Image

Muzik247 'ഡ്രൈ'യില്‍ അരിസ്റ്റോ സുരേഷ്‌ ആലപിച്ച ഗാനം റിലീസ്‌ ചെയ്‌തു

Published on 02 March, 2017
Muzik247 'ഡ്രൈ'യില്‍ അരിസ്റ്റോ സുരേഷ്‌ ആലപിച്ച ഗാനം റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ Muzik247 (മ്യൂസിക്‌247), 'ഡ്രൈ' എന്ന ചിത്രത്തില്‍ അരിസ്റ്റോ സുരേഷ്‌ ആലപിച്ച ഗാനം റിലീസ്‌ ചെയ്‌തു. 

`എങ്ങാനും` എന്ന്‌ തുടങ്ങുന്ന ഈ ഗാനം വി എസ്‌ സത്യന്റെ വരികള്‍ക്ക്‌ എം ടി വിക്രാന്ത്‌ സംഗീതം നല്‍കിയിരിക്കുന്നു.

വിശാഖ്‌ പുന്ന കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രൈ'യില്‍ റോഷന്‍ മാത്യൂസ്‌, നവാസ്‌, വിപിഷ്‌ കുമാര്‍, സുല്‍ഫീക്കര്‍, ക്രിസ്‌ ലോയ്‌ഡ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്‌.

 ഛായാഗ്രഹണം ഷിനോസും ചിത്രസംയോജനം അഖില്‍ ഏലിയാസുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

പശ്ചാത്തല സംഗീതം മിക്കു കാവിലിന്റേതാണ്‌. നിറൂപ്‌ ഗുപ്‌തയാണ്‌ ടൂറിംഗ്‌ സിനിമാസ്‌)െന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`എങ്ങാനും` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=9U6kWNxWMIk

Muzik247 (മ്യൂസിക്‌247)നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌  (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം (മ്യൂസിക്‌247)നാണ്‌.

 ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക