Image

സന്തോഷ് കരിന്പുഴക്ക് പ്രവാസി മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

Published on 01 March, 2017
സന്തോഷ് കരിന്പുഴക്ക് പ്രവാസി മാധ്യമ പുരസ്‌കാരം സമ്മാനിച്ചു


      സിഡ്‌നി: പ്രവാസി മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സന്തോഷ് കരിന്പുഴക്ക് സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുരസ്‌കാരം സമ്മാനിച്ചു. 

പ്രവാസി പത്രപ്രവര്‍ത്തനരംഗത്തും ഡോക്യുമെന്ററി രംഗത്തും പ്രവാസിലോകത്തിനു നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് എന്‍ആര്‍ഐ കൗണ്‍സില്‍ സന്തോഷ് കരിന്പുഴയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 

മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളും കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരെയും ഉള്‍പ്പെടുത്തി തയാറാക്കിയ 'കഥകളി മെസ്‌ട്രോ’, വാദ്യ കലാകാരന്മാരെ ഉള്‍പ്പെടുത്തി തയാറാക്കിയ 'വാദ്യം ശിവമയം’, മുണ്ടൂരിന്റെ കഥാവഴികള്‍, തീര്‍ഥയാത്ര തുടങ്ങി പത്തിലധികം ഡോക്യുമെന്ററി ഫിലിമുകള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, അഡ്വ. ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക