Image

ശരീരത്തില്‍ തീകൊളുത്തി ഗൃഹനാഥന്‍ കിണറ്റില്‍ ചാടി

Published on 23 February, 2012
ശരീരത്തില്‍ തീകൊളുത്തി ഗൃഹനാഥന്‍ കിണറ്റില്‍ ചാടി
വെഞ്ഞാറമൂട് : ശരീരത്തിന് സ്വയം തീ കൊളുത്തിയ ഗൃഹനാഥന്‍ കിണറ്റില്‍ ചാടി. വെഞ്ഞാറമൂടിന് സമീപം പേരുമലയിലാണ് സംഭവങ്ങള്‍ അറങ്ങേറിയത്. ഇന്നു രാവിലെ ഏഴ് മണിയോടെ പേരുമല കരിമ്പുവിള വിളയില്‍ വീട്ടില്‍ ശശിധരന്‍ നായര്‍ (65) മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയ ശേഷം വീട്ടിലെ കിണറ്റില്‍ ചാടുകയായിരുന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടനെ ഫയര്‍ ഫോഴ്‌സിനേയും പോലീസിനേയും വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളെ കിണറ്റില്‍ നിന്നും കരകയറ്റിയെങ്കിലും ശരീരം തൊണ്ണൂറുശതമാനത്തിനുമേല്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക