Image

മെല്‍ബണ്‍ രൂപത മാര്‍ച്ച് നാല് പ്രാര്‍ഥന ദിനമായി ആചരിക്കുന്നു

Published on 02 March, 2017
മെല്‍ബണ്‍ രൂപത മാര്‍ച്ച് നാല് പ്രാര്‍ഥന ദിനമായി ആചരിക്കുന്നു


      മെല്‍ബണ്‍: യെമനില്‍ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട് ഒരൂ വര്‍ഷം തികയുന്ന മാര്‍ച്ച് നാലിന് (ശനി) മെല്‍ബണ്‍ രൂപത പ്രാര്‍ഥന ദിനമായി ആചരിക്കുന്നു. 

അന്നേദിവസം പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗപ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതാംഗങ്ങളോട് മെല്‍ബണ്‍ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. 
ഇതിന്റെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും അഞ്ചിന് (ഞായര്‍) ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി മധ്യസ്ഥ പ്രാര്‍ഥനകളും ആരാധനയും ഉണ്ടാകും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക