Image

റൈറ്റ് സൈസിംഗ് ദ മീഡിയ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 March, 2017
റൈറ്റ് സൈസിംഗ് ദ മീഡിയ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്തിട്ടുള്ള വര്‍ക്ക് റൈറ്റ് സൈസിംഗ് എന്ന പ്രയോഗം ചിര പരിചിതമാണ്. അവരെയോ കൂടെ ജോലി ചെയ്യുന്നവരെയോ പിരിച്ചു വിടുമ്പോള്‍ റൈറ്റ് സൈസിംഗ് ദ വര്‍ക്ക് ഫോഴ്‌സ് എന്ന കാരണമാണ് നല്‍കാറ്. പൊസിഷന്‍  എലിമിനേറ്റഡ്, ഡൗണ്‍ സൈസിംഗ് എന്ന പ്രയോഗങ്ങളാണ് റൈറ്റ് സൈസിംഗ് പ്രസിഡന്റ് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലേക്കും വ്യാപിച്ചിരിക്കുന്നു.

ദ ന്യൂയോര്‍ക്ക് ടൈംസ്, ബസ്ഫീഡ് ന്യൂസ്, സി എന്‍ എന്‍, ദ ലോസ് ആഞ്ചലസ് ടൈംസ്, പൊളിറ്റികോ എന്നിവയുടെ പ്രതിനിധികളെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷാന്‍ സ്‌പൈസര്‍ തന്റെ വെസ്റ്റ് വിംഗ് ഓഫീസില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പ്രവേശിപ്പിച്ചില്ല. പത്രസമ്മേളനത്തിന് ശേഷം വൈറ്റ് ഹൗസ് വക്താവ് ഈ മാധ്യമ പ്രതിനിധികളെ ഒഴിവാക്കിയത് ന്യായീകരിച്ചു. ഞങ്ങള്‍ ഒരു പൂളിലെ മാധ്യമ പ്രവര്‍ത്തരെ ക്ഷണിച്ചു. എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുകയായിരുന്നു ഉദ്ധേശം. ഈ പൂളിന് ഉപരിയായി ചിലരെ കൂടി ഉള്‍പ്പെടുത്തി. അത്രയുമേ സംഭവിച്ചുള്ളൂ, വക്താവ് സാറാ ഹക്കബി സാന്‍ഡേഴ്‌സ് പറഞ്ഞു.

ചില മാധ്യമങ്ങളെ ഓ#ഴിവാക്കിയത് പ്രസിഡന്റ് ഡൊണാഴ്ഡ് ട്രമ്പ് ആരോപിക്കുന്നത് പോലെ ഇവ വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനാലാണ് എന്ന് വ്യാഖ്യാനം ഉണ്ടായി. എന്നാല്‍ ട്രമ്പിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു. വ്യാജ വാര്‍ത്തയെയാണ് നങ്ങളുടെ ശത്രു എന്ന് താന്‍ വിശേഷിപ്പിച്ചത്. വ്യാജം എന്ന വാക്ക് മാധ്യമങ്ങള്‍ ഒഴിവാക്കി എന്ന് ട്രമ്പ് പറഞ്ഞു. എന്നാല്‍ എല്ലാ മാധ്യമങ്ങളും ട്രമ്പിന്റെ ട്വീറ്റ് മുഴുവനായി അതേ പോലെ നല്‍കി, തുറന്ന അതിര്‍ത്തികളുള്ള രാഷ്ട്രമാണ് അമേരിക്ക എന്നും ആര്‍ക്ക് വേണമെങ്കിലും കയറിവരാമെന്നും ട്രമ്പ് പറഞ്ഞു. 2016 സാമ്പത്തിക വര്‍ഷത്തില്‍ 415816 പേര്‍ അതിര്‍ത്തി കടക്കവെ പിടിയിലായി. ആര്‍ക്ക് വേണമെങ്കിലും കയറിവരാം എന്ന വാദം ഷരിയല്ല.

അമേരിക്കയിലെ വിസവെയ്വര്‍ പ്രോഗ്രാം അനുസരിച്ച് 30 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസം വരെ വിസ ഇല്ലാതെ അമേരിക്കയില്‍ തങ്ങാം.മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ വിസക്ക് അപേക്ഷിക്കണം. അപേക്ഷകളില്‍ തീരുമാനം ആകുന്നത് ഒരു പോലെയല്ല. സുരക്ഷാ സങ്കേതങ്ങളിലേക്ക് അയയ്ക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ ശരാശരി രണ്ടു വര്‍ഷം വരെ കാത്തിരിക്കുന്നു.

അഫോര്‍ഡബിള്‍ കെയര്‍ ആക്ട് ആരോഗ്യ പരിരക്ഷ ജനങ്ങളില്‍ നിന്നെടുത്തു കളഞ്ഞു. ഒബാമ കെയര്‍ ലഭിക്കുന്നത് വളരെ ചുരുക്കം പേര്‍ക്കാണ്. പലരും ഇഷ്ചപ്പെച്ചിരുന്ന ഹെല്‍ത്ത് കെയര്‍ കവറേജ് അവരില്‍ നിന്ന് എടുത്തു കളഞ്ഞു, ട്രമ്പ് ആരേപിച്ചു. ഒരു അളവ് വരെ ഈ ആരോപണം ശരിയാണ്. എന്നാല്‍ ഔദ്യോഗിക കണക്ക്‌നുസരിച്ച് ഒരു കോടി അറുപത് ലക്ഷം പേര്‍ക്ക് അഫോഡബിള്‍ കെയര്‍ ആക്ടിലൂടെ കവറേജ് ലഭിച്ചു. നിയന്ത്രണങ്ങള്‍ ഏറെയുള്ള ഒരു  സംവിധാനത്തില്‍ സാമ്പത്തിക ഭാരംകൂടുതലാണ്. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ കുറക്കുവാന്‍ ഒരു ചരിത്ര പദ്ധതി നാം ആരംഭിച്ചു കഴിഞ്ഞു എന്നും ട്രമ്പ് പറഞ്ഞു.

മറ്റൊരു ചര്‍ച്ചാ വിഷയമാണിത്. നിയന്ത്രയമങ്ങള്‍ സാമ്പത്തിക ഭാരം വര്‍ദ്ധിച്ചുവോ എന്ന് ചര്‍ച്ച ചെയ്യാം എന്നാല്‍ സാമ്പത്തികാവസ്ഥ മെച്ചമാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

യു എസ് മിലിച്ചറി ദുര്‍ഭലമായി, ഫല ശൂന്യമാക്കി കളഞ്ഞു എന്ന് ട്രമ്പ് ആരോപിച്ചു. സൈന്യത്തിന്റെയും യുദ്ധക്കപ്പലുകളുടേയും സംഖ്യാ ബലം കുറഞ്ഞത് വാസ്ഥവമാണ്. എന്നാല്‍ സംഖ്യാബലമല്ല ഇവയുടെ കഴിവാണ് പ്രധാനം എന്നും മറുവാദമുണ്ട്.

ട്രമ്പ് നിരത്തിയ കാരണങ്ങള്‍ ഒരു സംഖം മാധ്യമ പ്രവര്‍ത്തകരെ തുടര്‍ന്നും അകറ്റി നിര്‍ത്തിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക