Image

ചില നിലവിളികള്‍ ആരും കേട്ടെന്നു വരില്ല (ജയശ്രീ നായര്‍ ,ന്യൂ യോര്‍ക്ക്)

Published on 03 March, 2017
ചില നിലവിളികള്‍ ആരും കേട്ടെന്നു വരില്ല (ജയശ്രീ നായര്‍ ,ന്യൂ യോര്‍ക്ക്)
വളരെ അര്‍ത്ഥവത്തായ ഒരു തലവാചകമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അറിയേണ്ടതും അറിയേണ്ടാത്തതുമായ ഏതുവിധേനയും അറിയുന്ന നമ്മുടെ മലയാളികള്‍ ആരും അറിയാതെ പതിനാറുകാരിയായ ഒരു പെണ്‍കുട്ടി ഗര്‍ഭം ധരിച്ചു, പ്രസവിച്ചു വീട്ടില്‍ സുഖമായി എത്തി എന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സിനിമ നടിയുടെ പേരുവെളിപ്പെടുത്തുന്നത് നിയമത്തിനു എതിരാണെന്നറിമായിട്ടു കൂടി പത്രമാധ്യമങ്ങള്‍  പീഡന കഥയും അതിന്റെ ചെറിയ ചെറിയ വിശദാംശങ്ങളും നിമിഷം പ്രതി കാണിക്കുകയും ധാരാളം ഡിബേറ്റുകള്‍ നടത്തുകയും അതിനു പിന്നിലുള്ള പ്രമുഖരെ പറ്റി എല്ലാവരും അവരെക്കൊണ്ടാവുന്ന തരത്തില്‍ പ്രവചിക്കുകയും ചെയ്തിരുന്നു. പല മാധ്യമങ്ങളും ആ വീഡിയോ ക്ലിപ്പിനായി
നോക്കിടയിരിക്കുന്നുമുണ്ട്.

എന്ത് കൊണ്ടാണ് ഈ പതിനാറുകാരിയുടെ പീഡനം എല്ലാവരും ഒരേ രീതിയില്‍
അവഗണിക്കുന്നത്? അവര്‍ക്കൊക്കെ ഇത് മറ്റാരും കേള്‍ക്കുന്നതിലോ
സംസാരിക്കുന്നതിന്റെ താല്പര്യമില്ലാത്തതുപോലെ. ജിഷയുടെ പീഡനവും
കൊലപാതകവും കോളിളക്കവും, യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ പിടിയിലായത്?
സൗമ്യയുടെ കൊലയാളിയെ ആരാണ് രക്ഷിക്കുന്നത്? ഒരു പേരിനുമാത്രമല്ലേ
അനേഷണങ്ങള്‍?

ഇന്ത്യക്കു പുറത്തു നടന്ന ഒരു കഥ പറയാം. ഒരു വികാരിയച്ചന്‍ നാട്ടില്‍ നിന്ന്
ഈ സ്ഥലത്തു വന്നു സേവനം ചെയ്യുന്നു, വിവാഹിതനുമാണ്. ഒരു ദിവസം അയാളുടെ
ഭാര്യ പള്ളിയുടെ തന്നെ സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍ ഒരു വീഡിയോ പോസ്റ്റ്
ചെയ്യുന്നു. സ്വന്തം ഭര്‍ത്താവും വൈദികനായ ആള്‍ ഇടവകയിലുള്ള ധാരാളം
സ്ത്രീകളുമായുള്ള സീനുകളാണ്. അത് ആ ഗ്രൂപ്പ് തന്നെയല്ല മറ്റു പല
സ്ഥലങ്ങളിലും പ്രചരിച്ചെങ്കിലും ഇടവകയിലെ ഭര്‍ത്താക്കന്മാര്‍ അത് മറക്കാനും
പൊറുക്കാനും തീരുമാനിച്ചു സഭക്കായി..

സിസ്റ്റര്‍ അഭയക്കു എന്താണ് സംഭവിച്ചത്? ആര്‍ക്കെങ്കിലും അറിയാമോ? ഇന്നും
വിശദീകരിക്കാനാവാത്ത, തെളിയിക്കാനാവാത്ത ഒരു കേസ് ആയി അത് ഒതുങ്ങാന്‍
എന്താണ് കാരണം? തീര്‍ച്ചയായതും വൈദികനെയും കന്യാസ്ത്രീയെയും രക്ഷിക്കാന്‍ സഭ തന്നെ ഇടപെട്ടതാവും എന്നതില്‍ തര്‍ക്കമില്ലെന്നിരിക്കെ ആര്‍ക്കും അത്
തെളിയിക്കണെമെന്നു നിര്ബന്ധമില്ലാത്തതു പോലെ. പെണ്‍കുട്ടികളെ കുഞ്ഞു
പ്രായത്തില്‍ കര്‍ത്താവിന്റെ തിരുമണവാട്ടിയാക്കാന്‍ നേരുന്ന അച്ഛനമ്മമാര്‍ ഇതാണോ
പ്രതീക്ഷിക്കേണ്ടത്?

ഇപ്പോഴത്തെ ഈ പതിനാറുകാരിയുടെ കേസ് തന്നെഎടുക്കാം. ഒരു സമുദായത്തിനും
ഇടവകക്കും മാര്‍ഗ്ഗദര്‍ശനം നല്‍കേണ്ട വൈദികന്‍, അവിടെയുള്ള കുടുംബങ്ങള്‍ക്ക് നേര്‍വഴി നിര്‍ദ്ദേശിച്ചു കൊടുക്കേണ്ട, കുട്ടികളെ നല്ലതു മാത്രം ഓതിക്കൊടുക്കേണ്ട,
ഇടവകക്കാര്‍ സര്‍വ്വം വിശ്വസിച്ചു സമസ്താപരാധങ്ങളും ഏറ്റുപറയുന്ന
രക്ഷാകര്‍ത്താവ്. അയാളാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പതിനാറു
വയസുകാരിയെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ വിളിച്ചു വികാരി മുറിയില്‍ കൊണ്ട്
പോയി കൂടെ കൂടെ വികാരം തീര്‍ത്തു അവസാനം വികാരം ഒരു ജീവനായി ഉള്ളില്‍
പ്രത്യക്ഷമായപ്പോള്‍ ആരുമറിയാതെ സഭയുടെ ആശുപത്രിയില്‍ പ്രസവിപ്പിച്ചു
കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയും കുഞ്ഞിന്റെ അച്ഛന്‍ അതിന്റെ
മുത്തശ്ചന്‍ തന്നെയാണെന്ന് വെളിയില്‍ പറയുകയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
എന്താണ് അല്ലെ?

ഒരു കല്പിത കഥ പോലെയുണ്ട്. അതെ ഇവിടെ ആ അമ്മക്കോ അച്ഛനോ, എന്തിനു ഈ
പെണ്‍കുട്ടിക്ക് പോലുമോ പരാതിയില്ലത്രേ. സഭ അവര്‍ക്കു ആ കുട്ടിയുടെ
ദിവ്യഗര്‍ഭത്തിനു വിലയിട്ടു കൊടുത്തു. പക്ഷെ ഈ വികാരിയെ വെറുതെ വിടാമോ?
ഇയാള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം
സമൂഹത്തിനില്ലേ? എന്തിനാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജനങ്ങള്‍ പോലും
ഇതിനെതിരെ ശബ്ദിക്കാത്തത്? കുട്ടാ കൃത്യങ്ങള്‍ക്കു മതത്തിന്റെ മറ കൊടുത്തു
കൂടാ.. കുറ്റവാളികളെ മതം സംരക്ഷിച്ചു കൂടാ.. ഇനി ഇയാള്‍ ആരെയൊക്കെ
ഉപദ്രവിക്കില്ല എന്നാരു കണ്ടു.

ഇതുപോലെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനാണ് കേന്ദ്ര
സര്‍ക്കാര്‍ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതി കൊണ്ട് വന്നത്. അത്
കേരളത്തിന് ആവശ്യമില്ല എന്ന് അഹങ്കാരത്തോടെ പറയുന്ന മലയാളീ ഇതിനെ എന്ത്
പേര് ചൊല്ലി വിളിക്കണം.
Join WhatsApp News
anti-vargeeyan 2017-03-03 17:22:49
ചൈല്‍ഡ് ട്രാഫിക്കിംഗിനു ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയതതിനെപ്പറ്റി കൂടി എന്തെങ്കിലും പറ. 
Ninan 2017-03-04 07:04:46
ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ
നിങ്ങൾക്കെന്താ കോൺഗ്രസേ?
കീലേരി ഗോപാലന്‍ 2017-03-06 20:19:00
 പീഡിപ്പിക്കപ്പെട്ടവളോടുള്ള സഹതാപമല്ല മറിച്ച് പീഡിപ്പിച്ചവന്‍ നമ്മുടെ ആളല്ലാത്തതിലുള്ള ആഘോഷമാണ്.  അന്താരാഷ്ട്ര തട്ടിപ്പുകാരെ ആത്മീയഗുരുക്കന്മാരായി പൊക്കിക്കൊണ്ട് നടക്കുന്നവരാണ് അവിഹിതഗര്‍ഭസ്ഥ ശിശുക്കളുടെ പിതാക്കന്മാരെ തപ്പി ഇറങ്ങിയിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക