Image

ഓസ്‌കര്‍ വേദിയിലും താരം ലാ ലാ ലാന്റ്

Published on 27 February, 2017
ഓസ്‌കര്‍ വേദിയിലും താരം ലാ ലാ ലാന്റ്
ഓസ്‌കര്‍ വേദിയിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്. മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം ആറ് ഓസ്‌കര്‍ ലാ ലാ ലാന്റ് സ്വന്തമാക്കി. മികച്ച വിദേശചിത്രമായി അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ദ് സെയ്ല്‍സ് മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച അവലംബിത തിരക്കഥ മൂണ്‍ലൈറ്റിലൂടെ ബേരി ജങ്കിന്‍സ് സ്വന്തമാക്കി. ഓസ്‌ക്കര്‍ വേദിയില്‍ ട്രംപിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തി. മികച്ച സഹനടനുള്ള ഓസ്‌കര്‍ പ്രതീക്ഷിച്ച ദേവ് പട്ടേലിന് പുരസ്‌കാരമില്ല. മൂണ്‍ലൈറ്റിലെ അഭിനയമികവിലൂടെ മഹര്‍ഷെല അലി മികച്ച സഹനടനായി. പുരസ്‌കാര പ്രഖ്യാപനം ഡോള്‍ബി തീയ്യേറ്ററില്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക