Image

ഷാര്‍ജ തീപിടിത്തം: സുല്‍ത്താന്റെ ധനസഹായം 51 കുടുംബങ്ങള്‍ ഏറ്റുവാങ്ങി

Published on 23 February, 2012
ഷാര്‍ജ തീപിടിത്തം: സുല്‍ത്താന്റെ ധനസഹായം 51 കുടുംബങ്ങള്‍ ഏറ്റുവാങ്ങി
ഷാര്‍ജ: വന്‍ അഗ്‌നിബാധയില്‍ സര്‍വം നഷ്ടപ്പെട്ട ഷാര്‍ജ അല്‍ ബക്കര്‍ ടവറിലെ താമസക്കാര്‍ക്ക്‌ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ ആല്‍ ഖാസിമി പ്രഖ്യാപിച്ച ധനസഹായം 51 കുടുംബങ്ങള്‍ ഏറ്റുവാങ്ങി.

അര ലക്ഷം ദിര്‍ഹം വീതമാണ്‌ ഓരോ കുടുംബ്ധിനും അനുവദിച്ചിരുന്നത്‌. വലിയ ആശ്വാസമാണ്‌ തങ്ങള്‍ക്ക്‌ ഇതുവഴി ലഭിച്ചതെന്ന്‌ ഇവിടെ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
അപകടത്തില്‍ ഏറെ നാശനഷ്ടം സംഭവിച്ച നാല്‌, അഞ്ച്‌ അപാര്‍ട്ട്‌മെന്റുകളിലെ താമസക്കാര്‍ക്കാണ്‌ ഇപ്പോള്‍ സഹായം ലഭിച്ചത്‌. മറ്റുള്ളവര്‍ക്കും വൈകാതെ തന്നെ ലഭ്യമാകുമെന്നാണ്‌ സൂചന.
മലയാളികളായ പത്തോളം പേര്‍ക്ക്‌ ആദ്യ ഘട്ടത്തില്‍ സഹായം ലഭിച്ചിട്ടുണ്ട്‌. സ്വന്തം നാട്ടില്‍പോലും കിട്ടാത്ത സഹായമാണ്‌ സുല്‍ത്താന്‍ തങ്ങള്‍ക്ക്‌ ചെയ്‌തതെന്ന്‌ ഇവര്‍  പറഞ്ഞു.
തങ്ങളുടെ ദുരിതം പുറം ലോകത്ത്‌ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ മികച്ച പങ്ക്‌ വഹിച്ചതായി ധനസഹായം കൈപ്പറ്റിയ കോഴിക്കോട്‌ സ്വദേശികളായ ജാഫര്‍, റഊഫ്‌, അമാനുല്ല, സജിത്ത്‌, സിജി എന്നിവര്‍ പറഞ്ഞു.

മംഗലാപുരം വിമാന ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാതെ പരിഹസിക്കുന്നവര്‍ ഇത്‌ കണ്ടുപഠിക്കണമെന്ന്‌ വിമാനപകടത്തില്‍ മരിച്ച ഹനീഫയുടെ സുഹൃത്തും അല്‍ ബക്കര്‍ ടവറിലെ താമസക്കാരനുമായ സൈനുദ്ദീന്‍ പറഞ്ഞു.
ഷാര്‍ജ തീപിടിത്തം: സുല്‍ത്താന്റെ ധനസഹായം 51 കുടുംബങ്ങള്‍ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക