Image

ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)

Published on 27 February, 2017
ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)
ആനയെ നടയ്ക്കിരുത്തി തൊഴുതു പ്രാര്‍ത്ഥിച്ച് പോകുന്ന പലരും ഉണ്ടാകാം. എന്നാല്‍ ബീനാ മേനോന്‍ ആ വിഭാഗത്തില്‍ പെടുന്ന ആളല്ല. ഉള്ളുരുകി പ്രാര്‍ത്ഥന. വര്‍ഷങ്ങളുടെ ആഗ്രഹം സാധിച്ചതിലുള്ള ആനന്ദ നിര്‍വൃതി. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു, വിശിഷ്യ മലയാളി സമൂഹത്തിനു ഏറ്റവും പ്രിയപ്പെട്ട കലാകാരി ബീനാ മേനോനും മകന്‍ മനു മേനോനും ഇത് ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ നിമിഷങ്ങള്‍.

ന്യൂ ജേഴ്‌സിയിലെ കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സ്ഥാപകയുംആയിരക്കണക്കിന് കുട്ടികള്‍ക്ക് നൃത്തചുവടുകള്‍ പകര്‍ന്നു നല്‍കിയ ഗുരുവുമായ ബീനാ മേനോന്‍ ഒരു ഗജവീരനെ ഗുരുവായൂരപ്പന്റെ തിരുനടയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം എന്നത് നേര്‍ച്ച നേര്‍ന്ന്‌നിരുന്നു- അവര്‍ ഇ-മലയാളിയോട് പറഞ്ഞു.

മാര്‍ച്ചു എട്ടിന്ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറ്റുമ്പോള്‍ ഈ കുട്ടിക്കുറുമ്പനും ഭഗവാന്റെ തിടമ്പേറ്റാന്‍ ഉണ്ടാകും. തലയെടുപ്പും വിരിഞ്ഞ മസ്തകവും, വടിവൊത്ത കൊമ്പും, മനോഹരമായ തുമ്പിയും, പതിനെട്ട് നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഒത്തിണങ്ങിയ കുട്ടിക്കുറുമ്പന്‍ പുന്നത്തുര്‍ കോട്ടയിലെ അറുപത്തി എട്ടാമത്തെ ആനയായി ഇനി ഭഗവാനും ഭക്തര്‍ക്കും കൗതുകമുണര്‍ത്തും .

കഴിഞ്ഞ ഞായറാഴ്ച രാവിലെ ശീവേലിക്കു ശേഷം നടയിരുത്തല്‍ ചടങ്ങ് നടന്നു. മേല്‍ശാന്തിയാണ് ചടങ്ങുകള്‍ നടത്തിയത്.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റരുടെസാന്നിധ്യത്തില്‍ ക്ഷേത്ര ഊരാളന്‍ ആനയെ സ്വീകരിച്ചു.

ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നതിനു ഏതാനും ദിവസം മുന്‍പ് നടയ്ക്കിരുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബീനാ മേനോന്‍ പറഞ്ഞു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം തുടങ്ങുന്ന ദിവസം നടക്കുന്ന
ആനയോട്ടത്തിലും ഈ ആനയെ പങ്കെടുപ്പിക്കും . ഗുരുവായൂരില്‍ ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു.

ഗുരുവായൂരമ്പലത്തില്‍ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം എന്തോ കാരണങ്ങളാല്‍ ആനകളെ അയക്കില്ല എന്ന്
ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ കൊടിയേറ്റദിവസം ഉച്ചതിരിഞ്ഞ് മുന്ന് മണിയോടെ ഒരു കൂട്ടം ആനകള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതിഹ്യം. അതിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്.

ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിനുള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക. ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യ വരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകള്‍ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളന്‍ കൂറയും പവിത്രവും നല്‍കുന്നതാണ് ആചാര്യവരണ്യം.

ബീനാ മേനോന്‍ മകന്‍ മനു മേനോന്‍, കുടുംബാംഗങ്ങള്‍, ന്യൂ യോര്‍ക്കിലെ ആത്മീയ സാന്നിധ്യം ഗുരു പാര്‍ത്ഥസാരഥി പിള്ള ,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു . 
ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)ഇത് സ്വപ്ന സാഫല്യം: ഗുരുവായൂര്‍ കണ്ണന് ആനയെ നടയ്ക്കിരുത്തിബീനാ മേനോന്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക