Image

നടി ആക്രമിക്കപ്പെട്ട സംഭവം ; ഗൂഢാലോചന ഉണ്ടെന്ന് വിനയന്‍

Published on 28 February, 2017
നടി ആക്രമിക്കപ്പെട്ട സംഭവം ; ഗൂഢാലോചന ഉണ്ടെന്ന് വിനയന്‍


നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമൊന്നുമില്ലെന്ന് വിനയന്‍. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളിയും ഇക്കാര്യം സംശയിക്കുന്നുവെന്നും വിനയന് വ്യക്തമാക്കി!. അതോടൊപ്പം ആപത് സമയത്ത് നടിയ്ക്ക് എല്ലാ പിന്തുണയുമായി എത്തിയ പൃഥ്വിരാജിനും അദ്ദേഹം അഭിനന്ദനമര്‍പ്പിച്ചു.അവളോടു ചെയ്ത നീചമായ ക്രൂരതയ്ക്ക് മുന്നിലും മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ അഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും മുഖം നഷ്ടപ്പെടുമെന്നും വിനയന്‍ വ്യക്തമാക്കി!.

വിനയന്റെ കുറിപ്പ് വായിക്കാം

പൃഥ്വിരാജിനും പ്രിയനടിക്കും അഭിനന്ദനങ്ങള്‍…..താന്‍ ജോലിചെയ്യുന്ന മേഖലയില്‍ നിന്നു തന്നെ അപ്രതീക്ഷിതമായി..
നീചരും കപടവേഷധാരികളുമായ, ചില കറുത്ത ശക്തികള്‍ തന്നെ കരുതിക്കൂട്ടി നശിപ്പിക്കാന്‍ പുറപ്പെട്ടപ്പോള്‍ ആ അക്രമണത്തില്‍ പകച്ചു പോയെങ്കിലും തളരാതെ ജീവിതം തിരിച്ചു പിടിക്കാന്‍ പ്രശസ്തയായ കലാകാരി കാണിച്ച ധൈര്യവും, ഈ പ്രതിസന്ധി ഘട്ടത്തില്‍ അവളുടെ പ്രൊഫഷനായ സിനിമാ അഭിനയത്തിലേക്ക് ഉടന്‍ തന്നെ അവളെ മടക്കിക്കൊണ്ടു വരാന്‍ നടന്‍ പൃഥ്വിരാജ് കൊടുത്ത പ്രോല്‍സാഹനവും അഭിനന്ദനാര്‍ഹമാണ് . ഷൂട്ടിംഗ് തുടങ്ങിയ അവരുടെ സിനിമയ്ക്കും ഭാവുകങ്ങള്‍ നേരുന്നു..

പ്രിയ നടിക്കു പിടിച്ചു നില്‍ക്കാന്‍ തന്റേടം പകര്‍ന്നു നല്‍കിയ മഞ്ജുവാര്യര്‍ ഉള്‍പ്പടെയുള്ള സഹ പ്രവര്‍ത്തകരേയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.. ആരും തകര്‍ന്നുപോകുന്ന അവസ്ഥയിലും ഈ കലാകാരി കാണിച്ച ആത്മ ധൈര്യം ഇന്നാട്ടിലേ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്. അവളോടു ചെയ്ത നീചമായ ക്രൂരതയ്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരേ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ അഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും മുഖം നഷ്ടപ്പെടും…കാരണം ഈ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളിയും സംശയിക്കുന്നു.. ആ സംശയം ദൂരീകരിക്കാന്‍ പഴുതടച്ച പോലീസ് അന്വേഷണമാണു വേണ്ടത് അല്ലാതെ ഉന്നതങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളല്ലാ…

മാത്രമല്ല പ്രശസ്തയായ ഒരു താരത്തിനു പോലും നീതിലഭിക്കാതെ പോലീസിനെയും ഭരണാധികാരികളെയും കൈകാര്യം ചെയ്യാന്‍ തക്ക കറുത്ത കരങ്ങള്‍ ഈ നാട്ടിലുണ്ടെന്നു വന്നാല്‍ …. പിന്നെ ഇവിടുത്തെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകും… കേരളത്തിന്റെ മനസാക്ഷി പോലും മരവിച്ചു പോകില്ലേ..?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക