENPLAY)

"Manchester by the Sea" (WINNER)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക