Image

വീണ്ടും മീശപിരിച്ച് ലാലേട്ടന്‍, കാണാം ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ടീസര്‍

Published on 03 March, 2017
വീണ്ടും മീശപിരിച്ച് ലാലേട്ടന്‍, കാണാം ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ടീസര്‍


ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍മേജര്‍രവി ചിത്രമാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സംവിധായകന്‍ മേജര്‍ രവി തന്റെ ഫേസ് ബുക്ക് പേജിലൂടെ ഷെയ്ര്‍ ചെയ്തിട്ടുണ്ട്.

2015 ല്‍ റിലീസ് ചെയ്ത് പൃഥ്വിരാജ് നായകനായ പിക്കറ്റ് 43യ്ക്കു ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്”. മോഹന്‍ലാല്‍ – മേജര്‍ രവി ടീമിന്റെ പട്ടാള ചിത്രം എന്നതും ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്.

കര്‍മ്മ യോദ്ധയ്ക്കു ശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്. ആശാ ശരത്ത്,അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക