Image

ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന്‌ വ്യക്തമായ തീരുമാനമെടുക്കാനാവില്ല: കൊടിയേരി

Published on 23 February, 2012
ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന്‌ വ്യക്തമായ തീരുമാനമെടുക്കാനാവില്ല: കൊടിയേരി
തിരുവനന്തപുരം: ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന്‌ വ്യക്തമായ തീരുമാനമെടുക്കാനാവില്ലെന്ന്‌ സി.പി.എം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ നടുവിലാണ്‌. ആരുടെയൊക്കെ സമ്മര്‍ദ്ദങ്ങള്‍ക്കാണ്‌ വഴങ്ങേണ്ടി വരികയെന്നതിനെ കുറിച്ച്‌ സര്‍ക്കാറിന്‌ പറയാനാവില്ലെന്നും അതു കൊണ്ടാണ്‌ പലപ്പോഴും വികലമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ നടത്തിയ ഉപരോധം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവാക്കള്‍ക്ക്‌ കരയിലുടെയും കടലിലൂടെയും പോകാനാവത്ത അവസ്ഥയാണ്‌ ഇപ്പോള്‍ കേരളത്തിലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. കരയിലൂടെ നടന്നാല്‍ യു.ഡി.എഫുകാര്‍ വെട്ടിക്കൊല്ലും. കടലില്‍ പോയാല്‍ ഇറ്റലിക്കാരും കോടിയേരി കൂട്ടിച്ചേര്‍ത്തു. കപ്പല്‍ പിടിച്ചെടുത്ത്‌ കൊലചെയ്യാനുപയോഗിച്ച ആയുധം എന്തുശകാണ്ടാണ്‌ കണ്ടെടുക്കാത്തതെന്ന്‌ അദ്ദേഹം ചോദിച്ചു. കൊലപാതകി രക്ഷപ്പെടുന്ന അവസ്ഥയാണിനി ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക