Image

ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി

Published on 23 February, 2012
ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി
കൊട്ടാരക്കര: ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. വെട്ടിക്കവല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി തലവൂര്‍നിരപ്പുവിള വീട്ടില്‍ അനില്‍ -ലത ദമ്പതികളുടെ മകന്‍ ലാല്‍ (17) ആണ് മരിച്ചത്. ഹാജര്‍ കുറവായതാണ് ഹാള്‍ ടിക്കറ്റ് ലഭിക്കുന്നതിന് തടസമായതെന്നറിയുന്നു.

ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന സമയത്തും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും വിദ്യാര്‍ഥി ഹാജരായിരുന്നില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക