Image

ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Published on 02 March, 2017
ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

      മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണും സംയുക്തമായി രണ്ടാമത് ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് (ശനി) ബന്ദൂര ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരം. രാവിലെ 9.30ന് തുടങ്ങി വൈകുന്നേരം നാലു വരെയാണ് ടൂര്‍ണമെന്റ്.

ഓസ്‌ട്രേലിയയിലെ പ്രശസ്ത മോര്‍ട്‌ഗേജ് ആന്‍ഡ് ലോണ്‍സ് സ്‌പെഷലിസ്റ്റായ മൈ ലോണ്‍സ്  മെഗാ സ്‌പോണ്‍സറായ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും 501 ഡോളറും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 201 ഡോളറും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബൈജു ആന്‍ഡ് ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയം ഓക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും 101 ഡോളറും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്റ്റീഫന്‍ ഓക്കാട്ട് ആന്‍ഡ് ബീന ഫാമിലിയുമാണ്.

മുപ്പതോളം ടീമുകളാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുന്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സജി ഇല്ലിപ്പറന്പില്‍ 0423645061, ഷിനു ജോണ്‍ 0490030517, ലാന്‍സ് സൈമണ്‍ 0432570400, സിജു അലക്‌സ് 0432680612, ജോബി ജോസഫ് 0401305627.

റിപ്പോര്‍ട്ട്: സോളമന്‍ പാലാക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക