Image

മനുഷ്യനെന്ന ക്രൂര മൃഗം (രാജു മൈലപ്ര)

Published on 02 March, 2017
മനുഷ്യനെന്ന ക്രൂര മൃഗം (രാജു മൈലപ്ര)
അച്ചനൊരു പെണ്‍കൊച്ചിനെ കേറിയൊന്നു പിടിച്ചു. ഇടവക വികാരി ആയതുകൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാനാവാതെ  വന്നപ്പോള്‍ പിന്നെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒരു ആണ്‍കുട്ടിയെ പ്രസവിക്കുമെന്നു മനസ്സാ വാചാ കര്‍മ്മണ വിചാരിച്ചതല്ല. ഇതിനു മുമ്പ് എത്രയോ വനിതകളുമായി കാമകേളി ആടിയതാണ്. പക്ഷേ അവരൊക്കെ mature  ആയിരുന്നു. maturity ഉള്ളവരായിരുന്നു. സെന്‍സുണ്ടായിരുന്നു. സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. വല്ല അക്കിടി പറ്റിയാല്‍ തന്നെ ഡീല്‍ ചെയ്യുവാന്‍ കരുത്തുള്ളവരായിരുന്നു.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരിയാണ് കഥാനായകന്‍. താനാണ് ഈ വീരകൃത്യം നടത്തിയതെന്ന് അയാള്‍ പോലീസിനോടു സമ്മതിച്ചു. അച്ചന്‍ ഇപ്പോഴാണ് ശരിക്കും ഒരു 'അച്ഛനാ'യത്.

അച്ചനൊരു 'കൈ'അബദ്ധം പറ്റി. അച്ചന്മാരും നമ്മളേപ്പോലെ തന്നെ മനുഷ്യരല്ലേ...? കുപ്പായമിട്ടെന്നു കരുതി പെട്ടെന്നു വികാരമെല്ലാമങ്ങു കെട്ടടങ്ങുമോ...? ഈ 'കടുക്കാവെള്ളം' സത്യത്തില്‍ ഒരു ഉത്തേജക ഔഷധമാണെന്നു തോന്നുന്നു. വൈദീക സെമിനാരികളില്‍ ഇതു നിരോധിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. 

'ദൈവവിളി' കിട്ടിയെന്ന് അവകാശപ്പെടുന്നവരാണ് സാധാരണ പുരോഹിതന്മാരാകുന്നതെന്ന് എന്നാണു ധാരണ. ചുമ്മാ സുന്ദര സ്വപ്നങ്ങളും കണ്ടുറങ്ങുന്ന ഒരുവനെ പാതിരാത്രിക്ക് തട്ടിയുണര്‍ത്തി, ''മകനേ...! നീ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു എന്റെ ദാസനായി കുഞ്ഞാടുകളെ മേയ്ക്കുക...എനിക്കായി എന്റെ മുന്തിരി തോട്ടത്തില്‍ വേല ചെയ്യുക...'' എന്നൊക്കെ പറയുവാന്‍ കര്‍ത്താവിനെന്താ വല്ല ബോധക്കുറവുമുണ്ടോ...?

ഇക്കാലത്തൊരു പുരോഹിതനാകുന്നത് നല്ലൊരു ആദായമാര്‍ഗ്ഗമാണ്. പള്ളിയില്‍ നിന്നുള്ള ശമ്പളം, പുറമേ മാമ്മോദീസാ, വിവാഹം, മരണം, വീടുകൂദാശ, കാറു കൂദാശ ഇതിനൊക്കെ കിമ്പളം. പദവിയനുസരിച്ച് പ്രതിഫലത്തുകയും കൂടും. ഇതിനെല്ലാം ഇപ്പോള്‍ fixed rate ആണ്. Brain dead ആയവന്റെ പ്ലഗ് ഊരുന്നതു തന്നെ ബിഷപ്പിന്റെ availability അനുസരിച്ചാണ്.

ഈയിടെ നടന്ന ഒരു ചടങ്ങിലെ ബിഷപ്പന്മാരുടെ ഫോട്ടോ പത്രത്തില്‍  കാണുവാനിടയായി. പ്രധാന പുള്ളിക്ക് മറ്റാരുടെ തൊപ്പിയേക്കാളും നീളക്കൂടുതലുള്ള, 'empire state building' മോഡലിലുള്ള കിരീടമുണ്ട്. അതിനു തൊട്ടു താഴെ ഉള്ളവര്‍ക്ക് താഴികക്കുടം തൊപ്പിയാണ്. കറുത്ത നെഹ്‌റു തൊപ്പി  വെച്ചവര്‍ സാദാ പട്ടക്കാരായിരിക്കുവാനാണു സാധ്യത. പാവം ക്രിസ്തുവിന് കിട്ടിയത് ഒരു മുള്‍ക്കിരീടം മാത്രം.

നോമ്പു കാലമായതിനാല്‍ അച്ചന്മാരുടെ സാരോപദേശ പ്രസംഗത്തിനു അല്ലറ ചില്ലറ modifications വരുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണമാണൊരു വിഷയം. ശുഭ്രവസ്ത്രം ധരിച്ചു മാത്രമേ പള്ളിയില്‍ വരാവൂ, ആഭരണങ്ങള്‍ അധികം അണിയരുത്. തുടങ്ങിയ ഉപദേശങ്ങള്‍. നമ്മുടെ പെണ്ണുങ്ങളൊക്കെ കഷ്ടപ്പെട്ടു നാലു പുത്തനുണ്ടാക്കി, നാട്ടില്‍ വന്നു നല്ല സാരിയൊക്കെ വാങ്ങിക്കൊണ്ടു പോവുന്നത് പള്ളിയില്‍ ഉടുത്തുകൊണ്ടു പോയി പ്രദര്‍ശിപ്പിക്കുവാനാണ്. അല്ലാതെ മറ്റൊരു വേദി എവിടെയാണ് അവര്‍ക്കുള്ളത്...? ഈ ഉപദേശം നല്‍കുന്ന അച്ചന്മാരുടെ കാപ്പയിലുള്ളിടത്തോളം ചിത്രപ്പണികളുള്ള സാരിയുടുത്തു കൊണ്ട് ആരും വരുന്നില്ല. സ്വര്‍ണ്ണ നൂലുകൊണ്ടുള്ള പ്രാവ്, വെള്ളി നൂലുകൊണ്ടു നെയ്ത കുരിശ്, അങ്ങിനെ എന്തെല്ലാം അലങ്കാരങ്ങള്‍. ആ കുപ്പായമിട്ടുകൊണ്ടാണ് സ്ത്രീകളുടെ സാരിയുടെ നിറത്തിനെ വിമര്‍ശിക്കുന്നത്. കര്‍ത്താവിന് എത്ര കാപ്പയായിരുന്നു...?

പറഞ്ഞു വന്ന കാര്യം പിടിവിട്ടുപോയി. അച്ചന്‍ പെണ്‍കൊച്ചിനു, ഒരു കൊച്ചിനെ സൃഷ്ടിച്ചു കൊടുത്തപ്പോള്‍ സഭയ്ക്കാകമാനം നാണക്കേട്, മാനക്കേട്. സംഗതി എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കണം. അതിന് ആവശ്യത്തിലധികം അനുഭവസമ്പത്ത് സഭയ്ക്കുണ്ടല്ലോ...!

സഭയുടെ കീഴിലുള്ള ക്രിസ്തുരാജു ആശുപത്രിയിലായിരുന്നു രഹസ്യമായി പ്രസവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തു. ആ കുട്ടിയുടെ അപ്പന്റെ തലയില്‍ ഈ ക്രൂരകൃത്യം കെട്ടിവയ്ക്കുവാനുള്ള ഒരു ശ്രമവും ഇതിനിടയില്‍ നടന്നു. പ്രസവത്തിനു ശേഷം പിഞ്ചു കുഞ്ഞിനെ വയനാടു വൈത്തിരയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റി. പണം, സ്വാധീനം, ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍ എല്ലാവരും ഈ അവിശുദ്ധ കൂട്ടുകെട്ടിനു വേണ്ടി ഒന്നിച്ചു. ഇരുളിന്റെ മറവില്‍ ആ ചോരക്കുഞ്ഞിനെ തെക്കു വടക്കു കൊണ്ടു നടന്നു, ഫാദര്‍ റോബിന്റെ മാനം കാക്കുവാന്‍ അമ്മമാര്‍ കാവല്‍ നിന്നു.

അച്ചന്മാരുടെ മാനം പോയാല്‍, അവരെ വെള്ള പൂശുന്ന ദൗത്യം അമ്മമാര്‍ക്കാണല്ലോ. വയനാടു മഠത്തിലെ മദര്‍ സുപ്പീരിയര്‍ മാധ്യമങ്ങളോട് പറഞ്ഞത്, ''പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ്'' പഠിച്ചു പറയാന്‍ ഇതെന്താ വല്ല എന്‍ട്രന്‍സ് പരീക്ഷ വല്ലതുമാണോ...? ഇതേ മഠത്തിലെ അന്തേവാസികളെ ചെറിയ കുറ്റത്തിനു പോലും നഗ്നരാക്കി എണ്ണ പുരട്ടിയ ചൂരല്‍ കൊണ്ട് അടിക്കാറുണ്ടെന്നുള്ള ആരോപണവുമായി ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

വെള്ളക്കുപ്പായവും, തലയില്‍ കറുത്ത വസ്ത്രവുമണിഞ്ഞതു കൊണ്ട് ആരും അമ്മയാകില്ല. അതിനു കുഞ്ഞുങ്ങളെ നൊന്തു പ്രസവിക്കണം. പാലൂട്ടി വളര്‍ത്തണം. അത്തരം അമ്മമാര്‍ ഈ ചെകുത്താന്റെ മാനം രക്ഷിക്കുവാന്‍, ഒരു പെണ്‍കുട്ടിയോടും, ഒരു ചോരക്കുഞ്ഞിനോടും ഇത്ര കൊടും ക്രൂരത കാണിക്കയില്ലായിരുന്നു...! 

മനുഷ്യനെന്ന ക്രൂര മൃഗം (രാജു മൈലപ്ര)
Join WhatsApp News
Ashok Kartha-facebook 2017-03-02 09:42:17

മരണം ഡിഫാൾട്ടാണു. ജനിച്ചാൽ മരിക്കും. അതിനു ചികിത്സയോ ഹോസ്പിറ്റൽ മാനേജുമെന്റോ ഇല്ല.

ആസന്നമരണരെ സ്വച്ഛന്ദമായി മരിക്കാൻ അനുവദിക്കുക.

മരണമുറപ്പായാൽ പിന്നെ ആശുപത്രിയിൽ കിടത്തരുത്. വീട്ടിൽ‌പ്പോയി സന്ധുബന്ധുക്കളെയൊക്കെ കണ്ട് മരിക്കാൻ അനുവദിക്കണം. അതൊരു മനുഷ്യാവകാശമായി മാറണം. ഇപ്പോൾ ആശുപത്രി മുതലാളിമാരും ബന്ധുക്കളെന്ന ഉത്സാഹക്കമ്മിറ്റിക്കാരും ആസന്നമരണനെ ഏകാന്തയിലിട്ട് ഭയപ്പെടുത്തി കൊല്ലുകയാണു ചെയ്യുന്നത്. അതവസാനിപ്പിക്കണം.

ആസന്നമരണനെ എങ്ങനെ തിരിച്ചറിയും? അതൊക്കെ ഡോക്ടറന്മാർക്കറിയാം. കച്ചവടം നഷ്ടപ്പെടുമെന്നു വിചാരിച്ചാണു അവർ അതൊന്നും പുറത്തു പറയാത്തതു.

മോട്ടോർ മെക്കാനിക്കിനെപ്പോലെയാണു ഡോക്ടറന്മാർ. എല്ലാം പണിതു ശരിയാക്കിക്കളയാമെന്നു പറയും. ബയറിങ്ങ് മാറ്റിയാൽ മതിയെന്നു പറഞ്ഞ് റിപ്പയർ തുടങ്ങും. കുറച്ചു ഓടിക്കഴിയുമ്പോഴാണു ആക്സിലിന്റെ തേയ്മാനം കണ്ടുപിടിക്കുന്നത്. അതു ശരിയാക്കി റോഡിലിറക്കിയാൽ പമ്പു കേടായി വഴിയിൽ കിടക്കും. മൈലേജു കുറഞ്ഞാൽ പിസ്റ്റൺ മാറും. വണ്ടി വർക്ക്ഷോപ്പിലിട്ടിട്ടുപോയാൽ ചിലപ്പോൾ നല്ല പാർട്സെടുത്തു വേറെ വണ്ടിക്കുവച്ചെന്നുമിരിക്കും. സെന്റിമെന്റ്സ് ഉള്ള വണ്ടിയാണെങ്കിൽ മെക്കാനിക്കിനു കോളാണു. പണിതു നമ്മെ മുടിപ്പിക്കും.

ആസന്നമരണം തിരിച്ചറിയാത്തതുകൊണ്ടല്ല ഡോക്ടറന്മാർ ഇന്നു ചാകുന്നതുവരെ ആശുപത്രിയിലിട്ട് ചികിത്സിക്കുന്നത്. അത് ജീവൻ വച്ചൊരു വിലപേശലായതുകൊണ്ട് ആളുകൾ ചോദിക്കുന്ന കാശുവച്ചിട്ടു പോകും. പണ്ടൊക്കെ കവലകളിൽ നിന്നു കത്തികാട്ടി മടിശീലപിടിച്ചുപറിക്കുന്ന റൌഡികളുണ്ടായിരുന്നു. അവരേപ്പോലെയാണു ഇന്നു ആശുപത്രികൾ.

രോഗികൾ മരണലക്ഷണം കാണിക്കുമ്പോൾ പഴയ ഡോക്ടറന്മാർ പറയും ഇനി വീട്ടിൽകൊണ്ടുപൊക്കൊ. ബന്ധുക്കളെയൊക്കെ അറിയിച്ചേരെ. മരണമുറപ്പാണെന്നു അവർക്കറിയാം. ആശുപത്രിയിൽ കിടത്തി ചാക്കാലപ്പടി വാങ്ങണമെന്നു അവർക്ക് നിർബ്ബന്ധമില്ലായിരുന്നു. അവരൊന്നും മെഡിക്കൽ കച്ചവടത്തിന്റെ ദല്ലാളന്മാരുമായിരുന്നില്ല. അതുകൊണ്ടാണു അവർക്ക് അങ്ങനെയൊക്കെ പറയാൻ കഴിഞ്ഞത്. മരിക്കാൻ പോകുന്ന ഒരാളെ കിടത്തിയാൽ രോഗം മാറാൻ സാദ്ധ്യതയുള്ള ഒരാളുടെ അവസരമാണു നഷ്ടപ്പെടുന്നത്. അവർ ചിന്തിച്ചത് അങ്ങനെയാണ്. ഇന്നു ആശുപത്രികളും ഡോക്ടറന്മാരും മെഡിക്കൽ തൊഴിലാളികളും കൂടി. എല്ലാവർക്കും കൂടി ജീവിക്കാൻ എന്തോരം രോഗികൾ വേണം. അപ്പോൾപ്പിന്നെ മരണം വരെ ചികിത്സ.

ജീവന്റെ ഗതിവിഗതികൾ അറിയാത്തവരാണു ഉടലിനെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനു ഒരു ജൈവരൂപമുണ്ടെന്നു എത്ര ഡോക്ടറന്മാർക്കറിയാം. മരണം ഒരു അനിവാര്യതയാണെന്നും?

പണ്ടൊക്കെ മരിക്കാറാകുമ്പോൾ ആളുകൾക്കു സ്വയമതറിയാം. അല്ലെങ്കിൽ മരണലക്ഷണം തിരിച്ചറിയാൻ കഴിയുന്ന ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ വീട്ടിലും നാട്ടിലുമൊക്കെ കാണും. അവർ വന്നു കണ്ടിട്ട് കാര്യം പറയും, ‘കുറച്ചു കെടക്കുന്ന ലക്ഷണമാ’. അല്ലെങ്കിൽ ‘അധികമില്ല’. ‘മാലതിയേ വിവരമറിയിക്ക്... കഴിഞ്ഞിട്ട് ആകാൻ നിക്കണ്ട. പോകുന്നേനു മുൻപ് അവളൊന്നു വന്നു കണ്ടോട്ടെ’.

മാലതി മകളായിരിക്കും. തള്ളയുമായി മുട്ടൻ വഴക്കിട്ട് മാറിത്താമസിക്കുകയാണു. മരണത്തിനു മുൻപിൽ പൂർവ്വവിരോധമൊക്കെ തീർന്നോട്ടെ എന്നുവച്ചാണു അവരങ്ങനെ പറയുന്നത്! തള്ള ചത്താൽ ആ മാലതിയിരിക്കും നെഞ്ചുപൊട്ടി നെലവിളിക്കുന്നത്. ആ കണ്ണീരിലൂടെ അവളുടെ വൈരാഗ്യമെല്ലാം ഒലിച്ചുപോകും. പിന്നെയവൾക്ക് സമാധാനമായി ജീവിക്കാം. മരണത്തിനു അങ്ങനെ ചില സാമൂ‍ഹികപ്രതിബദ്ധതകളൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്നു ഐ.സി.യുവിൽ കിടന്നു ചാകുന്ന അമ്മയ്ക്കും പുറത്തു കാവലിരിക്കുന്ന മകൾക്കും എന്തു പാരസ്പര്യം? മരണകാലത്തു അടുത്തിരിക്കുന്നതു വിലക്കിയിരിക്കുന്നു.

ആസന്നമരണരുടെ അടുത്തിരിക്കുന്നതു ഒരു സൌഭാഗ്യമാണു. പ്രാണൻ പോകുന്നത് കാണണം. അതു വലിയൊരു പാഠമാണു. മനുഷ്യനു മരണത്തെയല്ല ഭയം. മരിച്ചാൽ നഷ്ടപ്പെട്ടുപോകുമെന്നു സങ്കല്പിക്കുന്ന ജീവിതത്തേക്കുറിച്ചാണു. ആ ആശങ്കയേയാണു മരണഭയമായി ചിത്രീകരിക്കുന്നത്. മരിക്കുന്നവനും മരണമറിയുന്നവനും ആ തെറ്റിദ്ധാരണയിലാണു. എല്ലാ ജീവിതവും അതിന്റെതായ അർത്ഥത്തിൽ പൂർണ്ണമാണു. ആ ജീവിതത്തിനു അനുഭവിക്കാവുന്നതെല്ലാം അനുഭവിച്ചായിരിക്കും അതവസാനിക്കുക. എന്നാൽ മറ്റുപല ജീവിതവുമായി താരത‌മ്യം ചെയ്യുമ്പോഴാണു ജിവിതം അപൂർണ്ണമാണെന്നു നാം പറയുന്നത്. മരിച്ചയാൾക്ക് അത്രയ്ക്കുള്ള കപ്പാസിറ്റിയേ ഉള്ളു എന്നു മനസിലാക്കിയാൽ തീരുന്ന ഒരു പ്രശ്മമാണത്. അപൂർണ്ണതയും നഷ്ടവും നാം സങ്കല്പിക്കുന്നതോ, ഭാവനചെയ്യുന്നതോ മാത്രമാണു. മരണസമയത്തു അടുത്തിരുന്നാൽ പഠിക്കുന്നത് ഇതൊക്കെയാണു. പിന്നീടുള്ളവർക്ക് ജീവിതത്തെ അഭിമുഖീകരിക്കാൻ അതു കരുത്തു നൽകും. മരണഭയം ഉണ്ടാവുകയുമില്ല.

ഒന്നിച്ചു ജീവിച്ചും, മക്കളെ വളർത്തിയും സുഖവും ദുഖവും അനുഭവിച്ചും കഴിഞ്ഞവർ മരണകാലമാകുമ്പോൾ സൌ‌മ്യമായി വേർപിരിയുന്നതിലൊരു കലയുണ്ട്. വേണ്ടപ്പെട്ടവരേയൊക്കെ കണ്ടൂം കേട്ടുമിരിക്കുമ്പോൾ മരിച്ചാൽ മരിക്കുന്നവർക്ക് സ്വസ്ഥത കിട്ടും. ഇരിക്കുന്നവർക്ക് കർത്തവ്യങ്ങൾ നിർവ്വഹിച്ചതിന്റെ ചാരിതാർത്ഥ്യവും.

ഒരു ഇതിഹാസ സൂചനയോടെ ഈ മരണവൃത്താന്തം ഇവിടെ അവസാനിപ്പിക്കാം.

കുരുക്ഷേത്രഭൂമിയാണു രംഗം. ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടക്കുന്നു.

ഹസ്തിനപുരത്തിൽ പ്രഗത്ഭരായ വൈദ്യന്മാർ ഇല്ലാഞ്ഞിട്ടല്ല കാരണവർ ശരമഞ്ചത്തിൽ മരണം കാത്തുകിടക്കുന്നത്.

ഭീഷ്മരുടെ സ്റ്റാറ്റസ് പരിഗണിച്ചാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ ഇടേണ്ടതാണു. പക്ഷെ കിടക്കുന്നത് ചോര തളം കെട്ടിനിൽക്കുന്ന യുദ്ധഭൂമിയിൽ. അണുബാധയ്ക്ക് വേറൊരു കാരണവും വേണ്ട. എന്നിട്ടും ആരെങ്കിലും ഭീഷ്മരെ കാണുന്നതു ദുര്യോധനൻ വിലക്കിയില്ല. ആ ജീവിതം അവസാനിക്കുകയാണു. പിതാമഹനു ശാന്തമായി തിരിച്ചുപോകണം. മരണം മുങ്കൂട്ടി അറിയുന്നവനു ചികിത്സയില്ല. ആഗ്രഹസാഫല്യമേയുള്ളു. അന്നുള്ളവർ അതു ഉൾക്കൊണ്ടു. സന്ധുബന്ധുക്കൾ ചുറ്റും കൂടി. പിതാമഹന്റെ മുഖം നോക്കിക്കണ്ടു. ചിലർക്കതു മതി. ചിലർക്ക് അദ്ദേഹം പറയുന്നതു കേൾക്കണം. ഉടൽ വീണുകഴിഞ്ഞാൽ അതു കേൾക്കാൻ പറ്റില്ല.

ഭീഷ്മർ ക്ഷീണിതനായിരുന്നു. വേദന കൊണ്ടു പുളയുന്നുണ്ടായിരുന്നു. എന്നിട്ടും അവരോടൊക്കെ സംസാരിച്ചു. ശരീരത്തിന്റെ ദൌർബ്ബല്യമൊന്നും ശബ്ദത്തിനില്ല. വാക്കുകൾക്ക് അതേ മുഴക്കം. വ്യക്തത. ആ ശബ്ദത്തിൽ അർത്ഥവത്തായ തത്ത്വവിചാരങ്ങൾ പുറത്തുവന്നു. ചോദിച്ച സംശയങ്ങൾക്കെല്ലാം നിവർത്തി വരുത്തി. തന്നെ കാണാൻ എത്തിയവരെയെല്ലാം ഭീ‍ീഷ്മർ ആശീർവ്വദിച്ചു. അപ്പോൾ ഉടലിന്റെ വേദനയൊന്നും ഓർത്തില്ല. മഹാന്മാർ അങ്ങനെയാണു. മരണം വരുന്നതുവരെ ലോകോപകാരപ്രദമായി ഇരിക്കണം. ഉടലിനു വലിയ പ്രാധാന്യമൊന്നുമില്ല. സമയമാകുമ്പോൾ അതു വീണുപൊക്കോളും. രോഗവും വേദനയുമൊക്കെ അതിലിരിക്കും. അതൊക്കെ ശ്വാസം പോകുന്നവരയേ ഉള്ളു. അതുവരെ ഏകാന്തത്തിൽ കഴിയുകയല്ല വേണ്ടതു. മരിച്ചുകഴിഞ്ഞാൽ പിന്നെ കർത്തവ്യമൊന്നും നടക്കത്തില്ല. അതുകൊണ്ട് യുദ്ധക്കളത്തിൽ, പരസ്യമായി, എല്ലാവർക്കും മുമ്പാകെ ശരശയ്യയിൽ കിടന്നുകൊണ്ട് എല്ലാവരും കാൺകെ, എല്ലാവരേയും അനുഗ്രഹിച്ചുകൊണ്ട് ഭീഷ്മപിതാമഹൻ യാത്രയായി. അതാണു ധന്യജീവിതം.

ആധുനികകാലത്തു ചികിത്സയുടെ പേരിൽ അതാണു വിലക്കുന്നത്. അതുകൊണ്ട് നഷ്ടമുണ്ടാകുന്നവരെപ്പറ്റി ഈ ചികിത്സകർ എപ്പോഴെങ്കിലും ഓർക്കുന്നുണ്ടാകുമോ?

#സുതാര്യമരണം

Mathew 2017-03-02 09:54:10
അനേകം പെൺകുട്ടികളെ വിദേശ ജോലിക്കു അയച്ചു അവരുടെ കുടുംബങ്ങളെ സഹായിച്ച ഒരു നല്ല മനുഷ്യനാണ് റോബിൻ അച്ചൻ. അദ്ദേഹത്തെ അടുത്ത് അറിയവന്നവർക്കു ഇത്തരം കെട്ടിച്ചമച്ച വാർത്തകൾ വിശ്വസിക്കുവാൻ പ്രയാസമുണ്ട്.
varughese 2017-03-02 10:18:46
ശ്രീമാൻ രാജു മൈലപ്പറയ്ക്  പുരോഹിതന്മ്മാരോട് , പ്രത്യേകിച്ച് കാത്തോലിക്ക പുരോഹിതരോട് എന്താണിത്ര വിരോധം. പണ്ട് അഭയ കൊലക്കേസിലും ഇതേ പോലൊരു ലേഖനം ഇമലയാളിയിൽ പ്രസിദ്ധികരിച്ചതു  ഓർമ വരുന്നു. ആ അച്ഛനും അമ്മയും നിരഅപരാധികൾ  ആണെന്ന് തെളിഞ്ഞില്ലേ. അതു പോലെ ഈ അച്ചന്റെ കാര്യത്തിലും സത്യം  പുറത്തു വരും.
ഷിബു 2017-03-02 11:39:40
നല്ല പഷ്ട് അച്ചൻ!! ഇനി ഈ ഇടവകയിൽ നിന്നാരെങ്കിലും പെണ്ണ് കെട്ടുമോ? 
Pothulla 2017-03-02 13:21:11
ശ്രീ വറുഗീസിനോട് പൂർണമായും യോജിക്കുന്നു. കന്യാസ്ത്രീയും അച്ഛനും നിരപരാധി ആണെന്ന് തെളിഞ്ഞു എന്ന് മാത്രമല്ല അവരെ വിശുദ്ധരായി പ്രഖ്യാപിക്കാൻ വത്തിക്കാൻ നടപടികൾ തുടങ്ങി എന്നും ആണ് കേൾക്കുന്നത്. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാ അത്ഭുദങ്ങൾ കാണിച്ചത് കൊണ്ട് അവർക്കു മറ്റു വിശുദ്ധന്മാർ പോലെ കാത്തിരിക്കേണ്ടി വരില്ല. ഒന്ന് നിദ്ര പ്രാപിച്ചു കിട്ടിയാൽ മാത്രം മതി. പിന്നെ രാജു, അദ്ദേഹം അച്ഛൻ ആവാൻ പോയിട്ട് നടന്നില്ല അതിന്റെ അസൂയ മാത്രം ആണ് ഇത്.   ഇതെല്ലാം സഭക്കെതിരെ നടത്തുന്ന ഗൂഡാലോചന ആണ് എന്ന കാര്യം നമ്മൾ മനസ്സിലാക്കണം. അതിലൊന്നും നമ്മൾ തളരരുത്. നമ്മുടെ വൈദികരെ നമ്മൾ വേണം സംരക്ഷിക്കാൻ. ഇതുപോലുള്ള അനേകം പരീക്ഷണങ്ങളിലൂടെ നീന്തി കടന്നാണ് നമ്മുടെ പുരോഹിതർ നട്ടെല്ല് ഉയർത്തി നടക്കുന്നത് എന്ന് ആരും മറക്കണ്ട
വിദ്യാധരൻ 2017-03-02 14:01:46
അച്ഛനാണ് കൊച്ചിന്റെ അച്ഛനെന്നച്ചൻ
അച്ചനാണ് കൊച്ചിന്റ അച്ഛനെന്നച്ഛൻ
അച്ഛനോ അച്ചനോ കൊച്ചിന്റെ അച്ചൻ
ചർച്ചായാൽ ഈ-മലയാളിയിൽ ഇളക്കം 
സജി 2017-03-02 15:52:32

Mathew & Liju may know the truth and looks they are very close to this FATHER. Their information about this case is not from newspaper or TV... Inside information, direct contact!!!

 

All said and done, will they send their kids and spouse to this Achan?

 

They should, why not? ഇതല്ലേ യഥാർത്ഥ പുണ്യാളൻ!!!

Liju 2017-03-02 14:39:23
Unfortunately most people are speaking/writing after seeing various media reports. Unfortunately the only evidence that won't lie is scientific evidence, which is yet to be considered in this case. A DNA test on the new born baby and comparison to the priest will certainly close any doubts.
കീലേരി ഗോപാലന്‍ 2017-03-02 16:22:07
ഉറ ഉപയോഗിക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ പത്ത് ലക്ഷവും മാനവും പോകില്ലായിരുന്നു. 

സുനിൽ 2017-03-02 17:51:57
പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു 
തിരുസഭ വിജയത്തിൻ തൊടുകുറി അണിയുന്നു 

അച്ചൻ അത് പ്രാക്ടിക്കൽ ചെയ്തു കാണിച്ചതല്ലേ...നമ്മൾ അച്ചനെ വാഴ്ത്തി പാടണം
believer 2017-03-02 22:43:23
ഈ നോയമ്പ് കാലത്തു അച്ചന്മാരുടെ അടുത്ത് എല്ലാ കുമ്പസാര രഹസിയവും പറയരുത്. അവർ നമ്മളെ ബ്ലാക്‌മെയ്ൽ ചെയ്യും. കള്ളു കുടിക്കും, കള്ളത്തരം പറയും.  ഇതിനപ്പുറം ഒന്നും വേണ്ട. അച്ചന്മാർ അതു വിശ്വസിച്ചു കൊള്ളും.
cockochen 2017-03-03 08:00:21
മൈലപ്രയുടെ ലേഖനം സഭയുടെ ഇടയൻമ്മാരുടെ
കോപ്രായം  ആയതു കൊണ്ട് എന്നത് കൊണ്ട് ആണോ വലിയ പ്രാതനിയം കൊടുക്കാത് ഒതുക്കിയത്. പത്രധിപർ പുരോഹിതന്മാരുടെ ഭീഷണിക്ക് വഴങ്ങുതുണ്ടോ.


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക