Image

സിഡ്‌നിയില്‍ സ്‌റ്റേജ് ഷോ ഏപ്രില്‍ രണ്ടിന്

Published on 02 March, 2017
സിഡ്‌നിയില്‍ സ്‌റ്റേജ് ഷോ ഏപ്രില്‍ രണ്ടിന്


      സിഡ്‌നി: എഴുപതില്‍പരം കലാകാരന്മാരെ അണിനിരത്തി സിഡ്‌നിയിലെ പ്രമുഖ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പായ ഇ ഫോര്‍ യുവും (ല4ൗ) മാധ്യമ ഗ്രൂപ്പായ മെട്രോ മലയാളവും ചേര്‍ന്ന് ആര്‍ട്ട് കളക്ടീവ് സിഡ്‌നിയുടെ ബാനറില്‍ ഒരുക്കുന്ന സിനിമാറ്റിക് മെഗാ സ്‌റ്റേജ് ഷോ ന്ധവരന്‍ സുന്ദരനാണ്’ ഏപ്രില്‍ രണ്ടിന് (ഞായര്‍) അരങ്ങേറും. സിഡ്‌നിയിലെ ഏറ്റവും മികച്ചതും ആധുനിക സ്‌റ്റേജ് സംവിധാനങ്ങ ളുമുള്ള റൂട്ടി ഹില്‍  ക്ലബിലെ ടിവോളി ഹാളിലാണ് പരിപാടി.

സംഗീതം നൃത്തം അഭിനയം എന്നീ മേഖലകളിലെ വിവിധ കലാ അവതരണങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സ്‌റ്റേജ് ഷോ ഓസ്‌ട്രേലിയന്‍ മലയാളി കലാചരിത്രത്തിലെ ആദ്യ സംരംഭമാണ്. സന്തോഷ് ജോസഫിന്റെ ആശയത്തില്‍ രൂപപ്പെട്ട സ്‌റ്റേജ് ഷോയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നിരവധി മലയാള ചലച്ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രിന്‍സ് ജോര്‍ജാണ്. മൂവ് റിയാല്‍റ്റി, ഡിസയര്‍ മോര്‍ഗേജ് എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. 

വിവരങ്ങള്‍ക്ക്: ബിനു ജോര്‍ജ് 0426848390, കിരണ്‍ ജെയിംസ് 0426848390.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക