Image

ബാഹുബലി പോസ്റ്റര്‍ കോപ്പിയടിച്ചതോ?

Published on 02 March, 2017
ബാഹുബലി പോസ്റ്റര്‍ കോപ്പിയടിച്ചതോ?

സിനിമകളിലെ കോപ്പിയടികള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട് പ്രമേയപരമായ കോപ്പിയടികളാണ് മിക്കപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ ആരാധകര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം ബാഹുബലി രണ്ടാം ഭാഗവും അത്തരമൊരു ആരോപണം നേരിട്ടിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രഭാസിന്റെ ബാഹുബലി കഥാപാത്രം ആനയുടെ മസ്തകത്തില്‍ ചവിട്ടി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഇത് ഓങ് ബാക്ക് ടു എന്ന തായ് ചിത്രത്തിന്റെ പോസ്റ്ററിനോട് അടുത്തസാമ്യം പുലര്‍ത്തുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ഭാഗമാണ് ഓങ് ബാക്ക് ടുവിലെ പോസ്റ്ററാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകമായ ടോണി ജാ ആനയുടെ മസ്തകത്തിനു മുകളില്‍ കയറി നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

പോസ്റ്റര്‍ കോപ്പിയടി ശ്രദ്ധയില്‍ പെടുത്തിയത് ടോണി ജായുടെ ആരാധകരാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അവര്‍ ഇക്കാര്യം സൂചിപ്പിച്ച് ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് ടോണി ജാ. പോസ്റ്ററെങ്കിലും കോപ്പിയടിക്കാതിരുന്നുകൂടെ എന്നാണ് ആരാധകരുടെ ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക